ശ്രീനഗർ: നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടും പാക് ഡ്രോണുകൾ കണ്ടതായി റിപ്പോർട്ട്. ജമ്മു കശ്മീരിലെ നൗഷേര സെക്ടറിൽ പാകിസ്താൻ ഡ്രോണിനു നേരെ ഇന്ത്യൻ സൈന്യം വെടിയുതിർത്തതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. കൂടുതൽ ഡ്രോണുകൾ കണ്ടതായും വിവരം. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കഴിഞ്ഞ വർഷത്തെ ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് കണ്ടതിന് സമാനമായി രാത്രി ആകാശം പ്രകാശമാനമാക്കുന്ന ട്രേസർ റൗണ്ടുകളുടെയും, വെടിയുണ്ടകളുടെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഡ്രോണുകൾ തോക്കുകളോ മയക്കുമരുന്നുകളോ ഉപേക്ഷിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സൈന്യം ഈ പ്രദേശം നിരീക്ഷിച്ചുവരികയാണ്. ശനിയാഴ്ച പാക് അധീന കശ്മീർ (PoK)…
Read MoreMonth: January 2026
ഇനി വേറിട്ട നടപടി; ലഹരി ഉപയോഗിച്ചാൽ പൊതുമധ്യത്തില്‍ അടി; കൂടെ പിഴ; വിശദാംശങ്ങൾ
ബെംഗളുരു: കുടുംബങ്ങളെ സാമ്പത്തി കമായി തകര്‍ത്തെറിയുന്ന മദ്യപാന ശീലത്തിനും ലഹരിപദാര്‍ഥങ്ങള്‍ക്കും ചു താട്ടത്തിനും തടയിടാന്‍ രംഗത്തു വന്നിരിക്കുകയാണു കൊപ്പാള്‍ കുണ്ടോജി ഗ്രാമവാസികള്‍. ലഹരി ഉപയോഗി ക്കുന്നവര്‍ക്കു പൊതുമധ്യത്തില്‍ അടി നല്‍കുന്നതിനു പുറമേ 25,000 രൂപ പിഴ ഈടാക്കാനാണു തീരുമാനം. കൂണ്ടോജിയിലെ ദുര്‍ഗാദേവീ ക്ഷേത്രത്തില്‍ ഒത്തുകൂടിയാണു തീരുമാനമെടുത്തത്. ഇളം തലമുറക്കാര്‍ കൂടുതലായി ലഹരിവസ്തുക്കള്‍ക്ക് അടിമയാകുന്നതു കുടുംബ ബന്ധങ്ങളെ ബാധിക്കുന്നതായി തിരിച്ചറി ഞ്ഞാണു നടപടി. തെലങ്കാന ആദിലാബാദ് ഇന്ദ്രവല്ലിയിലെ ഗോത്ര സമൂഹത്തിനിടയില്‍ പ്രചാരത്തിലുള്ള സമാന നിയന്ത്ര ണങ്ങളാണു മാതൃക. ഗ്രാമീണരുടെ നടപടിയെ സ്വീകരിച്ചിരിക്കുകയാണു കുണ്ടോജി ഉള്‍പ്പെട്ട ഗംഗാവതി താലൂക്ക്…
Read Moreതാമസത്തിന് 6 മാസം മുൻപെത്തിയ വിധവയായ വീട്ടമ്മയും യുവാവും വീടിനുള്ളിൽ മരിച്ച നിലയിൽ
കൂവപ്പള്ളി കുളപ്പുറത്ത് യുവതിയെയും യുവാവിനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശേരിയില്‍ നിന്ന് കുളപ്പുറത്ത് താമസിക്കാന്‍ എത്തിയ മോര്‍ക്കോലില്‍ ഷേര്‍ളി മാത്യുവും കോട്ടയം സ്വദേശിയെന്നു സംശയിക്കുന്ന യുവാവുമാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. ഷേര്‍ളിയെ വീടിനുള്ളില്‍ നിലത്ത് മരിച്ച നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.ഇന്നലെ രാത്രിയാണ് സംഭവം. ഷേര്‍ളിയുമായി പരിചയമുള്ളയാള്‍ ഇവരെ ഫോണില്‍ വിളിച്ച് കിട്ടാതായപ്പോള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് 6 മാസം മുന്‍പ് ഇവര്‍ ഇവിടേക്ക് താമസം മാറി എത്തിയതാണെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തെക്കുറിച്ച്…
Read Moreകരൂർ ദുരന്തം: നടൻ വിജയ് ഇന്ന് ചോദ്യം ചെയ്യലിനായി സിബിഐക്ക് മുന്നിൽ ഹാജറാകും; ഡൽഹി പോലീസ് ഒരുക്കിയിരിക്കുന്നത് വൻ സുരക്ഷ
ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ടു നടനും ടിവികെ നേതാവുമായ വിജയ് ഇന്നു ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിനു ഹാജരാകും. രാവിലെ 7നു സ്വകാര്യ വിമാനത്തിൽ ചെന്നൈയിൽ നിന്നു പുറപ്പെടുന്ന വിജയ്, 11നു സിബിഐ ഓഫിസിലെത്തും. 2 ദിവസത്തോളം വിജയ്‌യെ ചോദ്യം ചെയ്യാനാണു സിബിഐ നീക്കം. പൊങ്കൽ സമയമായതിനാൽ 13നു വൈകിട്ട് തിരികെ മടങ്ങാൻ അനുമതി തേടിയിട്ടുണ്ട്. സിബിഐക്കു മുന്നിലെത്തുന്നതിനു മുന്നോടിയായി സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ടു ഡൽഹി പൊലീസിനു ടിവികെ കത്തു നൽകി. ആവശ്യമായ സുരക്ഷയൊരുക്കുമെന്നു ഡൽഹി പൊലീസും അറിയിച്ചു. പാർട്ടി നേതാക്കളായ എൻ.ആനന്ദ്, ആദവ് അർജുന,…
Read Moreനഗരത്തിൽ നടന്ന ടെക്കിയുടെ മരണം അപ്പാർട്മെന്റിലെ തീപിടുത്തത്തിനിടെ പുക ശ്വസിച്ചല്ല; യുവതിയുടെ മരണത്തിൽ18 കാരനായ പ്രതി അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിലെ വാടക വീട്ടിൽ ടെക്കി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ലൈംഗിക പീഡനത്തിനിടെ 18 വയസുകാരനായ യുവാവാണ് 34 കാരിയായ യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. പ്രതി കർണാൽ കുറെ (18)യെ പൊലീസ് പിടികൂടി. ലൈംഗിക പീഡനം എതിർത്തതിനെ തുടർന്ന് യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ജനുവരി 3 നാണ് 34 കാരിയായ ഷർമിളയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാമമൂർത്തി നഗറിലെ സുബ്രഹ്മണി ലേഔട്ടിലുള്ള അപ്പാർട്ട്മെന്റിലായിരുന്നു യുവതി താമസിച്ചിരുന്നത്. ഇവിടെ തീപിടിത്തമുണ്ടായതിനെ തുടർന്ന് യുവതി ശ്വാസംമുട്ടി മരിച്ചതാണെന്നാണ്…
Read Moreഞാൻ ഇവിടെ വരെ എത്താൻ കാരണം എന്റെ കഠിനാധ്വാനം; കോൺഗ്രസ് ഉചിതമായ തീരുമാനം എടുക്കും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
ബെംഗളൂരു: തന്റെ രാഷ്ട്രീയ ജീവിതം കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും രൂപപ്പെട്ടതാണെന്നും, ഭാവിയെക്കുറിച്ച് കോൺഗ്രസ് നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പാർട്ടിയിൽ നിലനിൽക്കുന്ന ആശയക്കുഴപ്പത്തിനിടെയാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ശിവകുമാറിന്റെ പരാമർശം. വൊക്കലിഗ സമുദായത്തിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ‘ഉദ്യമി വൊക്കലിഗ-എഫ്‌സി എക്‌സ്‌പോ 2025’ എന്ന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തെക്കൻ കർണാടകയിൽ കാര്യമായ സ്വാധീനമുള്ള വൊക്കലിഗ സമുദായത്തിൽ നിന്നുള്ളയാളാണ് ശിവകുമാർ എന്റെ കഠിനാധ്വാനം കൊണ്ടാണ് ഞാൻ ഇവിടെ വരെ എത്തിയത്. എട്ടു തവണ എംഎൽഎയായി…
Read Moreപരുന്തിന്റെ ശ്രദ്ധയകറ്റാൻ ഇത്തവണ ബീഫിന് പകരം ബോൺലെസ് ചിക്കൻ ഫെസ്റ്റ്; സംഭവം ഇങ്ങനെ
