അഭിമന്യൂ വധം: മുഖ്യപ്രതികളിലൊരാള്‍ കൂടി അറസ്റ്റില്‍

കൊച്ചി: മഹാരാജാസ് കോളെജ് വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതികളിലൊരാള്‍ കൂടി പിടിയിലായി. നെട്ടൂര്‍ സ്വദേശി റജീബ് ആണ് പിടിയിലായത്.

ക്യാംപസ് ഫ്രണ്ട് കൊച്ചി മേഖലാ ഭാരവാഹിയാണ് റജീബ്. അഭിമന്യുവിനെ കുത്തിയ സംഘത്തില്‍ റജീബ് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ആക്രമണത്തിനായി ആയുധങ്ങളുമായാണ് റജീബ് എത്തിയത്. കര്‍ണാടകയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേ ട്രെയിനില്‍ വെച്ചാണ് റജീബ് പിടിയിലായത്.

  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി

ജൂലൈ 2ന് പുലര്‍ച്ചെയാണ് എറണാകുളം മഹാരാജാസ് കോളജിന്‍റെ പിന്‍ ഗേറ്റിന് സമീപത്തെ ചുവര് എഴുന്നതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ എസ്ഡിപിഐ-ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അഭിമന്യൂവിനെ കുത്തിക്കൊന്നത്.

വിദ്യാര്‍ഥികള്‍ തമ്മിലുള്ള വാക്കുതര്‍ക്കം അവസാനിപ്പിച്ച്‌ മുഹമ്മദിന്‍റെ നേതൃത്വത്തിലുള്ളവര്‍ മടങ്ങിയെങ്കിലും പിന്നീട് രാത്രിയില്‍ പത്തിലേറെ ഇരുചക്രവാഹനങ്ങളിലെത്തിയ അക്രമികള്‍ അഭിമന്യൂവിനെ അടിച്ചുവീഴ്ത്തിയ ശേഷം കുത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
[masterslider id="10"]

Related posts