ഡിജിപി ബി സന്ധ്യ പടിയിറങ്ങുന്നു 

തിരുവനന്തപുരം: പോലീസ് മേധാവിയാകാത്തതില്‍ നിരാശയില്ലെന്ന് ഡിജിപി ബി സന്ധ്യ. എന്തുകൊണ്ട് പോലീസ് മേധാവിയാക്കിയില്ലെന്നതിന് മറുപടി പറയേണ്ടത് ഉത്തരവാദപ്പെട്ടവരാണെന്നും വനിത എന്ന നിലയില്‍ സേനയില്‍ യാതൊരു തരത്തിലുമുള്ള വിവേചനവും നേരിട്ടിട്ടില്ലെന്നും സന്ധ്യ പറഞ്ഞു.

ബ്രഹ്‌മപുരത്തുണ്ടായ തീപിടുത്തം, മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്റെ ഗോഡൗണുകളില്‍ അടിക്കടിയുണ്ടായ തീപിടുത്തം, താനൂര്‍ ബോട്ടപകടം ഫയര്‍ഫോഴ്‌സ് മേധാവിയായിരിക്കെ നേരിട്ടത് വലിയ വെല്ലുവിളിയായിരുന്നെന്നും ബി സന്ധ്യ പറഞ്ഞു. ബ്രഹ്‌മപുരത്തെ തീ കെടുത്താന്‍ കഴിഞ്ഞത് വലിയ നേട്ടമായിട്ടാണ് കാണുന്നതെന്നും സന്ധ്യ പറഞ്ഞു. സൗമ്യ കൊലക്കേസിലെ പ്രതി ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കിയത് കുറ്റപത്രത്തിലെ അപാകത കൊണ്ടല്ല. എത്രയോ കേസുകളില്‍ വധശിക്ഷ കോടതി റദ്ദാക്കിയിട്ടുണ്ട്. ജിഷ കൊലക്കേസ് അന്വേഷണം, നടിയെ ആക്രമിച്ച കേസ് വിവാദമായ ഈ കേസുകളില്‍ പ്രതികരണത്തിനില്ലെന്നും ബി സന്ധ്യ പറഞ്ഞു.

  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു

ഇന്നാണ് ബി സന്ധ്യ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നത്. ഐപിഎസ് ഉദ്യോഗസ്ഥയെന്നതിലുപരി എഴുത്തുകാരി കൂടിയാണ് ബി.സന്ധ്യ. ഇനി എഴുത്തു ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് തീരുമാനം. 34 വര്‍ഷത്തെ സേവനത്തിനിടെ ക്രമസമാധാനചുമതല, ക്രൈം ബ്രാഞ്ച്, ട്രെയിനിംഗ് തുടങ്ങി നിരവധി മേഖലയില്‍ വ്യക്ത മുദ്രപതിപ്പിച്ചാണ് ബി.സന്ധ്യയുടെ പടിയിറക്കം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
[masterslider id="10"]

Related posts