20 വയസ്സ് പ്രായം തോന്നിക്കുന്ന ആളെക്കൊല്ലി ആന പിടിയിൽ

വനംവകുപ്പിന്റെയും എലഫന്റ് ടാസ്ക് ഫോഴ്‌സിന്റെയും നേതൃത്വത്തിലുള്ള ദൗത്യം ലക്ഷ്യം കണ്ടു. ചിക്കമഗളൂരു ജില്ലയിലെ എൻആർ പുര താലൂക്കിലെ ആളെക്കൊല്ലി ആന ഒടുവിൽ പിടിയിലായി.

താലൂക്കിലെ മഡബൂരിനടുത്തുള്ള ഹരേകൊപ്പ വനമേഖലയിൽനിന്നാണ് ഏകദേശം 20 വയസ്സ് പ്രായം തോന്നിക്കുന്ന ആനയെ ഉദ്യോഗസ്ഥർ പിടികൂടിയത്.

എൻആർ പുര താലൂക്കിൽ കാട്ടാനയുടെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുന്നത് നിത്യസംഭവമായിരുന്നു. കഴിഞ്ഞയാഴ്ച നാല് ദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ രണ്ടു പേരാണ് കൊല്ലപ്പെട്ടത്.

  സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ബെംഗളൂരു മൂന്നാം സ്ഥാനത്ത്

ഇതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ആനയെ പിടികൂടാൻ ഉദ്യോഗസ്ഥർക്ക് വനംമന്ത്രി ഈശ്വർ ഖൻഡ്രെ നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്നാണ് നടപടി.

പിടികൂടിയ ആനയെ കുടക് ജില്ലയിലെ കുശാൽനഗറിലുള്ള ദുബാരെ ആന ക്യാമ്പിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.

ശിവമോഗയിലെ സക്രെബൈലുവിൽനിന്ന് പരിശീലനംലഭിച്ച നാലും ദുബാരെ ആന ക്യാമ്പിൽനിന്ന് മൂന്നും ആനകളെ ഉപയോഗിച്ചാണ് ആളെക്കൊല്ലി ആനയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാടിറങ്ങി പുലിയെത്തി; 10 വയസുകാരനെ കാട്ടിലേക്ക് വലിച്ചിഴച്ചു കടിച്ചുകീറി കൊന്നു; മകനെ കൺമുന്നിൽ നഷ്ടപ്പെട്ട നടുക്കത്തിൽ കുടുംബം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോഗ്നിസന്റിൽ വൻ പിരിച്ചുവിടൽ; 15,000 ജീവനക്കാർക്ക് ജോലി നഷ്ടമാകും; ഐടി മേഖലയെ ഞെട്ടിച്ച്‌ പുതിയ റിപ്പോര്‍ട്ട്
[masterslider id="10"]

Related posts

Click Here to Follow Us