ഹെൽമെറ്റ്‌ ധരിച്ചെത്തി പശുക്കളെ മോഷ്ടിച്ചു; ഒരാൾ അറസ്റ്റിൽ 

ബെംഗളൂരു: അമൃതഹള്ളി പോലീസ് സ്റ്റേഷൻ പരിധിയില്‍ ഹെല്‍മറ്റ് ധരിച്ചെത്തി രണ്ട് ലക്ഷം രൂപ വിലവരുന്ന മൂന്ന് പശുക്കളെ മോഷ്ടിച്ച സംഭവത്തില്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.

കന്നുകാലി മോഷണത്തിൻ്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.

ജക്കൂരിലെ സർക്കാർ സ്‌കൂളിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് പശുക്കളെ കെട്ടിയിട്ടിരുന്നത്.

  സ്കൂൾ ബാഗുകളും പാൽക്കുപ്പികളും ഉൾപ്പടെയുളള കൂട്ടക്കുഴിമാടം കണ്ടെത്തി; കുട്ടികളുടേതടക്കം 582 അസ്ഥികൂടങ്ങൾ പുറത്തെടുത്തു

ജനുവരി 15 ന് രാവിലെ 11 മണിയോടെയാണ് ഇവയെ കാണാതായത്.

മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവില്‍ കന്നുകാലികളെ കണ്ടെത്താനാകാതെ വന്നതോടെ ഉടമ അമൃതഹള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ജനുവരി 19 ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

അന്വേഷണത്തിനൊടുവില്‍, പ്രതികളിലൊരാളെ അറസ്റ്റ് ചെയ്ത പോലീസ് കൂട്ടുപ്രതികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

പ്രതികള്‍ നല്‍കിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ മോഷ്ടിച്ച പശുകളിലൊന്ന് പോലീസ് കണ്ടെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
[masterslider id="10"]

Related posts