മണ്ണെണ്ണയില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യബന്ധന യാനങ്ങള്‍ എല്‍പിജിയിലേക്കു മാറ്റാന്‍ നിർദേശവുമായി കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിൽ മണ്ണെണ്ണയില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യബന്ധന യാനങ്ങള്‍ രണ്ടുവര്‍ഷത്തിനകം എല്‍പിജിയിലേക്കു മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. മത്സ്യബന്ധന മേഖലയ്ക്ക് കൂടുതല്‍ മണ്ണെണ്ണയ്ക്കായി കേന്ദ്രത്തെ സമീപിച്ച മന്ത്രി ജി.ആര്‍ അനിലിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ഈ വിവരം അറിയിച്ചത്.

മണ്ണെണ്ണയില്‍ പ്രവര്‍ത്തിക്കുന്ന വള്ളങ്ങള്‍ ബിപിസിഎല്ലുമായി ബന്ധപ്പെട്ട് എല്‍പിജി ഉപയോഗിച്ചുള്ള ഓണ്‍ ബോര്‍ഡ് എന്‍ജിന്‍ ഉപയോഗം വ്യാപകമാക്കാനാണ് നിര്‍ദേശിച്ചത്. സംസ്ഥാനത്ത് 43,383 പരമ്പരാഗത മോട്ടോര്‍ ഘടിപ്പിച്ച വള്ളങ്ങളാണുള്ളത്. 6433 യന്ത്രവത്കൃത ബോട്ടുകളും 11 ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളുമുണ്ട്. കേരളത്തിലെ മത്സ്യതൊഴിലാളികളില്‍ 85 ശതമാനം പരമ്പരാഗത രീതിയിലാണ് മത്സ്യബന്ധനം നടത്തുന്നത്.

  രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; പ്രവാസികൾ ദുരിതത്തിൽ

ഏകദേശം 2.42 ലക്ഷം മത്സ്യതൊഴിലാളികള്‍ നേരിട്ട് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തില്‍ മത്സ്യബന്ധന വള്ളങ്ങളില്‍ എല്‍പിജി ഉപയോഗിച്ചുവരികയാണ്. രണ്ട് വര്‍ഷത്തിനകം സംസ്ഥാനത്തെ മണ്ണെണ്ണ ഉപയോഗം പൂര്‍ണമായി ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

വീടുകളില്‍ മണ്ണെണ്ണ വിളക്കിനു പകരം ഗ്യാസ് ഉപയോഗിക്കണമെന്നും നിര്‍ദേശിച്ചു. സബ്‌സിഡിയില്‍ ലഭിക്കുന്ന മണ്ണെണ്ണ മൂന്നുമാസത്തിലൊരിക്കല്‍ ഓരോകാര്‍ഡിനും കാല്‍ ലിറ്റര്‍ വീതമാണ് നല്‍കുന്നത്. സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ ആറുമാസത്തിലൊരിക്കല്‍ രണ്ടു ഘട്ടമായി കൂടുതല്‍ മണ്ണെണ്ണ നല്‍കാമെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീണ്ടും ബുള്ളറ്റ് ട്രെയിൻ വിപ്ലവം: ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കും പുതിയ അതിവേഗ പാതകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വനമേഖലകളിൽ ഇനി തുറന്ന വാഹനങ്ങളിലെ സഫാരിയില്ല; ദസറയിൽ നിന്ന് 'കാഞ്ചനെ ഒഴിവാക്കി
[masterslider id="10"]

Related posts

Click Here to Follow Us