കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം; ഇന്ത്യൻവംശജനായ പൈലറ്റിനെ കോക്ക്പിറ്റിൽനിന്ന് സാഹസികമായി പിടികൂടി

വാഷിങ്ടണ്‍: ലൈംഗികാതിക്രമ ആരോപണത്തിൽ പ്രതിയെന്ന് കണ്ടെത്തിയതിന് പിന്നാലെ പൈലറ്റിനെ കോക്ക്പിറ്റില്‍നിന്ന് അറസ്റ്റ് ചെയ്ത് പോലീസ്.

ഡെല്‍റ്റ എയര്‍ലൈന്‍സിലെ പൈലറ്റായ ഇന്ത്യന്‍ വംശജന്‍ റസ്റ്റം ഭാഗ് വാഗറി(34)നെയാണ് സാന്‍ ഫ്രാന്‍സിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ച് അറസ്റ്റ്‌ചെയ്തത്.

വിമാനം ലാന്‍ഡ്‌ചെയ്ത് 10 മിനിറ്റിനുള്ളില്‍ കോക്ക്പിറ്റില്‍ കയറി സാഹസികമായി അധികൃതര്‍ പൈലറ്റിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

പത്തുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വസ്തുതയുണ്ടെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് പൈലറ്റിനെ അറസ്റ്റ് ചെയ്‌തത്‌.

  കളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിത മരണം; ഹൃദയാഘാതം മൂലം 13 വയസ്സുകാരിക്ക് ദാരുണാന്ത്യം

ഞായറാഴ്ച രാവിലെ ഏഴുമണിയോടെ മിനിയാപോളിസില്‍നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തിയ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ബോയിങ് 757-300 വിമാനത്തിലെ പൈലറ്റായിരുന്നു റസ്റ്റം.

വിമാനം ലാന്‍ഡ്‌ചെയ്ത് യാത്രക്കാര്‍ പുറത്തിറങ്ങുന്നതിനിടെയാണ് അധികൃതർ വിമാനത്തിനുള്ളിലേക്ക് പ്രവേശിച്ചത്.

തോക്ക് കൈയിൽ കരുതിയ ഏജന്റുമാര്‍ കോക്ക്പിറ്റിലേക്ക് കടന്നെന്നും തുടര്‍ന്ന് കൈവിലങ്ങ് വെച്ചാണ് പൈലറ്റുമായി തിരിച്ചിറങ്ങിയതെന്നും യാത്രക്കാർ വ്യക്തമാക്കി.

ഏതെങ്കിലും സാഹചര്യത്തിൽ പ്രതി രക്ഷപ്പെടുമോ എന്ന ആശങ്കയുള്ളതിനാലാണ് ഒപ്പമുണ്ടായിരുന്ന പൈലറ്റിന് പോലും ഒരു സൂചനയും നൽകാതിരുന്നതെന്ന് പൊലീസ് പറഞ്ഞു.

  പുതിയ അധ്യയന വർഷത്തിൽ രക്ഷിതാക്കളുടെ പോക്കറ്റ് ചോരും; സ്വകാര്യ സ്കൂളുകൾ അണിയറയിൽ ഒരുക്കുന്ന ആ വലിയ മാറ്റം!

അതെസമയം അറസ്റ്റിലായ പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്തതായി ഡെല്‍റ്റ എയര്‍ലൈന്‍സ് വ്യക്തമാക്കി.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരോട് ഒരു അനുകമ്പയും കാണിക്കില്ലെന്നും ഏത് തരത്തിലുള്ള അന്വേഷണവുമായി സഹകരിക്കുമെന്നും വിമാനക്കമ്പനി നിലപാട് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈ മേഖലകളിൽ ട്രെക്കിങ്ങിന് നിരോധനം; കർണാടകയിൽ സുരക്ഷാ കർശനമാക്കി വനംവകുപ്പ്
[masterslider id="10"]

Related posts