ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു

ബെംഗളൂരു: നഗരത്തിലെ റോഡുകളെയും തെരുവുകളെയും ഇത്രയും കാലം സൗജന്യ പാർക്കിങ് കേന്ദ്രങ്ങളായി കണ്ടിരുന്ന രീതിക്ക് ഉടൻ അവസാനമായേക്കും. ബെംഗളൂരുവിലെ പാർക്കിങ് സംവിധാനങ്ങളിൽ വൻ അഴിച്ചുപണി ലക്ഷ്യമിട്ടുള്ള പുതിയ പാർക്കിങ് ചട്ടങ്ങൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകുന്നതോടെ നഗരത്തിലെ യാത്രാസംസ്കാരത്തിൽ വലിയ മാറ്റങ്ങൾ ദൃശ്യമാകും. നഗരത്തിലെ പൊതുപാർക്കിങ് മേഖലകൾക്ക് പണം ഈടാക്കുക, ദീർഘനേരമുള്ള റോഡരികിലെ പാർക്കിങ് നിരുത്സാഹപ്പെടുത്തുക, ഓഫ്-സ്ട്രീറ്റ് (റോഡിന് പുറത്തുള്ള) പാർക്കിങ് സൗകര്യങ്ങളിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പുതിയ ‘ഡ്രാഫ്റ്റ് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (പാർക്കിങ്) ചട്ടങ്ങൾ 2026’ പ്രധാനമായും ലക്ഷ്യമിടുന്നത്. കഴിഞ്ഞ…

Read More

സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

ബെംഗളൂരു: മട്ടന്നൂരിനടുത്ത് കൂടാളി കുംഭത്ത് നിയന്ത്രണംവിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് നാലുപേർ മരിച്ചു. അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി 11.30-ഓടെയാണ് നാടിനെ നടുക്കിയ ഈ ദരുണാപകടം സംഭവിച്ചത്. അപകടത്തിൽപെട്ട കാറിൽ ആകെ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ കണ്ണൂർ അലവിൽ സ്വദേശിയും ബാക്കി നാലുപേർ ബെംഗളൂരു സ്വദേശികളുമാണെന്നാണ് പ്രാഥമിക വിവരം. അലവിൽ സ്വദേശിയായ ഷാൻ സുഹൃത്തുക്കളോടൊപ്പം നാട്ടിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നും വരുന്നതിനിടയിലാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന ഒരാൾ അപകടസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. ഇയാളുടെ മൃതദേഹം കണ്ണൂർ ജില്ലാ…

Read More

ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം

ബെംഗളൂരു: ഓർഡർ ചെയ്ത ഭക്ഷണ സാധനം മാറിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഐടി ജീവനക്കാരായ രണ്ട് യുവാക്കളെ റസ്റ്റോറന്റ് ജീവനക്കാർ ക്രൂരമായി മർദ്ദിച്ചു. കിഴക്കൻ ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡിലുള്ള ഡോമിനോസ് പിസ്സ ഔട്ട്‌ലെറ്റിലാണ് സംഭവം. പരിക്കേറ്റ ബി.ഇ.എം.എൽ ലേഔട്ടിൽ താമസിക്കുന്ന ഐടി പ്രൊഫഷണലായ സിദ്ധാർത്ഥ ശൗര്യ (33), അദ്ദേഹത്തിന്റെ അളിയൻ എന്നിവരെ മർദ്ദിച്ച സംഭവത്തിൽ നാല് റസ്റ്റോറന്റ് ജീവനക്കാർക്കെതിരെ വൈറ്റ്ഫീൽഡ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ 12.55-ഓടെയാണ് സിദ്ധാർത്ഥ ശൗര്യ ഈ ഔട്ട്‌ലെറ്റിൽ നിന്നും ഓൺലൈൻ വഴി ‘വെജ് ഗാർലിക് ബ്രെഡും’ ‘വെജ് ടാക്കോ…

Read More