സ്വത്തും പണവും തനിക്ക് വിട്ടുനൽകിയില്ല; അച്ഛനെ കൊന്ന് മൃതദേഹം പുഴയിൽ തള്ളിയ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: കുടക് ജില്ലയിലെ കുശാൽ നഗർ റൂറൽ പോലീസ് പരിധിയിലെ ചിക്കബെട്ടഗേരിയിൽ അച്ഛനെ കൊന്ന് മൃതദേഹം പുഴയിൽ തള്ളിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ.

കുടുമംഗലൂർ ഗ്രാമനിവാസിയായ മഞ്ജണ്ണ (56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ കെ.എം. ചന്ദ്രശേഖറിനെ (28) ആണ് കുശാൽ നഗർ റൂറൽ പോലീസ് ബുധനാഴ്ച രാത്രി അറസ്റ്റ്ചെയ്തത്.

  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു

മാർച്ച് 16-നാണ് മഞ്ജണ്ണയുടെ മൃതദേഹം കാവേരി നദീതീരത്ത് കാണപ്പെട്ടത്. മരണത്തിൽ സംശയം തോന്നിയ ഭാര്യയാണ് പോലീസിൽ പരാതി നൽകിയത്.

സ്വത്തും പണവും തനിക്ക് വിട്ടുനൽകാത്തതിനെത്തുടർന്ന് ചന്ദ്രശേഖർ അച്ഛനെ കൊന്ന് പുഴയിൽ തള്ളുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മാർച്ച് 14-ന് ചന്ദ്രശേഖർ പിതാവ് മഞ്ജണ്ണയെയും കൂട്ടി കാറിൽ വീട്ടിൽനിന്ന് ഇറങ്ങി. കാറിൽ ചന്ദ്രശേഖറിന്റെ മൂന്ന് സുഹൃത്തുക്കളുമുണ്ടായിരുന്നു.

സ്വത്തുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ ചന്ദ്രശേഖറിന്റെ അടിയേറ്റ് മഞ്ജണ്ണ കൊല്ലപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം
[masterslider id="10"]

Related posts