ആറുമാസം മുൻപ് വിവാഹിതരായ ഭാര്യയെ നഗരത്തിലെ വാടകവീട്ടിലിട്ട് അടിച്ചുകൊന്നു: മൃതദേഹത്തിനൊപ്പം കഴിഞ്ഞ് യുവാവ് കഴിഞ്ഞത് രണ്ടുദിവസം

ബെംഗളൂരു: വഴക്കിനിടെ ഭാര്യയെ ഭർത്താവ് അടിച്ചുകൊന്നു. എന്നാൽ, ഭാര്യ മരിച്ചതറിയാതെ ഇയാൾ രണ്ടു ദിവസം മൃതദേഹത്തോടൊപ്പം കഴിഞ്ഞതായി പോലീസ് പറയുന്നു. വടക്കുകിഴക്കൻ ബെംഗളൂരുവിലെ തനിസാന്ദ്രയിലാണ് സംഭവം.

ഉത്തർപ്രദേശ് സ്വദേശിയായ ഇരുപത്തിരണ്ടുകാരിയായ ഭാര്യ സുമനെ(22)യാണ് ഭർത്താവ് ശിവം സഹാനെ വഴക്കിനിടെ അടിച്ചുകൊന്നത്. തുടർന്ന് ഇയാൾ മുറി വിട്ടുപോവുകയും മറ്റൊരു മുറിയിൽ കഴിയുകയുമായിരുന്നു. പിറ്റേന്ന് രാവിലെ, ഭാര്യയെ ശ്രദ്ധിക്കാതെ സഹാനെ ജോലിക്ക് പോയി. സുമൻ ഉറക്കത്തിലാണെന്നാണ് ഇയാൾ കരുതിയത്.

  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി

രണ്ടു ദിവസത്തിന് ശേഷം വാടക വാങ്ങാനെത്തിയ വീട്ടുടമസ്ഥൻ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഹെന്നൂർ പോലീസ് സഹാനെയെ അറസ്റ്റ് ചെയ്തു.

അടിയേറ്റ് സംഭവിച്ച പരിക്കാണ് സുമന്റെ മരണത്തിന് കാരണമെന്നും എന്നാൽ ഈ വിവരം സഹാനെ അറിഞ്ഞിരുന്നില്ലെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി.

  കെംപെഗൗഡ ബസ് സ്റ്റേഷൻ എന്തുകൊണ്ടാണ് 'മജസ്റ്റിക്' എന്ന് വിളിക്കപ്പെടുന്നത് എന്ന് അറിയാമോ ?

ആറുമാസം മുൻപാണ് ഇവർ വിവാഹിതരായതെന്നും ദമ്പതിമാർ പതിവായി വഴക്കിടാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെടിവെപ്പിൽ കൊല്ലപ്പെട്ട് തമിഴ് യുവാക്കൾ കർണാടക വനംവകുപ്പിനെതിരെ കടുപ്പിച്ച് ജോസഫ് വിജയ്; ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം
[masterslider id="10"]

Related posts