ഡി.​കെ. ശി​വ​കു​മാ​റി​നെ​തി​രാ​യ അ​പ​കീ​ർ​ത്തി കേ​സി​ൽ കർണാടക ഹൈക്കോടതിയുടെ സ്റ്റേ

ബെംഗളൂരു : കർണാടക ഉ​പ​മു​ഖ്യ​മ​ന്ത്രി​യും കെ.​പി.​സി.​സി അ​ധ്യ​ക്ഷ​നു​മാ​യ ഡി.​കെ. ശി​വ​കു​മാ​റി​നെ​തി​രെ ബി.​ജെ.​പി ക​ർ​ണാ​ട​ക യൂ​നി​റ്റ് ന​ൽ​കി​യ അ​പ​കീ​ർ​ത്തി കേ​സി​ൽ ഇ​ട​ക്കാ​ല സ്റ്റേ.

ക​ർ​ണാ​ട​ക ഹൈ​കോ​ട​തിയാണ് സ്റ്റേ അ​നു​വ​ദി​ച്ച് . ക​ഴി​ഞ്ഞ ബി.​ജെ.​പി സ​ർ​ക്കാ​റി​നെ​തി​രെ 2023ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ കോ​ൺ​ഗ്ര​സ് പു​റ​ത്തി​റ​ക്കി​യ ‘അ​ഴി​മ​തി റേ​റ്റ് കാ​ർ​ഡ്’ പ​ര​സ്യ​മാ​ണ് കേ​സി​നി​ട​യാ​ക്കി​യ​ത്.

സംഭവത്തിൽ ഡി കെ ശിവകുമാറിന് പുറമേ ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സി​നെ​യും പ്ര​തി​യാ​ക്കി പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​ന്ന​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വും ഇ​പ്പോ​ഴ​ത്തെ മു​ഖ്യ​മ​ന്ത്രി​യു​മാ​യ സി​ദ്ധ​ര​മാ​യ്യ, കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി എ​ന്നി​വ​രെ​യും പ​രാ​തി​യി​ൽ ഉൾപ്പെടുത്തിയിരുന്നു.

  ശ്രീദേവിയുടെ ആസ്തി തട്ടിയെടുക്കാൻ നീക്കം? 40 വർഷത്തിന് ശേഷമുള്ള കേസിൽ ബോണി കപൂറിനും മക്കൾക്കും വൻ വിജയം!

ഇ​തു സം​ബ​ന്ധി​ച്ച് ക​ക്ഷി​ക​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ച്ച ജ​സ്റ്റി​സ് എ​സ്.​ആ​ർ. കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്, ജൂ​ലെ 29ന​കം ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ക​ര​ണ​മ​റി​യി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ഭി​ഭാ​ഷ​ക​രാ​യ കെ. ​ശ​ശി​കി​ര​ൺ ഷെ​ട്ടി, സൂ​ര്യ മു​കു​ന്ദ​രാ​ജ് എ​ന്നി​വ​ർ ഡി.​കെ. ശി​വ​കു​മാ​റി​നും, കെ.​പി.​സി.​സി​ക്കാ​യി അ​ഭി​ഭാ​ഷ​ക​രാ​യ എ​സ്.​എ. അ​ഹ​മ്മ​ദ്, സ​ഞ്ജ​യ് ബി. ​യാ​ദ​വ് എ​ന്നി​വ​രും ഹാ​ജ​രാ​യി. ജൂ​ലൈ 29ന് കേ​സി​ൽ ​വീ​ണ്ടും വാ​ദം കേ​ൾ​ക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരള മുഖ്യമന്ത്രിയെ തിരഞ്ഞ് കോൺഗ്രസ്; ആദ്യം തര്‍ക്കം തീരട്ടെന്ന് ഹൈക്കമാൻഡ് ! പ്രഖ്യാപനം വൈകിയേക്കും
[masterslider id="10"]

Related posts