വെനസ്വേലന്‍ പ്രസിഡന്റിനു നേരെ ഡ്രോണ്‍ ആക്രമണം (വീഡിയോ)

കാരക്കസ്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം. രാജ്യതലസ്ഥാനമായ കാരക്കസില്‍ സൈന്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ ഏഴ് സൈനികര്‍ക്ക് പരിക്കേറ്റു. ആക്രമണം ഉണ്ടായ ഉടന്‍ സൈനികര്‍ എല്ലാവരും പലയിടത്തേക്ക് ചിതറിയോടുകയായിരുന്നു. പ്രസംഗം അവസാനിപ്പിച്ച മഡുറോയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വലയം ചെയ്ത് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കളായിരുന്നു ഡ്രോണിനുള്ളിലുണ്ടായിരുന്നത്. വെനസ്വേലന്‍ സൈന്യത്തിന്‍റെ 81 മത്തെ വാര്‍ഷികാഘോഷ പരിപാടിക്കിടെയാണ് സംഭവം. മഡുറോ പ്രസംഗിക്കുന്നതിന്‍റെയും സൈനികര്‍ ചിതറിയോടുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

മഡുറോയെ വധിക്കാന്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നും പ്രതിപക്ഷമാണ് ആക്രമണത്തിന് പിന്നിലെന്നും മന്ത്രി ജോണ്‍ റോഡ്രിഗസ് ആരോപിച്ചു. തെരഞ്ഞെടുപ്പിലേറ്റ പരാജയത്തില്‍ നിന്ന് പ്രതിപക്ഷം ഇനിയും കരകയറിയിട്ടില്ലെന്ന് പറഞ്ഞ റോഡ്രിഗസ് അതുമുതലാണ് പ്രതിപക്ഷം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.

  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്

വീഡിയോ കാണാം: 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
[masterslider id="10"]

Related posts