മൈസൂരു കൊട്ടാരത്തിൽ ലോകായുക്ത പരിശോധന

ബെംഗളൂരു : മൈസൂരു കൊട്ടാരത്തിലെ ടിക്കറ്റുപിരിവ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ലോകായുക്ത പോലീസ് സംഘം പരിശോധനനടത്തി. ചൊവ്വാഴ്ച വൈകീട്ടാണ് മൈസൂരു കൊട്ടാരം ബോർഡ് ഓഫീസിൽ പരിശോധനനടന്നത്. രാത്രി വൈകിയും പരിശോധന നീണ്ടു. റെയ്ഡിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ ലോകായുക്ത, കൊട്ടാരം ബോർഡ് ഓഫീസ് അധികൃതർ എന്നിവർ തയ്യാറായില്ല. ക്രമക്കേടു നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ലോകായുക്ത പരിശോധന. കഴിഞ്ഞവർഷം മേയ് മാസത്തിലും സമാന ആരോപണത്തെത്തുടർന്ന് ഇതേരീതിയിലുള്ള പരിശോധന നടന്നിരുന്നു. അന്നും പരിശോധനസംബന്ധിച്ച് പ്രതികരിക്കാൻ അധികൃതർ തയ്യാറായിരുന്നില്ല.  

Read More

കരാറുകാരിൽ മുസ്ലീം വിഭാഗത്തിന് 4% സംവരണം; വിവാദ ബിൽ സഭയിൽ അവതരിപ്പിച്ചു.

ബെംഗളുരു :കരാറുകളിൽ മുസ്ലിം വിഭാഗങ്ങൾക്ക് 4% സംവരണം ഏർപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഭേദഗതി ബിൽ സിദ്ധരാമയ്യസർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു. നിയമമന്ത്രി എച്ച്.കെ.പാട്ടീലാണു കർണാടക ട്രാൻസ്പരൻസി ഇൻ പബ്ലിക് പ്രൊക്യൂർമെന്റ്സ് ഭേദഗതി ബിൽ അവതരിപ്പിച്ചത്. 2 കോടി രൂപയിൽ താഴെയുള്ള പൊതുവികസന പദ്ധതികൾ,ഒരു കോടി രൂപയിൽ താഴെയുള്ള സർക്കാർ ഏറ്റെടുക്കലുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട കരാറുകളിൽ സംവരണം ഏർടുത്താനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ 7ന് മുഖ്യമന്ത്രി സിദ്ധരമയ്യ ബജറ്റിൽ പ്രഖ്യാപിച്ച നിയനിർമാണത്തിന് 14ന് മന്ത്രിസഭായോഗം അനുമതി നൽകിയിരുന്നു. സഭയ്ക്കകത്തും പുറത്തും ബില്ലിനെ എതിർത്ത് ബിജെപി രംഗത്തുണ്ട്. ഇത്തരം കരാറുകളിൽ നിലവിൽ…

Read More

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്റർ സഹായമില്ലാതെ ശ്വസിച്ചു

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് വത്തിക്കാന്‍. മാര്‍പാപ്പ ഓക്‌സിജന്‍ മാസ്‌കില്ലാതെ ശ്വസിക്കാന്‍ തുടങ്ങിയതായും രാത്രിയില്‍ ശ്വസിക്കാന്‍ മാസ്‌ക് ഉപയോഗിക്കുന്നില്ലെന്നും കൂടുതല്‍ സുഖം പ്രാപിക്കുമെന്നും ഡോക്ടര്‍മാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചതായി വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു. വെന്റിലേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെങ്കിലും ചെറിയ പ്ലാസ്റ്റിക് ട്യൂബ് വഴി പോപ്പിന് ഓക്‌സിജന്‍ നല്‍കുണ്ട്. അദ്ദേഹത്തിന്റെ രോഗം നിയന്ത്രണാവസ്ഥയിലാണ്, പനി ഇല്ലെന്നും രക്തപരിശോധനഫലം സാധാരണ നിലയിലാണെന്നും വത്തിക്കാര്‍ വത്തിക്കാന്‍ അറിയിച്ചു. എന്നാല്‍ മാര്‍പാപ്പ എന്ന് ആശുപത്രിയില്‍ നിന്ന് മടങ്ങുമെന്ന് വ്യക്തമല്ല. ക്രൂശിത രൂപത്തിനു മുന്നില്‍ പ്രാര്‍ത്ഥന നടത്തുന്ന ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ ചിത്രം…

