ഓപ്പറേഷൻ സിന്ദൂരിന് മാസങ്ങൾക്ക് ശേഷം കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്താന്റെ ഡ്രോണുകൾ; സൈന്യം വെടിയുതിർത്തതായി റിപ്പോർട്ടുകൾ

ശ്രീനഗർ: നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടും പാക് ഡ്രോണുകൾ കണ്ടതായി റിപ്പോർട്ട്. ജമ്മു കശ്മീരിലെ നൗഷേര സെക്ടറിൽ പാകിസ്താൻ ഡ്രോണിനു നേരെ ഇന്ത്യൻ സൈന്യം വെടിയുതിർത്തതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. കൂടുതൽ ഡ്രോണുകൾ കണ്ടതായും വിവരം. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

കഴിഞ്ഞ വർഷത്തെ ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് കണ്ടതിന് സമാനമായി രാത്രി ആകാശം പ്രകാശമാനമാക്കുന്ന ട്രേസർ റൗണ്ടുകളുടെയും, വെടിയുണ്ടകളുടെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഡ്രോണുകൾ തോക്കുകളോ മയക്കുമരുന്നുകളോ ഉപേക്ഷിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സൈന്യം ഈ പ്രദേശം നിരീക്ഷിച്ചുവരികയാണ്.

  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?

ശനിയാഴ്ച പാക് അധീന കശ്മീർ (PoK) ഭാഗത്തുനിന്നെത്തിയ ഒരു ഡ്രോൺ, സംഭ മേഖലയിൽ ആയുധങ്ങൾ നിക്ഷേപിച്ചിരുന്നു. ഡ്രോണുകൾക്ക് നേരെ മെഷീൻ ഗൺ ഉപയോഗിച്ചതായി സൈന്യം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നിരവധി പാകിസ്താൻ ഡ്രോണുകളെ വെടിവച്ചിട്ടിരുന്നു.

അതിനുശേഷം ഡ്രോൺ സാന്നിധ്യം കുറഞ്ഞെങ്കിലും, ഇന്ന് മാത്രം അഞ്ച് പാകിസ്താൻ ഡ്രോൺ നുഴഞ്ഞുകയറ്റങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്ത്യൻ അതിർത്തിയിലേക്ക് ആയുധങ്ങളും മയക്കുമരുന്നുകളും നിക്ഷേപിക്കാനും സർക്കാർ സ്‌പോൺസർ ചെയ്യുന്ന ഭീകരവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കാനുമാണ് പാകിസ്താൻ ഡ്രോണുകൾ ഉപയോഗിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാട്ടിലേക്ക് മടങ്ങവേ അപകടം; തൃശൂർ സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈറ്റ്ഫീൽഡ് യാർഡ് നവീകരണം: ഇന്ന് മുതൽ 85 ട്രെയിൻ സർവീസുകൾ മുടങ്ങും; വിശദാംശങ്ങൾ
[masterslider id="10"]

Related posts