ഫെബ്രുവരിയിൽ തന്നെ വിയർത്ത് ബെംഗളൂരു; 21 ഇടങ്ങളില്‍ ജലക്ഷാമം രൂക്ഷമാകും, വൈദ്യുതിയും ഉണ്ടാകില്ല

ബെംഗളൂരു: ഫെബ്രുവരിയിൽ തന്നെ താപനില ഉയരുന്നതോടെ ബെംഗളൂരു നഗരം കടുത്ത ജലക്ഷാമത്തിലേക്കും ഉഷ്ണതരംഗത്തിലേക്കും നീങ്ങുന്നതായി റിപ്പോർട്ട്. വരും മാസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അത് കൊണ്ട് തന്നെ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ബെംഗളൂരുവിൽ ജലക്ഷാമം അതിരൂക്ഷമാകാനാണ് സാധ്യത. ഇതിനോടൊപ്പം തന്നെ വൈദ്യുതി മുടക്കവും നഗരവാസികളെ വലയ്ക്കും. നഗരത്തിലെ 21 പ്രധാന പ്രദേശങ്ങളെ ജലക്ഷാമം നേരിട്ട് ബാധിക്കുമെന്ന് അധികൃതർ കണക്കാക്കുന്നു. ജലക്ഷാമം രൂക്ഷമാകാൻ സാധ്യതയുള്ള പ്രധാന സ്ഥലങ്ങൾ: ഓൾഡ് ഗുഡ്ഡഡള്ളി, ബാപ്പുജി നഗർ, മൈസൂരു റോഡ്, മഹാലക്ഷ്മി ലേഔട്ട്.…

Read More

40-43 ഡിഗ്രി വരെ താപനില ഉയരും; സംസ്ഥാനത്ത് ഉഷ്ണതരം​ഗ മുന്നറിയിപ്പ്

ബെംഗളുരു: കര്‍ണാടകയില്‍ മാർച്ച് മാസത്തില്‍ ഉഷ്‌ണ തരംഗസാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (ഐഎംഡി) മുന്നറിയിപ്പ്. ഫെബ്രുവരിയിൽ തന്നെ താപനില ഉയരാൻ തുടങ്ങിയിട്ടുണ്ടെന്നും വരും മാസങ്ങളിൽ ഇത് ഇനിയും ഉയരുമെന്നും ഐഎംഡി ചൂണ്ടിക്കാട്ടുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. മാർച്ച് മുതൽ മെയ് വരെ സംസ്ഥാനം മുഴുവൻ സാധാരണയേക്കാൾ ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയുണ്ട്. തീരദേശ കർണാടകയിൽ താപനില ഗണ്യമായി ഉയരാനുള്ള സാധ്യത 65 മുതൽ 75 ശതമാനം വരെയാണെന്നും ഐഎംഡി സൂചിപ്പിച്ചു.അതെ തുടര്‍ന്നു മേയ് വരെ വടക്കൻ ഉൾനാടൻ ജില്ലകളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും റെഡ്…

Read More

യാത്രക്കാർക്ക് ആശ്വാസം: ഈ ട്രെയിൻ ഇനി ‘സൂപ്പർഫാസ്റ്റ്’; സമയക്രമത്തിലും നമ്പറിലും മാറ്റം; ബെംഗളൂരുവിലേക്ക് സൂപ്പര്‍ഫാസ്റ്റ് ട്രെയിനെത്തി

ബെംഗളൂരു: ദീർഘദൂര യാത്രക്കാർക്ക് ആശ്വാസകരമായ വാർത്തയുമായി ഇന്ത്യൻ റെയിൽവേ. ജോധ്പൂർ – ബെംഗളൂരു – ജോധ്പൂർ ദ്വൈവാര ട്രെയിനിനെ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസായി അപ്‌ഗ്രേഡ് ചെയ്തു. യാത്രാസമയം കുറയ്ക്കാനും യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റം. പുതിയ ട്രെയിൻ നമ്പറുകൾ സൂപ്പർഫാസ്റ്റ് പദവി ലഭിച്ചതോടെ ട്രെയിനിന്റെ നമ്പറുകളിലും മാറ്റം വന്നിട്ടുണ്ട്. പഴയ നമ്പറായ 16507/16508 ഇനി മുതൽ ഉപയോഗത്തിലുണ്ടാകില്ല. ട്രെയിൻ നമ്പർ 20693 (ജോധ്പൂർ – ബെംഗളൂരു): ഫെബ്രുവരി 26 വ്യാഴം മുതൽ ഈ പുതിയ നമ്പറിലായിരിക്കും സർവീസ്. ട്രെയിൻ നമ്പർ…

Read More

ഉറക്കത്തിലെ ചലനങ്ങൾ തിരിച്ചറിഞ്ഞ് ഫാൻ നിയന്ത്രിക്കുന്ന എഐ റൂംമേറ്റിനെ നിർമ്മിച്ച് ബെംഗളൂരുവിലെ ഒരു ടെക്കി; വീഡിയോ കാണാം

ബെം​ഗളൂരു : പുലർച്ചെ 3 മണിക്ക് തണുത്തുകാലം വരുമ്പോൾ പുതപ്പ് വലിച്ചിടണോ അതോ ഫാൻ ഓഫ് ചെയ്യണോ എന്നാലോചിച്ച് ഉറക്കം കളയുന്നവർക്കായി ഒരു ‘AI റൂംമേറ്റിനെ’ അവതരിപ്പിച്ചിരിക്കുകയാണ് ബെംഗളൂരുവിലെ ഒരു ടെക്കി. സോഷ്യൽ മീഡിയയിൽ വൈറലാണ് ഈ കണ്ട്പിടുത്തം. ബെംഗളൂരു സ്വദേശിയായ പങ്കജ് ആണ് തന്റെ ഉറക്കം തടസ്സപ്പെടാതിരിക്കാൻ ഈ നൂതനമായ AI സംവിധാനം വികസിപ്പിച്ചത്. മുറിയിലെ ക്യാമറയിലൂടെ ഉറക്കത്തിലെ ശാരീരിക ചലനങ്ങൾ AI നിരീക്ഷിക്കും. കൈകാലുകൾ പുറത്തിട്ടാണ് കിടക്കുന്നതെങ്കിൽ ചൂട് അനുഭവപ്പെടുന്നു എന്ന് മനസ്സിലാക്കി AI ഫാൻ ഓൺ ചെയ്യും. ശരീരം ചുരുട്ടിക്കൂടി…

Read More

ബെംഗളൂരുവില്‍ ഇന്ന് മഴ മുന്നറിയിപ്പ്; എന്നാ ചൂടും കാണും

ബെംഗളൂരു: കര്‍ണാടയില്‍ വേനല്‍മഴ അതിശക്തം. ബെംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് നിലവില്‍ സംസ്ഥാനത്ത് മഴയ്ക്ക് കാരണമാകുന്നത്. ഇത് തീരദേശ മേഖലകളിലും ഉള്‍നാടുകളിലും മഴ പെയ്യിക്കുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ദക്ഷിണ കന്നഡ ജില്ലയുടെ വിവിധ മേഖലകളില്‍ കനത്ത മഴ പെയ്തിരുന്നു. ബെംഗളൂരുവില്‍ മേഘാവൃതമായ അന്തരീക്ഷം തുടരുകയാണ്. രാത്രിയോടെ നഗരത്തില്‍ ശക്തമായ മഴ എത്തിയേക്കാം. ഈ കാലാവസ്ഥ അടുത്ത മൂന്ന് ദിവസത്തേക്ക് തുടരാനാണ് സാധ്യത. ദക്ഷിണ കന്നഡ,…

Read More

റെയിൽവേ ട്രാക്കിന് സമീപം അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.

ബെംഗളൂരു: ന​ഗരത്തിലെ ശ്രീരാമപുര റെയിൽവേ ട്രാക്കിന് സമീപം അജ്ഞാത യുവതിയുടെ മൃതദേഹം ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ട്രാക്കിന് സമീപം മൃതദേഹം കിടക്കുന്നത് കണ്ട വഴിയാത്രക്കാരാണ് പോലീസിനെ വിവരമറിയിച്ചത്. റെയിൽവേ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ (മഹസർ) പൂർത്തിയാക്കി. മൃതദേഹത്തിന് 25-നും 30-നും ഇടയിൽ പ്രായം തോന്നിക്കുമെന്നാണ് റിപ്പോർട്ട്. മൃതദേഹത്തിൽ പുറമെ പരിക്കുകളൊന്നുമില്ല. എന്നാൽ മരണകാരണം എന്താണെന്ന് നിലവിൽ വ്യക്തമല്ല. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് മുതിർന്ന റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി…

Read More

ബെംഗളൂരുവിലെ പച്ചക്കറി ഉപഭോക്താക്കൾക്ക് കടുത്ത മുന്നറിയിപ്പുമായി മലിനീകരണ നിയന്ത്രണ ബോർ‍ഡ്

ബെംഗളൂരു: ന​ഗരത്തിലെ പച്ചക്കറി ഉപഭോക്താക്കൾക്ക് കടുത്ത മുന്നറിയിപ്പുമായി മലിനീകരണ നിയന്ത്രണ ബോർഡിന്റെ (CPCB) പുതിയ റിപ്പോർട്ട് പുറത്ത്. നഗരത്തിലെ വിപണികളിലും പരിസര പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും നടത്തിയ പരിശോധനയിൽ 26 ശതമാനം പച്ചക്കറി സാമ്പിളുകളിലും മാരകമായ അളവിൽ ഈയം (Lead) അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് നിയോഗിച്ച സമിതി ശേഖരിച്ച 72 സാമ്പിളുകളിൽ 19 എണ്ണത്തിലും അനുവദനീയമായ പരിധിയിലും എത്രയോ മടങ്ങ് അധികമാണ് ഈയത്തിന്റെ അളവ് എന്നാണ് റിപ്പോർട്ട്. ജൈവമെന്ന പേരിൽ വിൽക്കുന്ന വഴുതനങ്ങയിൽ അനുവദനീയമായതിലും (0.1 mg/kg) 20 മടങ്ങ് അധികം…

Read More

സ്വര്‍ണവിലയിൽ കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് 1,18,000ന് മുകളില്‍ എത്തി. ഇന്ന് പവന് ഒറ്റയടിക്ക് 1,520 രൂപ വര്‍ധിച്ചതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണവില. 1,18,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 190 രൂപയാണ് വര്‍ധിച്ചത്. 14,790 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

Read More

ഫ്രിഡ്ജില്‍നിന്നെടുത്ത ഭക്ഷണം കഴിച്ചതിനു പിന്നാലെ ഏഴ് വയസുകാരി കുഴഞ്ഞു വീണു മരിച്ചു

മലപ്പുറം: വയറിളക്കവും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സക്കെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണ് മരിച്ചു. കുറ്റിപ്പുറം കരിമ്പനക്കല്‍ ഹക്കീമിന്റെ മകള്‍ ലസ്ന(7) ആണ് വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ലസ്നയ്ക്കൊപ്പം മാതാവ് ഷഹല, ലസ്നയുടെ സഹോദരി മിന്‍സ, ഹക്കീമിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവരെയും ഇതേ ലക്ഷണങ്ങളാല്‍ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗര്‍ഭിണിയായ ഷഹലയ്ക്കും മകള്‍ മിന്‍സയ്ക്കും നല്ല ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡ്രിപ്പ് നല്‍കിയിരുന്നു. മറ്റുള്ളവരെയും ചികിത്സിച്ചു. ഇതിനിടയിലാണ് വൈകീട്ട് മൂന്നോടെ ലസ്ന കുഴഞ്ഞവീണ് മരിച്ചത്. തുടര്‍ന്ന് മറ്റുള്ളവരെ…

Read More

ശ്വാസംമുട്ടിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചു

തിരുവനന്തപുരം: ശ്വാസം മുട്ടിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചു. ഉറിയാക്കോട് സ്വദേശി സിദ്ദിഖ് – ഫൈസലത്ത് ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്. പിന്നാലെ കുത്തിവെപ്പ് എടുത്ത ആശുപത്രിക്ക് എതിരെ ഐഷയുടെ കുടുംബം രംഗത്തെത്തി. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയായ മമലിനെതിരെയാണ് ആരോപണമുയരുന്നത്. ശ്വാസംമുട്ടലിന് ചികിത്സ തേടിയ കുട്ടിക്ക് കയ്യിൽ രണ്ട് കുത്തിവെപ്പുകൾ നൽകുകയായിരുന്നു. കുത്തിവെപ്പ് നൽകിയ ഉടൻ കുട്ടി ബോധരഹിതയായി. പിന്നാലെ കുട്ടിയെ ഡോക്ടർമാരും നേഴ്സും ചേർന്ന് നെയ്യാർ മെഡിസിറ്റിയിൽ എത്തിച്ചു. മെഡിസിറ്റിയിൽ എത്തും മുൻപ് 12.55ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

Read More
Click Here to Follow Us