ഓൺലൈൻ ഗെയിമിലൂടെ 65 ലക്ഷം നഷ്ടമായി ; യുവാവ് ആത്മഹത്യ ചെയ്തു

ബെംഗളൂരു: ഓൺലൈൻ ഗെയിമുകളിലൂടെ 65 ലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ യുവാവ് ജീവനൊടുക്കി.

ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ മാനേജരായി ജോലി ചെയ്ത വിജിത് ശാന്താരാമ ഹെഗാഡെ എന്നയാളാണ് മരണപ്പെട്ടത്.

വെള്ളിയാഴ്ചയാണ് വിജിത് ആത്മഹത്യ ചെയ്തതെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മരണവിവരം പുറത്തറിഞ്ഞത്.

ബെംഗളൂരുവിലേക്ക് യാത്ര തിരിക്കുകയാണെന്ന് മാതാപിതാക്കളോട് പറഞ്ഞതിന് ശേഷമായിരുന്നു വിജിത് വീടുവിട്ടിറങ്ങിയത്.

വിജിത് മടങ്ങിയതിന് ശേഷം ഭയപ്പെട്ട മാതാപിതാക്കൾ സിർസി പോലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു.

  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു

വിജിത്തിന്റെ ഫോൺ ട്രാക്ക് ചെയ്തതോടെ വീടിന്റെ പരിസരത്ത് തന്നെയുണ്ടെന്ന് മനസിലാക്കി.

പിന്നീട് നടത്തിയ തിരച്ചിലിലാണ് വീടിന് പിന്നിലെ വനത്തിൽ നിന്ന് മൃതദേഹം ലഭിച്ചത്.

വിജിത്തിന്റെ ആത്മഹത്യക്കുറിപ്പും പോലീസിന് ലഭിച്ചിട്ടുണ്ട്. ഓൺലെൻ ഗെയിമുകൾ വഴി സമ്പാദിച്ച പണമെല്ലാം നഷ്ടമായെന്നും 65 ലക്ഷം രൂപ ലോൺ എടുത്തിട്ടുള്ളതായുമാണ് കുറിപ്പിൽ നിന്ന് ലഭിച്ച വിവരമെന്ന് പോലീസ് അറിയിച്ചു.

അന്വേഷണ ഉദ്യോഗസ്ഥൻ വിജിത്തിന്റെ ഫോൺ അൺലോക്ക് ചെയ്തിട്ടില്ലെന്നാണ് വിവരം ലഭിക്കുന്നത്.

  ആരോഗ്യവകുപ്പിന്റെ ക്യുആർ കോഡ് പരാതി പരിഹാര സംവിധാനത്തിന് വൻ പ്രതികരണം; 24 മണിക്കൂറിനുള്ളിൽ 504 പരാതികൾ

ഏത് ഗെയിമിനാണ് വിജിത് അടിമയായതെന്ന് നമുക്ക് അറിയില്ല. ഒരുപാട് പണം സമ്പാദിച്ചിരുന്നെന്നും പിന്നീട് അത് നഷ്ടമായെന്നുമാണ് മനസിലാക്കുന്നത്.

ബാങ്കിൽ നിന്നും കൂട്ടുകാരിൽ നിന്നും പണം കടം വാങ്ങിയിട്ടുണ്ട്, പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
[masterslider id="10"]

Related posts