റെയില്‍വേ സ്‌റ്റേഷനുകളില്‍ റീല്‍സ് എടുക്കാറുണ്ടോ നിങ്ങൾ എന്നാൽ ശ്രദ്ധിക്കുക: ഇനി പിഴ കൊടുക്കേണ്ടിവരും

പാലക്കാട്: റെയില്‍വേ സ്റ്റേഷനുകളിലും റെയില്‍വേ ട്രാക്കുകളിലും വെച്ച് റീല്‍സെടുത്താല്‍ പിഴ വിധിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ആയിരം രൂപ പിഴ വിധിക്കുമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ട്രെയിനുകള്‍, ട്രാക്കുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ നിന്ന് റീല്‍സെടുക്കുന്നതിനിടെ നിരവധി പേര്‍ അപകടത്തില്‍പ്പെട്ടതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

  ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റിന്റെ നിരക്കിൽ വൻ വർദ്ധനവ്; ആശങ്കയുണർത്തി പുതിയ പഠനറിപ്പോർട്ട്

റീല്‍സ് ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് മറ്റുളളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടെങ്കില്‍ റെയില്‍വേയുടെ നിയമങ്ങള്‍ക്ക് അനുസൃതമായി അറസ്റ്റുചെയ്യുമെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു.

റെയില്‍വേ സ്റ്റേഷനുകളില്‍വെച്ച് മൊബൈല്‍ ഫോണുകളില്‍ വീഡിയോ എടുക്കാന്‍ അനുമതിയില്ല. ഫോട്ടോയെടുക്കാന്‍ മാത്രമാണ് അനുവാദമുളളത്.

റെയില്‍വേ സ്‌റ്റേഷനുകളില്‍ റീല്‍സെടുക്കുന്നത് നിരീക്ഷിക്കാനും നടപടിയെടുക്കാനും റെയില്‍വേ പൊലീസിനെയും റെയില്‍വേ സംരക്ഷണ സേനാംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്.

നിരീക്ഷണ ക്യാമറകളിലൂടെയും റെയില്‍വേ അധികൃതര്‍ സ്‌റ്റേഷനുകള്‍ നിരീക്ഷിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കടബാധ്യതയിൽ തർക്കം; ആവശ്യത്തിന് പണമുണ്ട്, ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കൂ'; വിജയിന് മറുപടിയുമായി സ്റ്റാലിൻ, ആരോപണങ്ങൾ തള്ളി മുൻ മുഖ്യമന്ത്രി
[masterslider id="10"]

Related posts