മാർച്ച്‌ 22ന് കർണാടക ബന്ദ്

ബെംഗളൂരു: കർണാടക ആർടിസി ബസ് കണ്ടക്ടർക്ക് നേരെ നടന്ന ആക്രമണത്തിൽ അപലപിച്ച് മാർച്ച്‌ 22ന് സംസ്ഥാനവ്യാപകമായി ബന്ദ് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനയായ കന്നഡ ഒക്കൂട്ട. ബന്ദ് പിൻവലിക്കാൻ ഗതാഗത വലുപ്പുമായി സംഘടന നേതാക്കൾ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. എന്നാൽ ഇത് പരാജയപ്പെട്ടതോടെ ബന്ദുമായി മുമ്പോട്ട് പോകുമെന്ന് സംഘടന അറിയിച്ചു. ബെളഗാവിയിൽ കന്നഡിഗരെ അടിച്ചമർത്തുകയാണെന്നും ഇതിനെതിരായ പ്രതിഷേധം കൂടിയാണ് ബന്ദ് എന്നും സംഘടന അറിയിച്ചു. കർണാടകയിൽ മറാത്തി ഏകീകരൺ സമിതിയെ നിരോധിക്കണമെന്നും ശിവസേന അംഗങ്ങളെ സംസ്ഥാനത്ത് പ്രവേശിക്കുന്നത് വിലക്കണമെന്നും കന്നഡ ഒക്കൂട്ട…

Read More

ലഹരിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ പ്രതി യാസിര്‍ പിടിയില്‍

കോഴിക്കോട്: താമരശ്ശേരിയില്‍ ലഹരിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ പ്രതി യാസിര്‍ പിടിയില്‍. കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റി പരിസരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ഇന്ന് വൈകിട്ടായിരുന്നു താമരശ്ശേരി ഈങ്ങാപ്പുഴയില്‍ അരുംകൊല നടന്നത്. ലഹരി കഴിച്ചെത്തിയ യാസിര്‍ ഭാര്യ ഷിബിലയെ വെട്ടിക്കൊല്ലുകയായിരുന്നു. ഇന്ന് വൈകിട്ടായിരുന്നു താമരശ്ശേരി ഈങ്ങാപ്പുഴയില്‍ അരുംകൊല നടന്നത്. ലഹരി കഴിച്ചെത്തിയ യാസിര്‍ ഭാര്യ ഷിബിലയെ വെട്ടിക്കൊല്ലുകയായിരുന്നു. നോമ്പുതുറക്കുന്ന സമയത്തായിരുന്നു കൊല നടന്നത്. ഷിബിലയുടെ വീട്ടിലെത്തിയ യാസിര്‍ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച ഷിബിലയുടെ പിതാവ് അബ്ദു റഹ്‌മാനെയും മാതാവ് ഹസീനയേയും യാസിര്‍ ആക്രമിച്ചു.…

Read More

ആഴ്ചയിൽ രണ്ട് കുപ്പി മദ്യം പുരുഷന്മാർക്ക് സൗജന്യമായി നൽകണം; ജെഡിഎസ് എംഎൽഎ.

ബെംഗളൂരു: പുരുഷന്മാർക്ക് ആഴ്ചയിൽ രണ്ട് കുപ്പി മദ്യം സൗജന്യമായി നൽകണമെന്ന് ആവശ്യവുമായി ജെഡിഎസ് എംഎൽഎ. നിയമസഭയിൽ എക്സൈസ് വരുമാനത്തെ കുറിച്ചുള്ള ചർച്ച പുരോ​ഗമിക്കവെ മുതിർന്ന എംഎൽഎയായ എം.ടി കൃഷ്ണപ്പയാണ് ഇത്തരമൊരു ആവശ്യവുമായി‌ രംഗത്തെത്തിയത്. ഒരു വർഷത്തിനുള്ളിൽ സർക്കാർ മൂന്ന് തവണ എക്സൈസ് നികുതി വർധിപ്പിച്ചു. 2025- 26ൽ എക്സൈസ് ലക്ഷ്യമിടുന്ന വരുമാനം 40,000 കോടി രൂപയാണ്. വീണ്ടും നികുതി വർധിപ്പിക്കാതെ ഇത് നേടാൻ അആദിക്കില്ലേക്ക് എം.ടി കൃഷ്ണപ്പ പറഞ്ഞു. ഇതിനൊരു പരിഹാരമായി പുരുഷൻമാർക്ക് ആഴ്ചയിൽ രണ്ട് കുപ്പി വീതം സൗജന്യ മദ്യം നൽകണമെന്നായിരുന്നു എംഎൽഎയുടെ…

Read More

ഭൂമിയില്‍ പറന്നിറങ്ങി; സുനിതയും സംഘവും സുരക്ഷിതർ; ചിരിച്ച് കൈവീശി പുറത്തിറങ്ങി സുനിതാ വില്യംസ്;

