ബെംഗളൂരുവിൽ ഉൾപ്പെടെ 7 റെയിൽവേ സ്റ്റേഷനുകളിൽ AI സാങ്കേതികവിദ്യ നടപ്പിലാക്കുന്നു

ഡൽഹി : ഇന്ത്യൻ റെയിൽവേ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ നടപ്പിലാക്കുന്നു. റെയിൽവേ സ്റ്റേഷനുകളിൽ കുറ്റകൃത്യങ്ങൾ തടയുന്നതിനും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടികൾ സ്വീകരിച്ചത്.

ബെംഗളൂരു, മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനൽ (CSMT), ന്യൂഡൽഹി, ചെന്നൈ, ഹൗറ, അഹമ്മദാബാദ്, പൂനെ എന്നിവയുൾപ്പെടെ ഏഴ് പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ AI- പവർഡ് ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ സ്ഥാപിക്കുന്നത്.

  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം

2 ദശലക്ഷത്തിലധികം പ്രൊഫൈലുകളുള്ള ലൈംഗിക കുറ്റവാളികളുടെ ദേശീയ ഡാറ്റാബേസുമായി ഈ സാങ്കേതികവിദ്യ സംയോജിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചു.

കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിൽ ഇത് കൂടുതൽ കാര്യക്ഷമത കൈവരിക്കും. ഡൽഹി, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ മെട്രോകളിൽ പരീക്ഷണാടിസ്ഥാനത്തിൽ AI പരീക്ഷിച്ചു. ഡ്രോൺ നിരീക്ഷണം, സ്മാർട്ട് ലൈറ്റിംഗ് സംവിധാനങ്ങൾ, നൂതന AI എന്നിവയിലൂടെ റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ ഉറപ്പാക്കും.

മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് രാജ്യത്തെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനാണ്, പ്രതിദിനം 3 ദശലക്ഷത്തിലധികം യാത്രക്കാരാണ് എവിടെ എത്തുന്നത്. ന്യൂഡൽഹി സ്റ്റേഷനിൽ പ്രതിദിനം 5 ലക്ഷം ആളുകൾ യാത്ര ചെയ്യുന്നു. ഇത്തരം സ്റ്റേഷനുകളിൽ സുരക്ഷയ്ക്ക് കേന്ദ്ര സർക്കാർ മുൻഗണന നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
[masterslider id="10"]

Related posts