യുവതിയുടെയും മകളുടെയും മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി

ബെംഗളൂരു: യുവതിയുടേയും ഒരു വയസുള്ള മകളുടേയും ജഡങ്ങൾ നേത്രാവതി പുഴയിൽ കണ്ടെത്തി.

നഗര പരിസരത്തെ അഡ്യാർപദവിൽ ചൈത്രയും(30) കുട്ടിയുമാണ് ഹരേക്കള-പാവൂർ അണക്കെട്ട് പരിസരത്ത് മരിച്ചത്.

യുവതിയുടെ അരക്കെട്ടിൽ ബന്ധിച്ച നിലയിലായിരുന്നു കുട്ടി.

വെള്ളിയാഴ്ച വൈകുന്നേരം മുതൽ ചൈത്രയെ കാണാനില്ലായിരുന്നു.

  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം

കുട്ടിയേയും എടുത്ത് വെള്ളിയാഴ്ച വൈകുന്നേരം പുഴക്കരയിൽ എത്തിയ യുവതി നടപ്പാതയിലൂടെ പാവൂർ ഗഡിഗഡ്ഡെ ഭാഗത്തേക്ക് നീങ്ങുന്നത് കണ്ടതായി ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞു.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കൊണാജെ പോലീസ് കേസ് റജിസ്റ്റർ ചെയ്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts