അഭിമാന നേട്ടം; രാജ്യത്തെ ഉയർന്ന പ്ര​തി​ശീ​ർ​ഷ വ​രു​മാ​ന​മു​ള്ള സം​സ്ഥാ​നം ക​ർ​ണാ​ട​ക

ബെംഗളൂരു : രാജ്യത്തെ ഉയർന്ന പ്ര​തി​ശീ​ർ​ഷ വ​രു​മാ​ന​മു​ള്ള സം​സ്ഥാ​നം ക​ർ​ണാ​ട​ക. കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം പുറത്ത് വിട്ട റി​പ്പോ​ർ​ട്ടിലാണ് ഈ കാര്യം. കർണാടകയെ ഒന്നാകെ ഈ വലിയ അംഗീകാരത്തിലേയ്ക്ക് എത്തിച്ചത് കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ അ​ഞ്ചി​ന സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി​ക​ളാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ വ്യക്തമാക്കി. കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം പുറത്ത് വിട്ട റി​പ്പോ​ർ​ട്ട് പ്ര​കാ​രം, 2,04,605 ആ​ണ് ക​ർ​ണാ​ട​ക​യു​ടെ പ്ര​തി​ശീ​ർ​ഷ എ​ൻ.​ ക​ർ​ണാ​ട​ക​യു​ടെ സാ​മ്പ​ത്തി​ക ശേ​ഷി​യെ മാ​ത്ര​മ​ല്ല, സ​ർ​ക്കാ​റിൻ്റെ സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി​ക​ളു​ടെ പ്ര​തി​ഫ​ല​ന​ത്തെ കൂ​ടി വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​ണ് ഈ നേട്ടം. എ​ല്ലാ വീട്ടിലും 200…

Read More

യുവതിയെ പിറകെ നടന്ന് ശല്ല്യം ചെയ്‌ത് ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് പിടിയിൽ

ബെംഗളൂരു : യുവതിയെ പിറകെ നടന്ന് ശ​ല്യ​പ്പെ​ടു​ത്തു​ക​യും ലൈം​ഗി​ക​മാ​യി ഉപദ്രവിക്കുകയും ചെയ്‌ത സംഭവത്തിൽ യുവാവ് പിടിയിൽ. മു​ഹ​മ്മ​ദ് മ​അ്റൂ​ഫ് ഷെ​രീ​ഫ് എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. കഴിഞ്ഞ ദിവസമാണ് സംഭവം. റേഷൻ സാധനങ്ങൾ വാങ്ങുന്നതിനായി നഗരത്തിലെത്തിയ യുവതിക്ക് പിറകെ നടന്ന് ശല്ല്യം ചെയ്‌ത്‌ പിന്നാലെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. യുവതിയുടെ മുഖത്തും ശരീരത്തിലും മർദ്ദനത്തിൻ്റെ പാടുകളുണ്ട്. ഗോ​വി​ന്ദ​പുരം സ്റ്റേ​ഷ​നി​ൽ യുവതി ന​ൽ​കിയ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാണ് പ്ര​തി​യെ അറസ്റ്റ് ചെയ്‌തത്‌.

Read More

ആറുമാസം മുൻപ് വിവാഹിതരായ ഭാര്യയെ നഗരത്തിലെ വാടകവീട്ടിലിട്ട് അടിച്ചുകൊന്നു: മൃതദേഹത്തിനൊപ്പം കഴിഞ്ഞ് യുവാവ് കഴിഞ്ഞത് രണ്ടുദിവസം

ബെംഗളൂരു: വഴക്കിനിടെ ഭാര്യയെ ഭർത്താവ് അടിച്ചുകൊന്നു. എന്നാൽ, ഭാര്യ മരിച്ചതറിയാതെ ഇയാൾ രണ്ടു ദിവസം മൃതദേഹത്തോടൊപ്പം കഴിഞ്ഞതായി പോലീസ് പറയുന്നു. വടക്കുകിഴക്കൻ ബെംഗളൂരുവിലെ തനിസാന്ദ്രയിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ ഇരുപത്തിരണ്ടുകാരിയായ ഭാര്യ സുമനെ(22)യാണ് ഭർത്താവ് ശിവം സഹാനെ വഴക്കിനിടെ അടിച്ചുകൊന്നത്. തുടർന്ന് ഇയാൾ മുറി വിട്ടുപോവുകയും മറ്റൊരു മുറിയിൽ കഴിയുകയുമായിരുന്നു. പിറ്റേന്ന് രാവിലെ, ഭാര്യയെ ശ്രദ്ധിക്കാതെ സഹാനെ ജോലിക്ക് പോയി. സുമൻ ഉറക്കത്തിലാണെന്നാണ് ഇയാൾ കരുതിയത്. രണ്ടു ദിവസത്തിന് ശേഷം വാടക വാങ്ങാനെത്തിയ വീട്ടുടമസ്ഥൻ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഹെന്നൂർ…

Read More

ബെംഗളൂരുവിൽ ഉൾപ്പെടെ 7 റെയിൽവേ സ്റ്റേഷനുകളിൽ AI സാങ്കേതികവിദ്യ നടപ്പിലാക്കുന്നു

ഡൽഹി : ഇന്ത്യൻ റെയിൽവേ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ നടപ്പിലാക്കുന്നു. റെയിൽവേ സ്റ്റേഷനുകളിൽ കുറ്റകൃത്യങ്ങൾ തടയുന്നതിനും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടികൾ സ്വീകരിച്ചത്. ബെംഗളൂരു, മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനൽ (CSMT), ന്യൂഡൽഹി, ചെന്നൈ, ഹൗറ, അഹമ്മദാബാദ്, പൂനെ എന്നിവയുൾപ്പെടെ ഏഴ് പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ AI- പവർഡ് ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ സ്ഥാപിക്കുന്നത്. 2 ദശലക്ഷത്തിലധികം പ്രൊഫൈലുകളുള്ള ലൈംഗിക കുറ്റവാളികളുടെ ദേശീയ ഡാറ്റാബേസുമായി ഈ സാങ്കേതികവിദ്യ സംയോജിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം…

Read More

ഇലക്ട്രിക് ഷോക്കേറ്റ് സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം; സംഭവം നടന്നത് വയനാട്ടിൽ

വയനാട്ടിലെ വാഴവറ്റയിൽ ഷോക്കേറ്റ് സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം. കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തിൽ അനൂപ്, സഹോദരനായ ഷിനു എന്നിവരാണ് മരിച്ചത്. വാഴവറ്റ തെനേരി കരിങ്കണ്ണിക്കുന്ന് കോഴിഫാമിൽ വെച്ചായിരുന്നു അപകടം. ഇന്നലെ അർധരാത്രിയാണ് സംഭവം. ഫാമുടമ പുൽപ്പറമ്പിൽ വീട്ടിൽ സൈമൺ ഇരുവരെയും കാണാതായതോടെ രാവിലെ നടത്തിയ തിരച്ചിലാണ് ഫാമിൽ ഷോക്കേറ്റ് നിലയിൽ കണ്ടെത്തിയത്. ഉടനെ കൽപ്പറ്റയിലെ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും ചേർന്ന് വാഴവറ്റ സ്വദേശിയായ സൈമണിൽ നിന്നും കോഴി ഫാം ലീസിനെടുത്ത് നടത്തിവരികയായിരുന്നു. ഷിനുവിൻ്റെ മൃതദേഹം കൽപ്പറ്റ ജനറൽ ആശുപത്രിയിലും, അനൂപിൻ്റെ മൃതദേഹം കൽപ്പറ്റ ലിയോ…

Read More

സ്വത്തും പണവും തനിക്ക് വിട്ടുനൽകിയില്ല; അച്ഛനെ കൊന്ന് മൃതദേഹം പുഴയിൽ തള്ളിയ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: കുടക് ജില്ലയിലെ കുശാൽ നഗർ റൂറൽ പോലീസ് പരിധിയിലെ ചിക്കബെട്ടഗേരിയിൽ അച്ഛനെ കൊന്ന് മൃതദേഹം പുഴയിൽ തള്ളിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കുടുമംഗലൂർ ഗ്രാമനിവാസിയായ മഞ്ജണ്ണ (56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ കെ.എം. ചന്ദ്രശേഖറിനെ (28) ആണ് കുശാൽ നഗർ റൂറൽ പോലീസ് ബുധനാഴ്ച രാത്രി അറസ്റ്റ്ചെയ്തത്. മാർച്ച് 16-നാണ് മഞ്ജണ്ണയുടെ മൃതദേഹം കാവേരി നദീതീരത്ത് കാണപ്പെട്ടത്. മരണത്തിൽ സംശയം തോന്നിയ ഭാര്യയാണ് പോലീസിൽ പരാതി നൽകിയത്. സ്വത്തും പണവും തനിക്ക് വിട്ടുനൽകാത്തതിനെത്തുടർന്ന് ചന്ദ്രശേഖർ അച്ഛനെ കൊന്ന് പുഴയിൽ തള്ളുകയായിരുന്നുവെന്ന് പോലീസ്…

