പ്രണയത്തെ ചൊല്ലി തർക്കം; വിദ്യാർഥിയെ സഹപാഠി കോളേജ് ശുചിമുറിയിൽ കുത്തിക്കൊന്നു.

ബെംഗളൂരു: പ്രീ യൂണിവേഴ്‌സിറ്റി വിദ്യാർഥിയെ സഹപാഠി കോളേജ് ശുചിമുറിയിൽ കുത്തിക്കൊന്നു. നാഗസാന്ദ്രയിലെ സൗന്ദര്യ പി.യു. കോളേജിൽ ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. രണ്ടാംവർഷ വിദ്യാർഥി ഹെസരഘട്ട സ്വദേശി ദയാസാഗറാണ് ( 17) മരിച്ചത്.

സഹപാഠിയായ രക്ഷിതിനെ (18) പോലീസ് അറസ്റ്റ് ചെയ്തു. കോളേജിലെ പെൺകുട്ടിയുമായി രക്ഷിതിനുണ്ടായിരുന്ന പ്രണയത്തെ ദയാസാഗർ എതിർത്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. രാവിലെ ഏഴരയോടെ കോളേജിലെത്തിയ ഇരുവരും രക്ഷിതിന്റെ പ്രണയത്തെച്ചൊല്ലി കലഹിച്ചു. വാക്കുതർക്കവും കൈയേറ്റവും രൂക്ഷമായതിനെത്തുടർന്ന് ദയാസാഗർ ശുചിമുറിയിലേക്ക് കയറി. പിന്നാലെയെത്തിയ രക്ഷിത് കൈവശമുണ്ടായിരുന്ന കത്തിയുപയോഗിച്ച് ദയാസാഗറിനെ കുത്തുകയായിരുന്നു.

  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും

കൊല്ലപ്പെട്ട ദയാസാഗറും രക്ഷിതും രണ്ടുമാസത്തോളമായി പെൺകുട്ടിയെച്ചൊല്ലി പിണക്കത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പലതവണ ഇവർ പരസ്പരം വാക്കേറ്റവും നടത്തിയിരുന്നു. ബുധനാഴ്ച രാവിലെയും ഫോണിലൂടെ ഇവർ പരസ്പരം കലഹിച്ചു. പിന്നീട് നേരിട്ട് സംസാരിക്കുന്നതിനായി ഇരുവരും നേരത്തേ കോളേജിലെത്തുകയായിരുന്നു.

എട്ടരയ്ക്കാണ് ക്ലാസുകൾ തുടങ്ങുന്നത്. സംഭവം നടക്കുമ്പോൾ വിദ്യാർഥികളും അധ്യാപകരും കോളേജിലേക്ക് എത്തിത്തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. മറ്റുവിദ്യാർഥികൾ വിവരമറിയിച്ചതിനെത്തുടർന്ന് അധ്യാപകർ ദയാസാഗറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന കോളേജാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ
[masterslider id="10"]

Related posts