Read More

വിമാനത്താവളത്തിലേക്കുള്ള ട്രിപ്പുകൾ ബഹിഷ്കരിക്കാനൊരുങ്ങി ഓൺലൈൻ ക്യാബ് ഡ്രൈവർമാർ

ബെംഗളൂരു: കുറഞ്ഞ നിരക്കുകൾ ഈടാക്കുന്നത് ചൂണ്ടിക്കാട്ടി വിമാനത്താവളത്തിലേക്കുള്ള ട്രിപ്പുകൾ ബഹിഷ്കരിക്കാനൊരുങ്ങി ഓൺലൈൻ ക്യാബ് ഡ്രൈവർമാർ. കർണാടക ആപ്പ്-ബേസ്ഡ് വർക്കേഴ്സ് യൂണിയൻ (കെഎഡബ്ല്യൂഉ) ഓല, ഉബർ, റാപ്പിഡോ എന്നിവ നടത്തുന്ന വിമാനത്താവള യാത്രകൾ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചു. കമ്പനികൾ ക്യാബ് ഡ്രൈവർമാരുടെ മേൽ കുറഞ്ഞ നിരക്കുകൾ ചുമത്തുന്നുണ്ടെന്നും ഇത് അവരുടെ ഉപജീവനമാർഗ്ഗത്തെ സാരമായി ബാധിക്കുന്നുവെന്നും യൂണിയൻ അംഗങ്ങൾ ചൂണ്ടിക്കാട്ടി. സേവനങ്ങൾക്ക് ഏകീകൃതവും ന്യായവുമായ നിരക്ക് നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനും ഗതാഗത വകുപ്പിനും നിവേദനം നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് യൂണിയൻ അംഗങ്ങൾ പറഞ്ഞു. എല്ലാ ഗിഗ്,…

Read More

സ്റ്റേഷനിൽ ചീട്ടുകളി; അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ

ബെംഗളൂരു : കലബുറഗി ജില്ലയിലെ വാഡി പോലീസ് സ്റ്റേഷനിൽ ചീട്ടുകളിയിലേർപ്പെട്ട അഞ്ചു പോലീസുകാരെ സസ്പെൻഡ് ചെയ്തു. എ.എസ്.ഐ. മെഹമൂദ് മിയ, ഹെഡ് കോൺസ്റ്റബിൾമാരായ നാഗരാജ്, സായ്ബണ്ണ, ഇമാം, കോൺസ്റ്റബിൾ നാഗഭൂഷൺ എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തത്. ഇവർ ചീട്ടുകളിക്കുന്നതിന്റെ വീഡിയോദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് പൊതുജനങ്ങളിൽനിന്ന്‌ പോലീസിനുനേരേ പ്രതിഷേധത്തിനിടയാക്കി. ഇതേത്തുടർന്നാണ് പോലീസുകാരുടെപേരിൽ നടപടിയെടുത്തത്.  

