വനിതാദിനത്തില്‍ തട്ടം വലിച്ചെറിഞ്ഞ് ഇറാന്‍ സ്ത്രീകളുടെ പ്രതിഷേധം.

ഇസ്താംബുള്‍: പൊതുസ്ഥലത്ത് തട്ടമിടാതെ നടന്നതിന് ഒരു വനിതയെ രണ്ട് വര്‍ഷം ജയിലിലടച്ച നടപടിക്കെതിരേ തട്ടം വലിച്ചെറിഞ്ഞ് തെരുവ് വീഥികളില്‍ ഇറാനിയന്‍ സ്ത്രീകളുടെ പ്രതിഷേധം. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കൂടുതല്‍ പ്രകോപനങ്ങള്‍ ഉണ്ടാവുമെന്നതിനാല്‍ നഗരങ്ങളില്‍ കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.

നിര്‍ബന്ധിത ഹിജാബ് നിയമത്തിനെതിരേ കഴിഞ്ഞ ഡിസംബര്‍ മുതല്‍ക്കേ  സ്ത്രീകള്‍ ശക്തമായ പ്രതിഷേധം നടത്തി വരികയായിരുന്നു. ഡിസംബര്‍ അവസാനം മുതല്‍ ഹിജാബ് ധരിക്കാത്തതിന്‍റെ പേരില്‍ മുപ്പതോളം സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ചിലര്‍ മോചിതരായെങ്കിലും പലരും ഇപ്പോഴും വിചാരണ നേരിടുകയുമാണ്‌.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

രണ്ട് മാസം തടവും പിഴയുമാണ് ഹിജാബ് ധരിക്കാത്തവര്‍ക്കുള്ള ശിക്ഷ. വിശ്വാസികളും അവിശ്വാസികളും അമുസ്ലിങ്ങളും ഹിജാബ് ധരിക്കാന്‍ ഇവിടെ നിര്‍ബന്ധിതരാണ്. നിര്‍ബന്ധിത ഹിജാബിനെതിരെ ഒട്ടേറെ സ്ത്രീകള്‍ പ്രതിഷേധവുമായി ഇറാനില്‍ അടുത്തകാലത്ത് രംഗത്തെത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
[masterslider id="10"]

Related posts