രണ്ടര വയസുകാരിക്ക് മർദ്ദനം; പരാതിയുമായി മാതാവ്

മലപ്പുറം: രണ്ടര വയസുകാരിയെ മര്‍ദിച്ചെന്ന മാതാവിന്‍റെ പരാതിയില്‍ പിതാവിനെതിരെ കേസ്.

മലപ്പുറം കാളികാവിലാണ് സംഭവം.

കുട്ടി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈ മാസം 21നാണ് സംഭവം.

ചാഴിയോട്ട് ജുനൈദ് ആണ് കുട്ടിയെ മര്‍ദിച്ചതെന്ന് അമ്മ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

  ഇന്ന് മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; മെട്രോയ്ക്കും അൽപ്പം വിശ്രമം; രണ്ടു മണിക്കൂർ വണ്ടി കിട്ടില്ല!" വിശദാംശങ്ങൽ

ജുവനൈല്‍ ജസ്റ്റീസ് ആക്‌ട് പ്രകാരമാണ് ജുനൈദിനെതിരെ പോലീസ് കേസെടുത്തത്.

കുട്ടിയുടെ മാതാപിതാക്കള്‍ അകന്നുകഴിയുകയാണ്.

ഈ മാസം 21ന് കുട്ടിയെ ജുനൈദ് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നിരുന്നു.

തിരികെ വന്ന കുട്ടിക്ക് ക്ഷീണം അനുഭവപ്പെട്ടുവെന്നും മര്‍ദിച്ചതിനാലാണ് കുട്ടിക്ക് ക്ഷീണമുണ്ടായതെന്നും കാണിച്ചാണ് മാതാവ് പോലീസില്‍ പരാതി നല്‍കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആന ദുബാരെ ക്യാമ്പിൽ ചരിഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts