കന്നഡ എഴുത്തുകാരി ആശാ രഘു തൂങ്ങിമരിച്ച നിലയിൽ

ബെംഗളൂരു : കന്നഡ എഴുത്തുകാരിയും പ്രസാധകയുമായ ആശാ രഘുവിനെ(46) ജീവനൊടുക്കിയനിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ മല്ലേശ്വരത്തെ വീട്ടിൽ ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. വീട്ടിലെ മുറിക്കകത്ത് തൂങ്ങിമരിച്ചനിലയിലായിരുന്നു.

നോവലിസ്റ്റായി കന്നഡസാഹിത്യത്തിൽ അറിയപ്പെട്ട എഴുത്തുകാരിയാണ് ആശാ രഘു. കർണാടക സാഹിത്യ അക്കാദമി പുരസ്കാരജേതാവാണ്. കന്നഡ ടെലിവിഷൻ സീരിയലുകളിൽ സംഭാഷണരചയിതാവായും അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

ഭർത്താവ് കെ.സി. രഘു രണ്ടുവർഷം മുൻപ് മരിച്ചിരുന്നു. ഇതിനുശേഷം ആശ മാനസികസംഘർഷത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ബെംഗളൂരു സ്വദേശി കേശവ അയ്യങ്കാരുടെയും സുലോചനയുടെയും മൂത്തമകളായി 1979-ലാണ് ആശ ജനിച്ചത്.

  ഷിംലയോ അതോ ബെംഗളൂരുവോ? സിലിക്കൺ സിറ്റിയിലെ ഈ മാറ്റത്തിന് പിന്നിൽ; കൂടെ ചിരിപ്പിക്കുന്ന ട്രോളുകളും

ബെംഗളൂരു സർവകലാശാലയിൽനിന്ന് കന്നഡയിൽ ബിരുദാനന്തരബിരുദം നേടിയശേഷം കുറച്ചുകാലം അധ്യാപികയായി ജോലിചെയ്തു. അടുത്തിടെ ഉപാസന എന്നപേരിൽ പ്രസിദ്ധീകരണശാല തുടങ്ങി പുതുതലമുറയിലെ എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

ആവർത്ത, ഗത, മായ, ചിത്തരംഗ, കെംപു ദാസവാള, വക്ഷസ്ഥല തുടങ്ങിയവ ആശയുടെ നോവലുകളാണ്. ആരനേ ബെരളു, ബൊഗസയല്ലി കഥെകളു, അപരൂപത പുരാണ കഥെകളു തുടങ്ങിയ കഥാസമാഹാരങ്ങളും കുട്ടികളുടെ നാടകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ

2014-ലാണ് കർണാടക സാഹിത്യ അക്കാദമി പുരസ്കാരംനേടിയത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ആശയ്ക്ക് ഒരു മകളുണ്ട്. കന്നഡ റൈറ്റേഴ്‌സ് ആൻഡ് പബ്ലിഷേഴ്‌സ് അസോസിയേഷൻ അനുശോചിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
[masterslider id="10"]

Related posts