വ്യവസായിയുടെ കൊലപാതകത്തിനു പിന്നിൽ സ്വവർഗ്ഗനുരാഗ ബന്ധത്തിലെ വിള്ളൽ

ബെംഗളൂരു: നാൽപത്തി നാലുകാരനായ വ്യവസായി കൊല്ലപ്പെട്ട സംഭവത്തില്‍ നിർണായക വഴിത്തിരിവ്. സ്വവര്‍ഗാനുരാഗ ബന്ധത്തിലെ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ട്‌.

പരസ്യം പ്രിന്റ് ചെയ്യുന്ന ഏജന്‍സി നടത്തിയിരുന്ന ലിയാക്കത്ത് അലി ഖാനെ ഫെബ്രുവരി 28നു പുലര്‍ച്ചെ നായണ്ടഹള്ളിയില്‍ പുതുതായി നിര്‍മിച്ച വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലയാളി ഇല്യാസ് ഖാന്‍ (26) തൈറോയ്ഡ് ഗുളിക അമിതമായി കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

  വിജയും സംഗീതയും ഒന്നിക്കുന്നു

ഇപ്പോള്‍ ഇയാള്‍ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ജെജെ നഗറിലെ നിര്‍മാണത്തൊഴിലാളിയായ ഇല്യാസിന് വിവാഹാലോചനകള്‍ ആരംഭിച്ചതോടെ ലിയാക്കത്തുമായി തര്‍ക്കമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായി 28നു രാത്രി ലിയാക്കത്തിന്റെ വീട്ടിലെത്തിയ ഇല്യാസ്, വാക്കേറ്റത്തിനൊടുവില്‍ ലിയാക്കത്തിന്റെ തലയില്‍ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി.

ഇതിനുശേഷം സ്വന്തം വീട്ടിലെത്തി അമിത അളവില്‍ ഗുളിക കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വണ്ടികഴുകിയാൽ പണികിട്ടും; കുടിവെള്ളം പാഴാക്കിയവർക്ക് കിട്ടിയത് എട്ടിന്റെ പണി
[masterslider id="10"]

Related posts