റിപ്പബ്ലിക് ദിനത്തിൽ പരുന്തിന്റെ ശ്രദ്ധയകറ്റാൻ ഇത്തവണ ബീഫിന് പകരം ചിക്കൻ. റിപ്പബ്ലിക് ദിനാഘോഷത്തിന് ഡൽഹിയിലെ വനംവകുപ്പ് പരുന്തുകൾക്കായി ഒരുക്കുന്ന വിരുന്നിന്റെ മെനു അത്ര നിസാരമല്ല. 1,275 കിലോ ചിക്കൻ, അതും ബോൺലെസ്: റിപ്പബ്ലിക് ദിനാഘോഷത്തിനു വനംവകുപ്പ് ഡൽഹിയിലെ പരുന്തുകൾക്കായി ഒരുക്കുന്ന വിരുന്നിന്റെ മെനു ആണിത്. പരുന്തുകൾ ആകാശത്തു പറന്നു ഫൈറ്റർ ജെറ്റുകൾക്കു ശല്യം ഉണ്ടാക്കാതിരിക്കാനാണ് വനംവകുപ്പ് ഇത്തരത്തിലൊരു ‘ചിക്കൻ വിരുന്ന്’ ഒരുക്കുന്നത്. പരുന്തുകളുടെ ശ്രദ്ധയകറ്റാൻ എല്ലാ വർഷവും ഇതു പതിവാണ്. കഴിഞ്ഞ വർഷം വരെ ബീഫ് ആയിരുന്നു. ഇത്തവണ ആദ്യമായാണു ചിക്കനിലേക്കു മാറിയതെന്നു വനംവകുപ്പ്…
Read Moreതനിസന്ദ്രയിലും മുന്നറിയിപ്പില്ലാതെ 60 നിര്‍മിതികള്‍ ഇടിച്ചുനിരത്തല്‍;
ബെംഗളുരു: യെലഹങ്ക ഫക്കീര്‍ കോളനി കുടിയൊഴിപ്പിക്കല്‍ വിവാദമായിരിക്കെ, ബെംഗളുരുവിലെ തനിസന്ദയില്‍ സമാനമായ ഇടിച്ചുനിരത്തലുമായി കര്‍ണാടക സര്‍ക്കാര്‍. മുന്‍കൂര്‍ നോട്ടിസ് പോലും നല്‍കാതെയാണ് തനിസന്ദ അശ്വത്ഥ് നഗറിലെ വീടുകളും ഷെഡുകളും ഉള്‍പ്പെടെ 60 നിര്‍ മിതികള്‍ ബെംഗളുരു വികസന അതോറിറ്റി (ബിഡിഎ) വ്യാഴാഴ്ച ഇടിച്ചുനിരത്തിയത്. കുടിയൊഴിപ്പിച്ചവരെ പാര്‍പ്പി ക്കാന്‍ ഹെഗ്‌ഡെ നഗര്‍ കമ്യൂണിറ്റി ഹാളില്‍ താല്‍ക്കാലിക സംവിധാനം ഒരുക്കിയെങ്കിലും, ഇവിടം വിട്ടു പോകാന്‍ പ്രദേശവാസികള്‍ തയാറായില്ല. ഭൂമി തങ്ങളുടേതാണന്നും വസ്തുനികുതി അടയ്ക്കുന്നുണ്ടെന്നും ഇതില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. നോട്ടിസ് പോലും നല്‍കാതെയാണ് ഇടിച്ചുനിരത്തലെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമായതോടെ,…
Read Moreകന്നഡ സ്കൂളുകളിൽ മലയാളം അടിച്ചേൽപ്പിക്കൽ: പിണറായി വിജയന് കത്ത് അയച്ച് സിദ്ധരാമയ്യ
ബെംഗളൂരു: കേരളത്തിലെ കന്നഡ മീഡിയം സ്കൂളുകളിൽ മലയാളം ഒന്നാം ഭാഷയായി നിർബന്ധമാക്കുന്ന കേരള സർക്കാരിന്റെ നിർദ്ദിഷ്ട മലയാള ഭാഷാ ബിൽ-2025 നെ എതിർത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി. ബില്ലിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി, നിയമം നടപ്പിലാക്കുന്നതിന് മുമ്പ് കേരള സർക്കാർ ഭാഷാ ന്യൂനപക്ഷ സമുദായങ്ങളുമായും വിദ്യാഭ്യാസ വിദഗ്ധരുമായും അയൽ സംസ്ഥാനങ്ങളുമായും കൂടിയാലോചിച്ച് ബിൽ പുനഃപരിശോധിക്കണമെന്ന് അഭ്യർത്ഥിച്ചു.
Read Moreകന്നഡ എഴുത്തുകാരി ആശാ രഘു തൂങ്ങിമരിച്ച നിലയിൽ
ബെംഗളൂരു : കന്നഡ എഴുത്തുകാരിയും പ്രസാധകയുമായ ആശാ രഘുവിനെ(46) ജീവനൊടുക്കിയനിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ മല്ലേശ്വരത്തെ വീട്ടിൽ ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. വീട്ടിലെ മുറിക്കകത്ത് തൂങ്ങിമരിച്ചനിലയിലായിരുന്നു. നോവലിസ്റ്റായി കന്നഡസാഹിത്യത്തിൽ അറിയപ്പെട്ട എഴുത്തുകാരിയാണ് ആശാ രഘു. കർണാടക സാഹിത്യ അക്കാദമി പുരസ്കാരജേതാവാണ്. കന്നഡ ടെലിവിഷൻ സീരിയലുകളിൽ സംഭാഷണരചയിതാവായും അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ഭർത്താവ് കെ.സി. രഘു രണ്ടുവർഷം മുൻപ് മരിച്ചിരുന്നു. ഇതിനുശേഷം ആശ മാനസികസംഘർഷത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ബെംഗളൂരു സ്വദേശി കേശവ അയ്യങ്കാരുടെയും സുലോചനയുടെയും മൂത്തമകളായി 1979-ലാണ് ആശ ജനിച്ചത്. ബെംഗളൂരു സർവകലാശാലയിൽനിന്ന് കന്നഡയിൽ ബിരുദാനന്തരബിരുദം…
Read More