കരൂർ ദുരന്തം: നടൻ വിജയ് ഇന്ന് ചോദ്യം ചെയ്യലിനായി സിബിഐക്ക് മുന്നിൽ ഹാജറാകും; ഡൽഹി പോലീസ് ഒരുക്കിയിരിക്കുന്നത് വൻ സുരക്ഷ

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ടു നടനും ടിവികെ നേതാവുമായ വിജയ് ഇന്നു ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിനു ഹാജരാകും. രാവിലെ 7നു സ്വകാര്യ വിമാനത്തിൽ ചെന്നൈയിൽ നിന്നു പുറപ്പെടുന്ന വിജയ്, 11നു സിബിഐ ഓഫിസിലെത്തും. 2 ദിവസത്തോളം വിജയ്‌യെ ചോദ്യം ചെയ്യാനാണു സിബിഐ നീക്കം. പൊങ്കൽ സമയമായതിനാൽ 13നു വൈകിട്ട് തിരികെ മടങ്ങാൻ അനുമതി തേടിയിട്ടുണ്ട്.

സിബിഐക്കു മുന്നിലെത്തുന്നതിനു മുന്നോടിയായി സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ടു ഡൽഹി പൊലീസിനു ടിവികെ കത്തു നൽകി. ആവശ്യമായ സുരക്ഷയൊരുക്കുമെന്നു ഡൽഹി പൊലീസും അറിയിച്ചു. പാർട്ടി നേതാക്കളായ എൻ.ആനന്ദ്, ആദവ് അർജുന, നിർമൽ കുമാർ എന്നിവരെ 2 തവണ സിബിഐ ചോദ്യംചെയ്തിരുന്നു.

  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു

ആദ്യമായാണു വിജയ്‌യെ ചോദ്യം ചെയ്യലിനു വിളിക്കുന്നത്. വിജയ് കരൂർ ദുരന്ത സമയത്ത് ഉപയോഗിച്ചിരുന്ന പ്രചാരണ വാഹനവും കഴിഞ്ഞ ദിവസം സിബിഐ വിശദമായി പരിശോധിച്ചിരുന്നു.

അതിനിടെ ‘ജന നായകൻ’ റിലീസ് പ്രശ്നത്തിലും കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐ ചോദ്യം ചെയ്യലിലും കുരുങ്ങിക്കിടക്കുന്ന വിജയിക്ക് മേൽ ഇടിത്തീയായി ആദായ നികുതിക്കേസും. 2015ൽ റിലീസായ ‘പുലി’ എന്ന ചിത്രത്തിനു വാങ്ങിയ 15 കോടി രൂപയുടെ പ്രതിഫലം ആദായനികുതി റിട്ടേൺ രേഖകളിൽ നിന്നു മറച്ചുവച്ചെന്ന കേസിൽ അന്തിമവാദം ആരംഭിച്ചു. 15 കോടി രൂപ വെളിപ്പെടുത്തിയിട്ടില്ലെന്ന് 2015ൽ വിജയ‌്‌യുടെ വീട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണു കണ്ടെത്തിയത്.

  60 കിലോമീറ്റർ നീളം, 20,000 കോടി രൂപ, 16 സ്റ്റേഷനുകൾ; കർണാടകയിലെ ആദ്യത്തെ അന്തർ ജില്ലാ നമ്മ മെട്രോ കുതിപ്പിലേക്ക്; അണിയറയിലൊരുങ്ങുന്ന വൻ പദ്ധതികൾ ഇവയാണ്

തുടർന്ന് 2022 ജൂണിൽ 1.50 കോടി രൂപ പിഴ ചുമത്തി. പിഴ ചുമത്തിയതു ചട്ടപ്രകാരമല്ലെന്ന വിജയ്‌യുടെ ഹർജിയിൽ ആദായനികുതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. എന്നാൽ, പിഴ ചുമത്തിയതിൽ അപാകതയില്ലെന്നും കൃത്യമായ നടപടിക്രമം പാലിച്ചിട്ടുണ്ടെന്നും കേസ് വീണ്ടും പരിഗണിച്ചപ്പോൾ ആദായനികുതി വകുപ്പ് വ്യക്തമാക്കി. വിഷയത്തിൽ മറുപടി തേടിയ ഹൈക്കോടതി കേസ് 23നു വീണ്ടും പരിഗണിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts