ബെംഗളൂരു : ജില്ലാ പഞ്ചായത്ത് സിഇഒയുടെ ഡ്രൈവർ ബാബു ബിജെപി എംപി കെ. സുധാകറിന്റെ (ഡോ. കെ. സുധാകർ) പേരെഴുതി ആത്മഹത്യ ചെയ്ത കേസിൽ കേസ് എടുത്ത് പോലീസ്.
മരിച്ച ബാബുവിന്റെ ഭാര്യയുടെ പരാതിയിൽ ചിക്കബെല്ലാപൂർ റൂറൽ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ചിക്കബെല്ലാപൂർ ബിജെപി എംപി സുധാകറിനെതിരെയും അതിക്രമത്തിന് കേസെടുത്തിട്ടുണ്ട്. മരണക്കുറിപ്പിൽ പരാമർശിച്ചിരിക്കുന്ന മൂന്ന് പേർക്കെതിരെയും എൻഎസ് 108, 352, 351 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
കഴിഞ്ഞ ബിജെപി സർക്കാരിൽ സുധാകർ ആരോഗ്യമന്ത്രിയായിരുന്നകാലത്ത് സർക്കാർജോലി വാഗ്ദാനംചെയ്ത് പണം തട്ടിയെടുത്തെന്നാണ് പറയുന്നത്.
ജില്ലാപഞ്ചായത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഡ്രൈവറായ ബാബുവിനു സ്ഥിരംജോലി നൽകുന്നതിന് 40 ലക്ഷംരൂപ നാഗേഷും മഞ്ജുനാഥും ആവശ്യപ്പെട്ടു.
മന്ത്രിയുടെ സ്വാധീനം ഉപയോഗിച്ച് ജോലി നൽകുമെന്നായിരുന്നു വാഗ്ദാനം. കൈവശമുണ്ടായിരുന്ന പണവും വായ്പയെടുത്ത 25 ലക്ഷം രൂപയും ഇവർക്ക് നൽകി. എന്നാൽ, ജോലി ലഭിച്ചില്ല. പണവും തിരിച്ചുകിട്ടിയില്ലെന്ന് ആത്മഹത്യക്കുറിപ്പിൽ പറയുന്നു.
വ്യാഴാഴ്ച രാവിലെ അഞ്ചോടെ വീട്ടിൽനിന്ന് പുറത്തേക്കുപോയ ബാബുവിനെ പിന്നീട് കളക്ടറേറ്റ് വളപ്പിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
രാവിലെ എട്ടോടെയാണ് ആത്മഹത്യ നടന്നതെന്നാണ് നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]