കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു

ബ്യൂണസ് അയേഴ്‌സ്: അർജന്റീനയുടെ ലോകകപ്പ് വിജയിയും ഇതിഹാസ താരവുമായ ലയണൽ മെസി പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് അനിശ്ചിതകാലത്തേക്ക് ഇടവേളയെടുക്കുന്നു. പിതാവ് ജോർജ് മെസിയുടെ മരണത്തെത്തുടർന്നാണ് ഫുട്ബോൾ മൈതാനങ്ങളിൽ നിന്ന് താൽക്കാലികമായി മാറിനിൽക്കാൻ താരം തീരുമാനിച്ചത്. ദീർഘകാലമായി രോഗബാധിതനായിരുന്ന ജോർജ് മെസി (68) ഈ മാസം എട്ടിന് റൊസാരിയോയിലെ സ്വകാര്യ ക്ലിനിക്കിലാണ് അന്തരിച്ചത്.

കുടുംബത്തോടൊപ്പം ചെലവഴിക്കാനും ദുഃഖത്തിൽ പങ്കുചേരാനുമായി മെസി തന്റെ എല്ലാ മത്സരങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണെന്ന് ഫ്രഞ്ച് കായിക വെബ്സൈറ്റായ ‘ഫൂട്ട് മെർക്കാറ്റോ’ റിപ്പോർട്ട് ചെയ്തു. നിലവിൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിലെ മത്സരങ്ങളിൽ നിന്ന് മെസി പൂർണ്ണമായും വിട്ടുനിൽക്കുകയാണ്. മൈതാനത്തേക്ക് താരം എപ്പോൾ തിരിച്ചെത്തുമെന്ന കാര്യത്തിൽ ക്ലബ്ബ് അധികൃതരിൽ നിന്നോ താരത്തിൽ നിന്നോ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല.

  അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു

മെസിയുടെ ഫുട്ബോൾ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട വഴികാട്ടിയും ഉപദേശകനുമായിരുന്നു പിതാവ് ജോർജ് മെസി. സ്റ്റീൽ ഫാക്ടറിയിൽ സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന അദ്ദേഹം പിന്നീട് മകന്റെ ഏജന്റായും മാനേജറായും പ്രവർത്തിച്ചു വരികയായിരുന്നു. പതിമൂന്നാം വയസ്സിൽ വളർച്ചാ ഹോർമോൺ കുറവുള്ള രോഗബാധിതനായ മെസിയെ ബാഴ്‌സലോണ യൂത്ത് അക്കാദമിയിലെത്തിച്ചതും കൃത്യമായ ചികിത്സ ഉറപ്പാക്കി ലോകത്തെ മികച്ച കളിക്കാരനാക്കി മാറ്റിയതിനും പിന്നിൽ ജോർജിന്റെ കഠിനാധ്വാനമായിരുന്നു. പിതാവിന്റെ വിയോഗത്തോടെ കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ഇതിഹാസ താരം കടന്നുപോകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ
[masterslider id="10"]

Related posts