ഗുണ്ടയെ കൊലപെടുത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ 

ബെംഗളൂരു : ഗുണ്ടയെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു.

കാർത്തികേയനെ (40) കൊലപ്പെടുത്തിയ കേസിൽ ധർമ, ഇഷാഖ്, സുൽത്താൻ എന്നിവരെയാണ് ബാനസവാടി പോലീസ് അറസ്റ്റുചെയ്തത്.

കേസിലെ മുഖ്യപ്രതിയും ഗുണ്ടയുമായ ആൾ ഒളിവിലാണ്.

ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ നടത്തിവരുകയാണെന്ന് ബെംഗളൂരു ഈസ്റ്റ് ഡി.സി.പി. കുൽദീപ് കുമാർ ജെയിൻ പറഞ്ഞു.

  കാറിനുള്ളിൽ രക്തക്കറ, പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി

കഴിഞ്ഞ ദിവസം ബാനസവാടി ഐ.ടി.സി. റോഡിലാണ് പ്രതികൾ കാർത്തികേയനെ വെട്ടിക്കൊലപ്പെടുത്തിയത്.

2021 വരെ ഗുണ്ടയായിരുന്നു കാർത്തികേയൻ.

പിന്നീട് നല്ല സ്വഭാവം പരിഗണിച്ച് പോലീസ് കാർത്തികേയന്റെ പേര് ഗുണ്ടാപട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

ഇതിനുശേഷം റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തി വരുകയായിരുന്നു ഇയാൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts