റിപ്പബ്ലിക് ദിനത്തിൽ പരുന്തിന്റെ ശ്രദ്ധയകറ്റാൻ ഇത്തവണ ബീഫിന് പകരം ചിക്കൻ. റിപ്പബ്ലിക് ദിനാഘോഷത്തിന് ഡൽഹിയിലെ വനംവകുപ്പ് പരുന്തുകൾക്കായി ഒരുക്കുന്ന വിരുന്നിന്റെ മെനു അത്ര നിസാരമല്ല. 1,275 കിലോ ചിക്കൻ, അതും ബോൺലെസ്: റിപ്പബ്ലിക് ദിനാഘോഷത്തിനു വനംവകുപ്പ് ഡൽഹിയിലെ പരുന്തുകൾക്കായി ഒരുക്കുന്ന വിരുന്നിന്റെ മെനു ആണിത്. പരുന്തുകൾ ആകാശത്തു പറന്നു ഫൈറ്റർ ജെറ്റുകൾക്കു ശല്യം ഉണ്ടാക്കാതിരിക്കാനാണ് വനംവകുപ്പ് ഇത്തരത്തിലൊരു ‘ചിക്കൻ വിരുന്ന്’ ഒരുക്കുന്നത്. പരുന്തുകളുടെ ശ്രദ്ധയകറ്റാൻ എല്ലാ വർഷവും ഇതു പതിവാണ്. കഴിഞ്ഞ വർഷം വരെ ബീഫ് ആയിരുന്നു. ഇത്തവണ ആദ്യമായാണു ചിക്കനിലേക്കു മാറിയതെന്നു വനംവകുപ്പ്…
Read MoreDay: 11 January 2026
തനിസന്ദ്രയിലും മുന്നറിയിപ്പില്ലാതെ 60 നിര്‍മിതികള്‍ ഇടിച്ചുനിരത്തല്‍;
ബെംഗളുരു: യെലഹങ്ക ഫക്കീര്‍ കോളനി കുടിയൊഴിപ്പിക്കല്‍ വിവാദമായിരിക്കെ, ബെംഗളുരുവിലെ തനിസന്ദയില്‍ സമാനമായ ഇടിച്ചുനിരത്തലുമായി കര്‍ണാടക സര്‍ക്കാര്‍. മുന്‍കൂര്‍ നോട്ടിസ് പോലും നല്‍കാതെയാണ് തനിസന്ദ അശ്വത്ഥ് നഗറിലെ വീടുകളും ഷെഡുകളും ഉള്‍പ്പെടെ 60 നിര്‍ മിതികള്‍ ബെംഗളുരു വികസന അതോറിറ്റി (ബിഡിഎ) വ്യാഴാഴ്ച ഇടിച്ചുനിരത്തിയത്. കുടിയൊഴിപ്പിച്ചവരെ പാര്‍പ്പി ക്കാന്‍ ഹെഗ്‌ഡെ നഗര്‍ കമ്യൂണിറ്റി ഹാളില്‍ താല്‍ക്കാലിക സംവിധാനം ഒരുക്കിയെങ്കിലും, ഇവിടം വിട്ടു പോകാന്‍ പ്രദേശവാസികള്‍ തയാറായില്ല. ഭൂമി തങ്ങളുടേതാണന്നും വസ്തുനികുതി അടയ്ക്കുന്നുണ്ടെന്നും ഇതില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. നോട്ടിസ് പോലും നല്‍കാതെയാണ് ഇടിച്ചുനിരത്തലെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമായതോടെ,…
Read Moreകന്നഡ സ്കൂളുകളിൽ മലയാളം അടിച്ചേൽപ്പിക്കൽ: പിണറായി വിജയന് കത്ത് അയച്ച് സിദ്ധരാമയ്യ
ബെംഗളൂരു: കേരളത്തിലെ കന്നഡ മീഡിയം സ്കൂളുകളിൽ മലയാളം ഒന്നാം ഭാഷയായി നിർബന്ധമാക്കുന്ന കേരള സർക്കാരിന്റെ നിർദ്ദിഷ്ട മലയാള ഭാഷാ ബിൽ-2025 നെ എതിർത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി. ബില്ലിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി, നിയമം നടപ്പിലാക്കുന്നതിന് മുമ്പ് കേരള സർക്കാർ ഭാഷാ ന്യൂനപക്ഷ സമുദായങ്ങളുമായും വിദ്യാഭ്യാസ വിദഗ്ധരുമായും അയൽ സംസ്ഥാനങ്ങളുമായും കൂടിയാലോചിച്ച് ബിൽ പുനഃപരിശോധിക്കണമെന്ന് അഭ്യർത്ഥിച്ചു.