വാഷിംഗ്ടൺ: മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സുനിതാ വില്യംസും സംഘവും സുരക്ഷിതമായി ഭൂമിയിൽ. ഡ്രാഗൺ പേടകത്തിൽ നിന്ന് നാല് യാത്രികരും പുറത്തിറങ്ങി. നിക്ക് ഹേഗ് ആണ് ആദ്യം പുറത്തിറങ്ങിയത്. അലക്സാണ്ടർ ഗോർബനോവ് രണ്ടാമതും സുനിത മൂന്നാമതുമായാണ് ഇറങ്ങിയത്. ചിരിച്ചുകൊണ്ട് കൈവീശിക്കാണിച്ചാണ് സുനിത വില്യംസ് പേടകത്തിൽ നിന്നിറങ്ങിയത്. ബുച്ച് വിൽമോർ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. ഇവരുടെ ചിത്രങ്ങൾ നാസ പുറത്തുവിട്ടിട്ടുണ്ട്. തുടർന്ന് സ്‌ട്രെക്‌ചറിൽ നാല് പേരെയും വൈദ്യപരിശോധനയ്ക്കായി മാറ്റി. ഡ്രാഗൺ പേടകം മെക്സിക്കോ ഉൾക്കടലിന്റെ (ഗൾഫ് ഒഫ് അമേരിക്ക) മടിത്തട്ടിലേക്കാണ് വന്നത്. ഇന്ത്യൻ സമയം ഇന്ന്…

Read More

വിവാഹ സത്‌കാരത്തിനിടെ കുടിവെള്ളം നൽകിയില്ല; വിവാഹം റദ്ദാക്കി

ബെംഗളൂരു: വിവാഹത്തിനുമുൻപുള്ള സത്കാരത്തിനിടെ കുടിവെള്ളം നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് വിവാഹം റദ്ദാക്കി. കർണാടകയിലെ ഹിരിയൂർ നഗരത്തിൽ ഞായറാഴ്ച നടക്കാനിരുന്ന വിവാഹമാണ് റദ്ദാക്കിയത്. ദാവണഗെരെ ജില്ലയിലെ ജഗലൂരിൽനിന്നുള്ള എൻ. മനോജ്കുമാറിന്റെയും തുമക്കൂരു ജില്ലയിലെ ഷിറ താലൂക്കിലെ ചിരതഹള്ളിയിൽനിന്നുള്ള സി.എ. അനിതയുടെയും വിവാഹത്തിനുമുൻപുള്ള വിവാഹസത്‌കാരം ശനിയാഴ്ച രാത്രി ബാലിജ ശ്രേയഭവനിൽ നടന്നു. കാറ്ററിങ് ജീവനക്കാർ കുടിവെള്ളം നൽകാത്തതിനാൽ വധുവിന്റെയും വരന്റെയും ബന്ധുക്കൾക്കിടയിൽ തർക്കമുണ്ടായി. ശനിയാഴ്ച രാത്രി ആരംഭിച്ച വഴക്ക് ഞായറാഴ്ച രാവിലെയും തുടർന്നു. ഒട്ടേറെ മധ്യസ്ഥശ്രമങ്ങൾ നടത്തിയിട്ടും പ്രശ്നം പരിഹരിക്കാൻകഴിഞ്ഞില്ല. ഒടുവിൽ, ഈ വിഷയത്തിൽ വധൂവരന്മാർ തമ്മിൽ വഴക്കുണ്ടായതിനെത്തുടർന്ന്…

Read More

എട്ട് വർഷത്തിനിടെ ചൂടേറിയ മാർച്ച്; വേനൽച്ചൂടിൽ സംസ്ഥാനം ചുട്ടുപൊള്ളുന്നു

ബെംഗളൂരു : വേനൽച്ചൂടിൽ കർണാടക ചുട്ടുപൊള്ളുന്നു. സംസ്ഥാനത്ത് പതിവിന് വിപരീതമായി ഈ വർഷം കുടക് ജില്ലയിലടക്കം ജലക്ഷാമം രൂക്ഷമാവുകയാണ്. പല ജില്ലകളിലും കുടിവെള്ള സ്രോതസ്സുകൾ ഇക്കുറി നേരത്തെ വറ്റി. ഈ ആഴ്ച വടക്കൻ കർണാടക, തെക്കൻ കർണാടക, മലനാട്, തീരദേശ മേഖലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ കടന്നു. വടക്കൻ കർണാടക ജില്ലകളായ ബാഗൽകോട്ട്, ബീദർ, റായ്ച്ചൂരു, വിജയപുര എന്നിവിടങ്ങളിൽ ഉഷ്ണക്കാറ്റിന് സാധ്യതയുള്ളതിനാൽ കേന്ദ്രകാലാവസ്ഥ വകുപ്പ് മാർച്ച് 21 വരെ മഞ്ഞ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പകുതി ജില്ലകളിലും കഴിഞ്ഞ ഒരാഴ്ച 40…

Read More

കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിഉൾപ്പടെ ഉള്ളവരുടെ ഭൂമികൈയേറ്റം; ഒഴിപ്പിക്കൽനടപടി ആരംഭിച്ച് സർക്കാർ

ബെംഗളൂരു : രാമനഗര ജില്ലയിലെ കെതഗനഹള്ളിയിൽ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഉൾപ്പെടെയുള്ളവരുടെ ഭൂമികൈയേറ്റം ഒഴിപ്പിക്കാൻ നടപടിയാരംഭിച്ച് സർക്കാർ. ചൊവ്വാഴ്ച രാമനഗര ഡെപ്യൂട്ടി കമ്മിഷണർ യശ്വന്ത് വി. ഗുരുക്കറുടെ നേതൃത്വത്തിൽ കൈയേറ്റം ഒഴിപ്പിക്കുന്നതിനായി ജീവനക്കാരെയും മണ്ണുമാന്തിയന്ത്രങ്ങളും പ്രദേശത്ത് വിന്യസിച്ചു. റവന്യൂ ഉദ്യോഗസ്ഥരും പോലീസും സ്ഥലം സന്ദർശിച്ചു. കുമാരസ്വാമിയെ കൂടാതെ മാണ്ഡ്യ മുൻ എംപി ജി. മാദേഗൗഡ, മുൻ എംഎൽഎ ഡി.സി. തമ്മണ്ണ, കുമാരസ്വാമിയുടെ ബന്ധുവായ സ്ത്രീ തുടങ്ങിയവർ 14.04 ഏക്കർ ഭൂമി കൈയേറിയെന്നാണ് കേസ്. കൈയേറ്റം ഒഴിപ്പിക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതിൽ ഹൈക്കോടതി വിമർശിച്ചതിനു പിന്നാലെയാണ് നടപടി…

Read More

ലഹരി ഉപയോഗിച്ച് എത്തിയ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു 

കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. യാസർ എന്നയാളാണ് ഭാര്യ ഷിബിലയെ വെട്ടി കൊലപ്പെടുത്തിയത്. ഹസീന എന്നിവർക്കും വെട്ടേറ്റു. ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്ദുറഹ്മാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. അബ്ദുറഹിമാന്റെ നില ഗുരുതരമാണ്. ലഹരി ഉപയോഗിച്ചെത്തിച്ചെത്തിയ യാസർ ഭാര്യയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. നോമ്പ് തുറക്കുന്ന സമയത്തായിരുന്നു ആക്രമണം. കുടുംബ വഴക്കിനെത്തുടർന്ന് ഷിബില സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയതായിരുന്നു.

Read More

കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു 

ബെംഗളൂരു: ചിക്കോടി താലൂക്കിലെ സിദ്ധാപൂർവാടി ക്രോസിന് സമീപം തിങ്കളാഴ്ച കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേർ മരിച്ചു. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. മരിച്ചവരും പരിക്കേറ്റവരും മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശികളാണ്. കാർ യാത്രക്കാരായ കല്‍പന അജിത്കുമാർ കോലി (37), മഹാദേവ് കനപ്പ കോലി (76), രുക്മിണി മഹാദേവ് കോലി (60) എന്നിവരാണ് മരിച്ചത്. അജിത്കുമാർ മഹാദേവ് കോലി (45), ആദിത്യ അജിത്കുമാർ കോലി (17), അനുജ അജിത്കുമാർ കോലി (13) എന്നിവർക്കാണ് പരിക്ക്.

Read More

വൈദ്യുത പോസ്റ്റ്‌ മറിഞ്ഞു വീണ് ഗർഭിണി ഉൾപ്പെടെ 2 പേർക്ക് ദാരുണാന്ത്യം 

ബെംഗളൂരു: വൈദ്യുത പോസ്റ്റ് മറിഞ്ഞുവീണ് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശിനി സുമതി, ബിഹാർ സ്വദേശിനി സോണി കുമാരി എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ സദ്ദഗുണ്ടേപാളയയിലെ ബൈയപ്പനഹള്ളിയില്‍ തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. തമിഴ്നാട് സ്വദേശിനിയായ സുമതി, നാല് മാസം ഗർഭിണിയായിരുന്നു. ബിഹാർ സ്വദേശിനിയായ സോണി കുമാരി കഴിഞ്ഞ എട്ട് വർഷമായി ബെംഗളൂരുവില്‍ താമസിച്ചുവരികയായിരുന്നു. ബൈയ്യപ്പനഹള്ളിയില്‍ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി മണ്ണ് നീക്കിയ ഭാഗത്തെ പോസ്റ്റാണ് നിലം പൊത്തിയത്. പോസ്റ്റ് മറിയുന്നത് കണ്ട യുവതികള്‍ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഇരുവരുടെയും ദേഹത്തേയ്ക്ക് പൊടുന്നനെ പോസ്റ്റ്…

Read More
Click Here to Follow Us