ബിരിയാണിയ്‌ക്കൊപ്പം സാലഡ് നൽകിയില്ല; വിവാഹ വീട്ടിൽ കൂട്ടത്തല്ല്, സംഭവം കൊല്ലത്ത്

കൊല്ലം: ബിരിയാണിയ്ക്കൊപ്പം സാലഡ് കിട്ടിയില്ലെന്ന് ആരോപിച്ച് വിവാഹ വീട്ടിൽ കൂട്ടത്തല്ല്. കൊല്ലത്ത് കാറ്ററിങ് തൊഴിലാളികളും പാചകം ചെയ്തവരും തമ്മിലാണ് തർക്കം തുടങ്ങിയത്.

കൊല്ലം ജില്ലയിലെ തട്ടാമലക്ക് സമീപമാണ് സംഭവം. വിവാഹത്തിനെത്തിയ പലര്‍ക്കും ബിരിയാണിക്കൊപ്പം സാലഡ് വിളമ്പിയില്ലെന്ന് ആരോപിച്ച് കാറ്റിങ് തൊഴിലാളികളും പാചകക്കാരും പാത്രങ്ങള്‍ കൊണ്ട് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം

തട്ടാമല പിണയ്ക്കല്‍ ഭാഗത്തെ രാജധാനി ഓഡിറ്റോറിയത്തിലാണ് കഴിഞ്ഞ ദിവസം അക്രമം നടന്നത്. സംഘട്ടനത്തില്‍ നാല് പേര്‍ക്ക് തലയ്ക്ക് പരിക്കേറ്റു.

വിഷയയവുമായി ബന്ധപ്പെട്ട് ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയി. ആക്രമണം നടത്തിയവർക്കെതിരെ കേസെടുക്കുമെന്ന് ഇരവിപുരം എസ്.എച്ച്.ഒ ആർ. രാജീവ് വ്യക്തമാക്കി.

പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സക്കു ശേഷം വിട്ടയക്കുകയും ചെയ്തു. കൊല്ലം ജില്ലയിൽ നിസാര കാര്യത്തിന് യുവാക്കൾ തമ്മിലടിക്കുന്ന സംഭവം സമീപകാലത്ത് വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറാൻ നീക്കം; പ്രതിഷേധവുമായി യാത്രക്കാർ
[masterslider id="10"]

Related posts