Read Moreകന്നഡ എഴുത്തുകാരി ആശാ രഘു തൂങ്ങിമരിച്ച നിലയിൽ
ബെംഗളൂരു : കന്നഡ എഴുത്തുകാരിയും പ്രസാധകയുമായ ആശാ രഘുവിനെ(46) ജീവനൊടുക്കിയനിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ മല്ലേശ്വരത്തെ വീട്ടിൽ ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. വീട്ടിലെ മുറിക്കകത്ത് തൂങ്ങിമരിച്ചനിലയിലായിരുന്നു. നോവലിസ്റ്റായി കന്നഡസാഹിത്യത്തിൽ അറിയപ്പെട്ട എഴുത്തുകാരിയാണ് ആശാ രഘു. കർണാടക സാഹിത്യ അക്കാദമി പുരസ്കാരജേതാവാണ്. കന്നഡ ടെലിവിഷൻ സീരിയലുകളിൽ സംഭാഷണരചയിതാവായും അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ഭർത്താവ് കെ.സി. രഘു രണ്ടുവർഷം മുൻപ് മരിച്ചിരുന്നു. ഇതിനുശേഷം ആശ മാനസികസംഘർഷത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ബെംഗളൂരു സ്വദേശി കേശവ അയ്യങ്കാരുടെയും സുലോചനയുടെയും മൂത്തമകളായി 1979-ലാണ് ആശ ജനിച്ചത്. ബെംഗളൂരു സർവകലാശാലയിൽനിന്ന് കന്നഡയിൽ ബിരുദാനന്തരബിരുദം…
Read Moreകൃത്യമായ പ്ലാനോടെ; പീഡന പരമ്പര പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് ഇങ്ങനെ
ബലാത്സംഗ പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് കൃത്യമായ പ്ലാനോടെ. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനും ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയുമടക്കം എട്ടംഗ സംഘമാണ് രാത്രി 12.30 ഓടെ പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നിന്നും രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെയാണ് രാഹുൽ പാലക്കാടെത്തിയത്. ഫ്ലാറ്റ് ഒഴിഞ്ഞ ശേഷം കെപിഎം ഹോട്ടലിൽ ആയിരുന്നു രാഹുലിന്‍റെ താമസം. രാഹുൽ എത്തിയത് മുതൽ പൊലീസ് നിരീക്ഷണത്തിലായിരുന്നു. കൃത്യമായ പ്ലാനിങ്ങോടെയാണ് 2 ജീപ്പുകളിലായി എത്തിയ പൊലീസ് സംഘം ഹോട്ടലിൽ നിന്നും രാഹുലിനെ കസ്റ്റഡിയിലെടുക്കുന്നത്. ഹോട്ടലിൽ എത്തിയ പൊലീസ് റിസപ്ഷനിലുള്ളവരുടെ…
Read Moreപൂർണ്ണ നഗ്നനായി മരത്തിൽ കയറി ശാഖയിൽ നിന്ന് ശാഖയിലേക്ക് ചാടി ബോളിവുഡ് നടൻ; കണ്ണ് തള്ളി സോഷ്യല്‍ മീഡിയ
പൂര്‍ണനഗ്നനായി മരത്തില്‍ വലിഞ്ഞുകയറി നടന്‍ വിദ്യുത് ജംവാള്‍. കളരിപയറ്റ് അഭ്യാസത്തിന്‍റെ ഭാഗമായാണ് ഇങ്ങനെ ചെയ്തതെന്നാണ് താരത്തിന്‍റെ വിശദീകരണം. വര്‍ഷത്തിലൊരിക്കല്‍ താന്‍ ഇത് അനുഷ്ഠിക്കുന്നതാണെന്നും ഇത് പ്രകൃതിയുമായുള്ള ആഴത്തിലുള്ള ബന്ധവും ആന്തരിക അവബോധവും വളർത്തുന്നുവെന്നും വിദ്യുത് ജംവാള്‍ പറഞ്ഞു. ‘കളരിപ്പയറ്റ് പരിശീലിക്കുന്നതിന്‍റെ ഭാഗമായി, വർഷത്തിലൊരിക്കൽ ഞാൻ ‘സഹജ’ എന്ന യോഗാഭ്യാസത്തിൽ മുഴുകാറുണ്ട്. സ്വാഭാവികമായ അനായാസതയിലേക്കും സഹജവാസനകളിലേക്കും മടങ്ങുക എന്നാണ് ‘സഹജ’ എന്നതുകൊണ്ട് അർഥമാക്കുന്നത്. ഇത് പ്രകൃതിയുമായുള്ള ആഴത്തിലുള്ള ബന്ധവും ആന്തരിക അവബോധവും വളർത്തുന്നു,’ വിദ്യുത് പറഞ്ഞു. ശാസ്ത്രീയമായി പറഞ്ഞാൽ, ഇത് നിരവധി ന്യൂറോറിസെപ്റ്ററുകളെയും പ്രൊപ്രിയോസെപ്റ്ററുകളെയും ഉത്തേജിപ്പിക്കുകയും,…
Read Moreരാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍
പത്തനംതിട്ട: മൂന്നാം ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റില്‍. രാത്രി 12.30ഓടെ പാലക്കാട് നിന്നാണ് രാഹുലിനെ സംസ്ഥാന ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇ-മെയില്‍ വഴി ലഭിച്ച പുതിയ ബലാത്സംഗ പരാതിയിലാണ് അറസ്റ്റ്. രാഹുലിനെ പത്തനംതിട്ട എആര്‍ ക്യാംപില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ചോദ്യം ചെയ്യലിനു ശേഷം രാഹുലിനെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
Read Moreജീവനൊടുക്കാനായി എലിവിഷം ഓർഡർ ചെയ്ത യുവതി; രക്ഷകനായി ഡെലിവറി ബോയ്
ചെന്നൈ: ജീവനൊടുക്കാനായി എലിവിഷം ഓർഡർ ചെയ്ത യുവതിയെ ബ്ലിങ്കിറ്റ് ഡെലിവറി ഏജന്റ് രക്ഷിച്ചു. മൂന്ന് പാക്കറ്റ് എലിവിഷത്തിനാണ് യുവതി ഓർഡർ ചെയ്തത്. വൈകാതെ സാധനവുമായി വീട്ടിലെത്തിയ ഡെലിവറി ഏജന്റ് യുവതിയുടെ പരിതാപകരമായ അവസ്ഥയിൽ ഇടപെടുകയും അവരോട് സംസാരിക്കുകയും പിന്തിരിപ്പിക്കുകയുമായിരുന്നു. ഡെലിവറിക്കായി വാതിൽ തുറന്ന സ്ത്രീ വിഷമത്തിലായിരുന്നു. കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു. ഡെലിവറി ഏജന്റ് അവരോടു സൗമ്യമായി സംസാരിക്കുകയും മാനസികാവസ്ഥ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്തു. ഹാനികരമായ ഉദ്ദേശ്യങ്ങളില്ലെന്ന് നിഷേധിച്ചെങ്കിലും ഡെലിവറി ഏജന്റ് തന്റെ ആശങ്കകൾ പങ്കുവെച്ചു. കുറേ നേരം അവിടെനിന്ന അയാൾ അനുകമ്പയോടെ സംസാരിച്ചു. ജീവിതം വിലപ്പെട്ടതാണെന്നും…
Read More