ബിഗ് ബോസ് കാരണം ഒരു വേർപിരിയൽ കൂടി;ബെംഗളൂരു മലയാളിയായ ജാസ്മിൻ എം മൂസ പങ്കാളിയുമായി ഒഴിഞ്ഞു; കാരണം മറ്റൊന്ന് എന്ന് പങ്കാളി.

ബിഗ്ബോസ് റിയാലിറ്റി ഷോയുടെ സീസൺ 4 ൽ തുടക്കത്തിൽ 3 ബെംഗളൂരു മലയാളികൾ ആണ് ഉണ്ടായിരുന്നത്, നിമിഷയും ദിൽഷ പ്രസന്നനും പിന്നെ വിജയസാധ്യത ഏറെ ഉണ്ടായിരുന്ന ജാസ്മിന്‍.എം.മൂസയും.

ജാസ്മിൻ ഷോയിൽ നിന്ന് സ്വയം ഇറങ്ങി പോവുകയായിരുന്നു.

അതേ സമയം താനൊരു ലെസ്ബിയനാണെന്ന് വെളിപ്പെടുത്തിയ ജാസ്മിന്‍ പങ്കാളി മോണിക്കയെ കുറിച്ചും വെളിപ്പെടുത്തിയിരുന്നു.

എന്നാൽ തൻ്റെ പങ്കാളിയുമായി വേര്‍പിരിഞ്ഞെന്ന് താരമിപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ ലൈവ് വന്നാണ് മോണിക്കയും താനും ഒരുമിച്ചുള്ള ജീവിതം മതിയാക്കിയെന്നും അതിന്റെ കാരണമെന്താണെന്നും പറഞ്ഞത്.

എന്റെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന കുറച്ച് കാര്യങ്ങള്‍ പങ്കുവെക്കാനുണ്ടെന്ന് പറഞ്ഞാണ് ജാസ്മിന്‍ വീഡിയോയുമായി എത്തിയത്.

  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ

“നിങ്ങള്‍ക്ക് എല്ലാവര്‍ക്കും മോണിക്കയെ കുറിച്ച് അറിയാം. എന്റെ ഗേള്‍ഫ്രണ്ട് ആയിരുന്നു.

കഴിഞ്ഞ ഒന്നര കൊല്ലമായി മോണിക എന്റെ പങ്കാളിയുമാണ്. ഞാന്‍ ബിഗ് ബോസിലേക്ക് പോവുന്ന സമയത്ത് എന്റെ കുടുംബമായി നിന്നത് മോണിക്ക മാത്രമാണ്. പിന്നെ എന്റെ ഡോഗ് സിയാലോയും. ഞാന്‍ ഷോ യിലേക്ക് പോയ സമയത്ത് സിയാലോയെ നോക്കിയത് മോണിക ആയിരുന്നു.
ഞങ്ങള്‍ രണ്ട് പേരെയും കുറിച്ചുള്ള ഒരു കാര്യം പറയാനാണ് വന്നത്. കഴിഞ്ഞ കുറച്ച ആഴ്ചകളായിട്ട് എനിക്കും മോണിക്കയ്ക്കും എതിരെ സൈബര്‍ ബുള്ളിങ്ങും അക്രമണങ്ങളുമൊക്കെ നടന്ന് കൊണ്ടിരിക്കുകയാണ്. ബിഗ് ബോസില്‍ വന്നത് കൊണ്ട് ഞാന്‍ അനുഭവിക്കുന്നുണ്ട്. അതുപോലെ തന്നെ ഇതിലൊന്നും പാര്‍ട്ട് അല്ലാത്ത മോണിക്കയും അനുഭവിക്കുകയാണ്. അത് അവള്‍ അര്‍ഹിക്കുന്നത് അല്ല.
ബിഗ് ബോസില്‍ നിന്നും വന്നപ്പോള്‍ ഞാന്‍ ഇമോഷണലിയും മാനസികയുമായും തകര്‍ന്നു. ഈ സാഹചര്യത്തില്‍ മോണിക്കയുമായി തുടര്‍ന്ന് പോവുന്നത് വളരെ ബുദ്ധിമുട്ടാണ്. കാരണം അവളുടെ കാര്യം നോക്കുന്ന ഒരാളുടെ കൂടെ ജീവിക്കാനുള്ള അര്‍ഹത അവള്‍ക്കുണ്ട്. എനിക്കതിന് സാധിക്കില്ലെന്ന് മനസിലാക്കാന്‍ പറ്റി. ഇത്രയും വെറുപ്പും കളിയാക്കലുകളൊന്നും അവള്‍ അര്‍ഹിക്കുന്നതല്ല. ആ കാരണം കൊണ്ട് അവളുമായി ബ്രേക്കപ്പ് ആവാമെന്ന് ഞാന്‍ തീരുമാനിച്ചു.”

  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്

എന്ന് ജാസ്മിൻ പറഞ്ഞു നിർത്തി എന്നാൽ

https://www.instagram.com/tv/Ce0zPnhIfgS/?igshid=YmMyMTA2M2Y=

ജാസ്മിൻ ബിഗ് ബോസിലേക്ക് പോയ സാഹചര്യത്തിൽ താൻ മറ്റൊരു പങ്കാളിയെ കണ്ടെത്തുകയായിരുന്നു എന്നാണ് ജാസ്മിൻ്റെ പങ്കാളിയായിരുന്ന മോണിക്ക ഷാമി തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ വ്യക്തമാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts