താമസത്തിന് 6 മാസം മുൻപെത്തിയ വിധവയായ വീട്ടമ്മയും യുവാവും വീടിനുള്ളിൽ മരിച്ച നിലയിൽ

കൂവപ്പള്ളി കുളപ്പുറത്ത് യുവതിയെയും യുവാവിനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശേരിയില്‍ നിന്ന് കുളപ്പുറത്ത് താമസിക്കാന്‍ എത്തിയ മോര്‍ക്കോലില്‍ ഷേര്‍ളി മാത്യുവും കോട്ടയം സ്വദേശിയെന്നു സംശയിക്കുന്ന യുവാവുമാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു.

ഷേര്‍ളിയെ വീടിനുള്ളില്‍ നിലത്ത് മരിച്ച നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.ഇന്നലെ രാത്രിയാണ് സംഭവം. ഷേര്‍ളിയുമായി പരിചയമുള്ളയാള്‍ ഇവരെ ഫോണില്‍ വിളിച്ച് കിട്ടാതായപ്പോള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

  തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം: എഐഎഡിഎംകെ പിളർപ്പിലേക്ക്? വിജയിനെ പിന്തുണയ്ക്കാൻ ഭൂരിപക്ഷം എംഎൽഎമാരും

ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് 6 മാസം മുന്‍പ് ഇവര്‍ ഇവിടേക്ക് താമസം മാറി എത്തിയതാണെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടത്തി വരികയാണെന്നും കാഞ്ഞിരപ്പള്ളി പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നലെ പെയ്ത മഴയിലും ബെംഗളൂരുവിലെ റോഡുകൾ തടാകങ്ങളായി, അണ്ടർപാസുകൾ മുങ്ങി; നഗരം ഗതാഗതക്കുരുക്കിലായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us