Read More

സ്‌കൂളിൽ ബലാത്സംഗത്തിനിരയായ നാലുവയസ്സുകാരി ആശുപത്രിയിൽ

ബെംഗളൂരു : നാലുവയസ്സുകാരിയായ വിദ്യാർഥിനി സ്‌കൂളിൽ ബലാത്സംഗത്തിനിരയായി. സാരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. കർണാടകത്തിലെ ബീദറിലുള്ള സ്വകാര്യ സ്കൂളിൽ ബുധനാഴ്ചയാണ് ക്രൂരമായി സംഭവം നടന്നത്. സ്കൂളിലെ നഴ്‌സറി വിഭാഗത്തിലെ വിദ്യാർഥിനിയാണ് ആക്രമണത്തിനിരയായത്. സ്കൂളിന്റെ പ്രവർത്തന സമയത്തായിരുന്നു കുട്ടിക്കുനേരേ ആക്രമണമുണ്ടായത്. സ്കൂളിൽനിന്നും തിരിച്ചെത്തിയ കുട്ടിയുടെ വസ്ത്രം മാറ്റുന്നതിനിടെ അമ്മയാണ് ആക്രമണം നടന്ന കാര്യമറിഞ്ഞത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബീദർ വനിതാ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പോക്സോ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തു. അക്രമം നടത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല. ബീദറിലെ ബ്രിംസ് ആശുപത്രിയിൽ…

Read More

ഗോവിന്ദച്ചാമി കേരളത്തിലെ സ്‌കൂളിലൊന്നും പഠിക്കുന്നില്ലല്ലോ; ചോദ്യത്തോട് വി ശിവന്‍കുട്ടി

തിരുവനന്തപുരം: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരു സുരക്ഷാ വീഴ്ചയും ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം സംബന്ധിച്ച് തന്നോട് ചോദ്യം ചോദിച്ചിട്ട് കാര്യമില്ല. ഗോവിന്ദച്ചാമി കേരളത്തിലെ സ്‌കൂളിലൊന്നും പഠിക്കുന്നില്ലല്ലോയെന്നും വി ശിവന്‍കുട്ടി പ്രതികരിച്ചു. ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് പ്രതിപക്ഷവും ബിജെപിയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കവെയാണ് മന്ത്രിയുടെ പ്രതികരണം. ജയില്‍ ചാടുന്നതിനായി ഗോവിന്ദച്ചാമിക്ക് ജയിലിനകത്ത് നിന്നും പുറത്ത് നിന്നും എല്ലാ പിന്തുണയും ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ഒരു കൈക്ക്…

Read More

ജയിൽ ചാടിയ കൊടും കുറ്റവാളി പ്രതി ഗോവിന്ദച്ചാമി പിടിയിൽ  

ജയിൽ ചാടിപ്പോയ ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ തളാപ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ഒളിച്ചിരിക്കവെയാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്. പൊലീസിനെ കണ്ടയുടൻ ഇയാൾ കെട്ടിടത്തിലുണ്ടായിരുന്ന കിണറ്റിലേക്ക് എടുത്ത് ചാടുകയായിരുന്നു. DIG യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്.നാലര മണിക്കൂറിനുള്ളിലാണ് ഇയാളെ പൊലീസ് പിടികൂടുന്നത്.

Read More

ഭീഷണിക്ക് വഴങ്ങാത്ത അച്ഛന്റെ രാഷ്ട്രീയത്തെ അടിച്ചമര്‍ത്തുന്നതിനായി എതിരാളികൾ കൊന്നു; ധർമ്മസ്ഥലയിലെ പത്മലത

ബെംഗളൂരു: ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിലൂടെ ധര്‍മ്മസ്ഥലയിലെ ക്രൂരതകള്‍ പുറംലോകമറിഞ്ഞപ്പോള്‍ നോവൊഴിയാത്ത ഒരു വീടുണ്ട് ക്ഷേത്രനഗരിക്ക് സമീപം. മലയാളി ബന്ധമുള്ള പത്മലതയുടെ വീട്. ഭീഷണിക്ക് വഴങ്ങാത്ത അച്ഛന്റെ രാഷ്ട്രീയത്തെ അടിച്ചമര്‍ത്തുന്നതിനായി എതിരാളികള്‍ കൊലപ്പെടുത്തിയ പെണ്‍കുട്ടിയാണ് പത്മലത. 1986ലാണ് ക്രൂരത അരങ്ങേറിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു പത്മലതയുടെ പിതാവ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പത്മലതയുടെ പിതാവ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു നേതാവ് ധര്‍മ്മസ്ഥലയില്‍ മത്സരിക്കുക എന്നതില്‍ വലിയ എതിര്‍പ്പുണ്ടായി. നിമനിര്‍ദേശ പത്രിക പിന്‍വലിക്കുക അല്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരും എന്നായിരുന്നു ഭീഷണി. പറഞ്ഞതുപോലെ ആ…

Read More