Read More

കല്യാണം ശരിയായില്ല; അമ്മയുടെ മുന്നിൽവെച്ച് യുവാവ് വൈദ്യുതിലൈനിൽ കയറി ജീവനൊടുക്കി

ബെംഗളൂരു: കല്യാണം ശരിയാകാത്തതിൽ മനംനൊന്ത് കൊല്ലെഗൽ താലൂക്കിലെ മധുവനഹള്ളിയിൽ ഹൈടെൻഷൻ വൈദ്യുതിലൈനിൽ കയറി യുവാവ് ആത്മഹത്യചെയ്തു. മധുവനഹള്ളിയിലെ സിദ്ധരാജമ്മയുടെ മകൻ മസന ഷെട്ടി (27)യാണ് മരിച്ചത്. ഒട്ടേറെ പെണ്ണുകണ്ടെങ്കിലും വിവാഹം ശരിയാകാത്തതിൽ മസന ഷെട്ടി നിരാശനായിരുന്നു. പോസ്റ്റിൽക്കയറി വൈദ്യുതിലൈനിൽ തൊടാൻശ്രമിച്ച യുവാവിനെ അമ്മയും ഗ്രാമവാസികളും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടു. മരിക്കുന്നതിനുമുൻപ് യുവാവ് തന്റെ രണ്ടുകൈയും ഉയർത്തിപ്പിടിച്ച് അമ്മയ്ക്കും ഗ്രാമവാസികൾക്കും വിടപറഞ്ഞ് വൈദ്യുതിലൈനിൽ കയറി പിടിക്കുകയായിരുന്നു. സ്ഥലത്തെത്തിയ കൊല്ലെഗൽ റൂറൽ പോലീസും ഫയർഫോഴ്‌സുംചേർന്ന് മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് കൈമാറി.  

Read More

പുരുഷന്മാർക്ക് ആഴ്ചയിൽ 2 കുപ്പി മദ്യം സൗജന്യമായി നൽകണം; ജെഡിഎസ് എംഎൽഎ 

ബെംഗളൂരു: പുരുഷന്മാർക്ക് ആഴ്ചയില്‍ രണ്ട് കുപ്പി മദ്യം സൗജന്യമായി നല്‍കണമെന്ന് കർണാടകയിലെ ജെഡിഎസ് എംഎല്‍എ. കർണാടക നിയമസഭയില്‍ എക്സൈസ് വരുമാനത്തെ കുറിച്ചുള്ള ചർച്ച പുരോഗമിക്കവെ മുതിർന്ന എംഎല്‍എയായ എം.ടി കൃഷ്ണപ്പയാണ് വിചിത്ര ആവശ്യവുമായി‌ രംഗത്തെത്തിയത്. ഒരു വർഷത്തിനുള്ളില്‍ സർക്കാർ മൂന്ന് തവണ എക്സൈസ് നികുതി വർധിപ്പിച്ചു. ഇത് ദരിദ്രരെയാണ് ബാധിക്കുന്നത്. 2025- 26ല്‍ എക്സൈസ് ലക്ഷ്യമിടുന്ന വരുമാനം 40,000 കോടി രൂപയാണ്. വീണ്ടും നികുതി വർധിപ്പിക്കാതെ ഇതെങ്ങനെ നേടും?’- തുരുവേക്കരെയെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗമായ എം.ടി കൃഷ്ണപ്പ ചോദിച്ചു. ‘ആളുകള്‍ മദ്യപിക്കുന്നതില്‍ നിന്ന്, പ്രത്യേകിച്ച്‌ തൊഴിലാളി…

Read More

റീൽസിനായി നടുറോഡിൽ കൊലപാതക ചിത്രീകരണം; 2 പേർ അറസ്റ്റിൽ 

ബെംഗളൂരു: ഇൻസ്റ്റാഗ്രാം റീലിനായി കൊലപാതക രംഗം ചിത്രീകരിക്കാൻ ശ്രമിച്ചത് ആളുകളെ പരിഭ്രാന്തിയിലാക്കി. കലബുറഗിയിലാണ് സംഭവം. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഹംനാബാദ് റിംഗ് റോഡിലായിരുന്നു യുവാക്കളുടെ സാഹസികത. സൈബന്ന, സച്ചിൻ എന്നിവരാണ് കൊലപാതകം അഭിനയിച്ച്‌ അറസ്റ്റിലായത്. കൊലപാതക രംഗം ചിത്രീകരിക്കാൻ മൂർച്ചയുള്ള ആയുധവും ചുവന്ന ദ്രാവകവും ഉപയോഗിച്ചു. സച്ചിൻ ‘രക്തത്തില്‍ കുളിച്ച’ നിലത്ത് കിടക്കുമ്പോള്‍, മൂർച്ചയുള്ള വസ്തു ഉപയോഗിച്ച്‌ കൊലപ്പെടുത്തിയതായി നടിച്ച്‌ സൈബന്ന സച്ചിന്റെ മേല്‍ ഇരുന്നു. ഇരുവരുടെയും മുഖം ‘രക്തത്തില്‍ കുളിച്ച’ നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ ഒരു…

Read More

ശ്രദ്ധച്ചോളു; മജസ്റ്റിക് ഏരിയയിലെ ഹോട്ടലുകളിൽ ഭക്ഷണം തയ്യാറാക്കുന്നത് ടോയ്‌ലറ്റുകളിലെ വെള്ളം ഉപയോഗിച്ച്

ബെംഗളൂരു: മജസ്റ്റിക് പ്രദേശത്തെ ഹോട്ടലുകൾ പാചകത്തിന് ടോയ്‌ലറ്റുകളിലെ വെള്ളം ഉപയോഗിക്കുന്നതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റെയിൽവേ സ്റ്റേഷനും മെട്രോയ്ക്കും സമീപമുള്ള ഹോട്ടലുകൾ പാചകം ചെയ്യുന്നതിനും ഭക്ഷണം തയ്യാറാക്കുന്നതിനും പാത്രങ്ങൾ കഴുകുന്നതിനും പൊതു ടോയ്‌ലറ്റ് ടാങ്കിലെ വെള്ളം ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. ബിബിഎംപി ആരോഗ്യ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ നടത്തിയ റെയ്‌ഡിൽ ഹോട്ടലുകളുടെ വൃത്തിഹീനമായ ഭക്ഷണ തയ്യാറെടുപ്പുകൾ കണ്ടെത്തി. ഹോട്ടലുകളെ ടോയ്‌ലറ്റ് ടാങ്കുമായി പ്രത്യേക പൈപ്പ്‌ലൈൻ വഴി ബന്ധിപ്പിച്ചിട്ടുണ്ടെന്നും, പാചകം ചെയ്യുന്നതിനും പാത്രങ്ങൾ കഴുകുന്നതിനും ഈ വെള്ളം ഉപയോഗിക്കുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. ജ്യൂസുകളും മറ്റ് പാനീയങ്ങളും ഉണ്ടാക്കുന്നതിനും…

Read More

ജനവാസകേന്ദ്രത്തിലിറങ്ങിയ പുള്ളിപ്പുലിയെയും രണ്ട് കുഞ്ഞുങ്ങളെയും പിടികൂടി

ബെംഗളൂരു : ബി ഹൊസൂർ ഗ്രാമത്തിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ അഞ്ചുവയസ്സുള്ള പുള്ളിപ്പുലിയെയും അതിന്റെ രണ്ട് കുഞ്ഞുങ്ങളെയും വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഗ്രാമത്തിൽ പുലികളുടെ സാന്നിധ്യം പ്രദേശവാസികളിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. മൂന്നുദിവസം മുൻപാണ് ഗ്രാമവാസികൾ പുള്ളിപ്പുലിയെ ആദ്യം കണ്ടത്. തുടർന്ന് വനംവകുപ്പുദ്യോഗസ്ഥർ കൂടുസ്ഥാപിച്ചു. തിങ്കളാഴ്ച രാത്രിയോടെ പുള്ളിപ്പുലിയും കുഞ്ഞുങ്ങളും കൂട്ടിൽക്കുടുങ്ങി. തുടർന്ന് അടുത്തുള്ള ഒരു വനത്തിലേക്ക് പുലികളെ തുറന്നുവിട്ടു. മൂന്നാഴ്ചയ്ക്കിടെ ഈ മേഖലയിൽനിന്ന് നാലാമത്തെ പുള്ളിപ്പുലിയെയാണ് പിടികൂടുന്നത്.  

Read More
Click Here to Follow Us