കണ്ണൂരിലേക്ക് ഒരു തീവണ്ടികൂടി വേണമെന്ന ആവശ്യം ശക്തമാകുന്നു;

ബെംഗളൂരു : മലയാളിയാത്രക്കാർ ഏറെയുള്ള വടക്കൻ കേരളത്തിലേക്ക് പാലക്കാട് വഴി ഒരു തീവണ്ടികൂടി അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

നിലവിൽ കണ്ണൂരിലേക്ക് പാലക്കാട് വഴി ഒരു വണ്ടി (16527) മാത്രമാണുള്ളത്. ദിവസേന നൂറുകണക്കിന് മലയാളികളാണ് ബെംഗളൂരു-കണ്ണൂർ റൂട്ടിൽ യാത്ര ചെയ്യുന്നത്.

ഒരു വണ്ടികൂടി അനുവദിച്ചാൽ പാലക്കാട്, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലുമുള്ളവർക്കും പ്രയോജനം ലഭിക്കും.

വയനാടിന്റെ ചില ഭാഗങ്ങളിലുള്ളവർക്കും ഉപകാരപ്പെടും. കൂടാതെ തെക്കൻകേരളത്തിലേക്ക് പോകുന്നവർക്ക് ഷൊർണൂർ ജങ്ഷനിലെത്തി വേറെ വണ്ടിയിൽ കയറിപ്പോകാനും സാധിക്കും.

  ന​ഗരത്തിലെ കോഫി ഷോപ്പിന് മുന്നിൽ മയക്കുമരുന്ന് ഉപയോഗം: ചോദ്യം ചെയ്ത ജീവനക്കാരെ ആക്രമിച്ച് യുവാക്കൾ

ബെംഗളൂരുവിൽനിന്ന് മംഗളൂരു വഴി കണ്ണൂരിലേക്ക് ഒരു തീവണ്ടി (16511) സർവീസ് നടത്തുന്നുണ്ട്.

എന്നാൽ, രാവിലെ 11-നാണ് കണ്ണൂരിലെത്തുന്നത്. അതിനാൽ യാത്രക്കാർക്ക് അത്ര സൗകര്യപ്രദമല്ല.

പാലക്കാട് വഴിയുള്ള വണ്ടി രാവിലെ പത്തിനു മുമ്പെത്തുന്നതിനാൽ ഇതിലാണ് കൂടുതൽപ്പേരും യാത്രചെയ്യുന്നത്.

ഈ വണ്ടിയിൽ എല്ലായ്‌പ്പോഴും വേഗത്തിൽ ടിക്കറ്റ് തീരുന്നതിനാൽ ഒട്ടേറെ യാത്രക്കാരാണ് ബസിൽ പോകുന്നത്.

പാലക്കാട് വഴി ഒരു തീവണ്ടികൂടി അനുവദിച്ചാൽ എല്ലാദിവസവും യാത്രക്കാരുണ്ടാകുമെന്ന കാര്യം ഉറപ്പാണ്.

  നാസ്വച്ഛ് സർവേക്ഷൻ: ബെംഗളൂരുവിൽ ശുചിത്വ യജ്ഞവുമായി നോർത്ത്, സെൻട്രൽ കോർപ്പറേഷനുകൾ

വാരാന്ത്യങ്ങളിലും ഉത്സവകാലങ്ങളിലും യാത്രത്തിരക്ക് കൂടുതലാകുമ്പോൾ മാസങ്ങൾക്കുമുമ്പുതന്നെ ഈ വണ്ടിയിൽ ടിക്കറ്റ് തീരാറുണ്ട്.

കണ്ണൂരിലേക്ക് ഒരു പകൽസർവീസെങ്കിലും അനുവദിച്ചാൽ ഉപകാരമാകുമായിരുന്നെന്ന് യാത്രക്കാർ പറയുന്നു.

ബെംഗളൂരുവിൽനിന്ന് തെക്കൻ കേരളത്തിലേക്ക് പ്രതിദിനം മൂന്നു സർവീസുകളും പ്രതിവാര, ദ്വൈവാര സർവീസുകളുമെല്ലാം ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യപിച്ച് ബെംഗളൂരു റോഡിൽ അഭ്യാസപ്രകടനം: യുവാക്കളെ പൊക്കി പോലീസ്
[masterslider id="10"]

Related posts

Click Here to Follow Us