ഭീഷണിക്ക് വഴങ്ങാത്ത അച്ഛന്റെ രാഷ്ട്രീയത്തെ അടിച്ചമര്‍ത്തുന്നതിനായി എതിരാളികൾ കൊന്നു; ധർമ്മസ്ഥലയിലെ പത്മലത

ബെംഗളൂരു: ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിലൂടെ ധര്‍മ്മസ്ഥലയിലെ ക്രൂരതകള്‍ പുറംലോകമറിഞ്ഞപ്പോള്‍ നോവൊഴിയാത്ത ഒരു വീടുണ്ട് ക്ഷേത്രനഗരിക്ക് സമീപം.

മലയാളി ബന്ധമുള്ള പത്മലതയുടെ വീട്. ഭീഷണിക്ക് വഴങ്ങാത്ത അച്ഛന്റെ രാഷ്ട്രീയത്തെ അടിച്ചമര്‍ത്തുന്നതിനായി എതിരാളികള്‍ കൊലപ്പെടുത്തിയ പെണ്‍കുട്ടിയാണ് പത്മലത. 1986ലാണ് ക്രൂരത അരങ്ങേറിയത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു പത്മലതയുടെ പിതാവ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പത്മലതയുടെ പിതാവ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു നേതാവ് ധര്‍മ്മസ്ഥലയില്‍ മത്സരിക്കുക എന്നതില്‍ വലിയ എതിര്‍പ്പുണ്ടായി.

  കാരുണ്യത്തിന് പിന്നിലെ ക്രൂരത; വർഷങ്ങളായി ഒപ്പം താമസിപ്പിച്ച സുഹൃത്തിന്റെ 35 ലക്ഷത്തിന്റെ സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ പിടിയിൽ

നിമനിര്‍ദേശ പത്രിക പിന്‍വലിക്കുക അല്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരും എന്നായിരുന്നു ഭീഷണി. പറഞ്ഞതുപോലെ ആ കുടുംബം പ്രത്യാഘാതം നേരിട്ടു. പഠനം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന പത്മലതയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ട്,
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts