ആരോപണം കെട്ടിച്ചമച്ചത് :ജയന്തന്‍.

തൃശ്ശൂര്‍: വടക്കാഞ്ചേരിയില്‍ സംഘം ചേര്‍ന്ന് തന്നെ പീഡിപ്പിച്ചുവെന്ന യുവതിയുടെ ആരോപണം തള്ളി സിപിഎം കൗണ്‍സിലര്‍ ജയന്തന്‍. സ്ത്രീകള്‍ വിചാരിച്ചാല്‍ എന്തു ചെയ്യാവുന്ന അവസ്ഥയാണുള്ളത്. യുവതി ആരോപണം ഉന്നയിക്കുന്നത് മറ്റെന്തോ കാര്യത്തിനാണ്. ആരോപണം കെട്ടിച്ചമച്ചതാണ്. തനിക്ക് ഈ സംഭവത്തെ കുറിച്ച് ഒന്നും അറിയില്ലെന്നും ജയന്തന്‍ പറഞ്ഞു.

ഈ സ്ത്രീയുടെ ഭര്‍ത്താവ് തനിക്ക് മൂന്നു ലക്ഷം രൂപ തരാനുണ്ട്. ഇവര്‍ തന്നോട് 15 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. അതു കൊടുത്തിരുന്നില്ല. പണം കൊടുക്കാത്തതിലുള്ള പ്രതികാരമായിരിക്കാം ഇത്തരമൊരു ആരോപണത്തിനു പിന്നില്‍. ആവശ്യപ്പെട്ട പണം കൊടുത്തില്ലെങ്കില്‍ കേസ് കൊടുക്കും എന്നു യുവതി ഭീഷണിപ്പെടുത്തിയിരുന്നതായും ജയന്തന്‍ പറഞ്ഞു.

  തിരുവനന്തപുരത്ത് മരിച്ച യുവതിയുടെ ഹൃദയം ഉൾപ്പെടെ അഞ്ച് അവയവങ്ങൾ ദാനംചെയ്യും

പരാതിയില്‍ പോലീസ് അന്വേഷിച്ച് നടപടികള്‍ സ്വീകരിക്കട്ടെ എന്നും ജയന്തന്‍ പ്രതികരിച്ചു.വടക്കാഞ്ചേരി സ്വദേശിനിയായ യുവതിയാണ് ജയന്തനും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ പീഡിപ്പിച്ചതെന്നു ആരോപിച്ച് രംഗത്തെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡോ. വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ലഭിച്ച ശിക്ഷ എന്ത് എന്നറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോര് മുറുകുന്നു: പാലക്കാട് പണം നല്‍കിയത് നീയല്ലേ, അടിച്ചു പണിക്കുറ്റം തീര്‍ക്കും'; ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍, പുറത്തുവന്ന് ഞെട്ടിക്കുന്ന ഓഡിയോ സന്ദേശങ്ങൾ!
[masterslider id="10"]

Related posts

Click Here to Follow Us