സ്‌കൂളിൽ ബലാത്സംഗത്തിനിരയായ നാലുവയസ്സുകാരി ആശുപത്രിയിൽ

ബെംഗളൂരു : നാലുവയസ്സുകാരിയായ വിദ്യാർഥിനി സ്‌കൂളിൽ ബലാത്സംഗത്തിനിരയായി. സാരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.

കർണാടകത്തിലെ ബീദറിലുള്ള സ്വകാര്യ സ്കൂളിൽ ബുധനാഴ്ചയാണ് ക്രൂരമായി സംഭവം നടന്നത്. സ്കൂളിലെ നഴ്‌സറി വിഭാഗത്തിലെ വിദ്യാർഥിനിയാണ് ആക്രമണത്തിനിരയായത്.

സ്കൂളിന്റെ പ്രവർത്തന സമയത്തായിരുന്നു കുട്ടിക്കുനേരേ ആക്രമണമുണ്ടായത്. സ്കൂളിൽനിന്നും തിരിച്ചെത്തിയ കുട്ടിയുടെ വസ്ത്രം മാറ്റുന്നതിനിടെ അമ്മയാണ് ആക്രമണം നടന്ന കാര്യമറിഞ്ഞത്.

  ബെംഗളൂരുവിൽ റെക്കോർഡ് ചൂട്

ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബീദർ വനിതാ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പോക്സോ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തു.

അക്രമം നടത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല. ബീദറിലെ ബ്രിംസ് ആശുപത്രിയിൽ ചികിത്സയിലാണ് പെൺകുട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വരും; മുഹമ്മദ്‌ റിയാസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us