ബെംഗളൂരു: ഭാൽക്കിയിൽ തുടർച്ചയായി കാക്കകൾ ചത്തൊടുങ്ങുന്നത് പട്ടണത്തിൽ പക്ഷിപ്പനി ഭീതി വർദ്ധിപ്പിച്ചിട്ടുണ്ട്, പ്രത്യേകിച്ച് ഞായറാഴ്ച സർക്കാർ ആശുപത്രി വളപ്പിൽ രണ്ട് കാക്കകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയതിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ്, അയൽ സംസ്ഥാനമായ മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലെ ഉദ്ഗിറിലും പക്ഷിപ്പനി കണ്ടെത്തിയപ്പോൾ നൂറുകണക്കിന് കാക്കകൾ ചത്തിരുന്നു. ഇപ്പോൾ, ഭാൽക്കിയിൽ കാക്കകൾ ചത്തത് പക്ഷിപ്പനി പട്ടണത്തിലേക്കും പടരുമെന്ന ആശങ്കയിക്കാണ് നയിച്ചത്, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാന അതിർത്തികളിൽ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ച് കോഴികളെ ജില്ലയിലേക്ക് കൊണ്ടുവരുന്നുണ്ട്. കാക്കകൾ ചത്തതിനെത്തുടർന്ന്, മൃഗഡോക്ടർമാർ വിശദമായ പരിശോധനകൾ നടത്തി കാരണം…
Read MoreMonth: March 2025
ഗംഗാ ആരതിക്ക് സമാനമായി സാങ്കി ടാങ്കിൽ മാർച്ച് 21 ന് ആദ്യമായി കാവേരി ആരതി നടക്കും
ബെംഗളൂരു: സദാശിവനഗറിലെ സാങ്കി ടാങ്കിൽ കാവേരി നദിയോടുള്ള ആദരസൂചകമായി, വാരണാസിയിൽ നടക്കുന്ന ഗംഗാ ആരതിക്ക് സമാനമായി, കാവേരി ആരതി എന്ന പേരിൽ ഒരു സവിശേഷ പരിപാടി കർണാടക സർക്കാർ ആദ്യമായി സംഘടിപ്പിക്കുന്നു. മാർച്ച് 21 ന് വൈകുന്നേരമാണ് ഈ പരിപാടി നടക്കുക. വാരണാസിയിലെ ഗംഗാ ആരതി പോലെ തന്നെ കാവേരി ആരതി പരിപാടിയും ഗംഭീരമായി നടത്തും. ഉത്തർപ്രദേശിൽ നിന്നുള്ള പുരോഹിതന്മാരാണ് ചടങ്ങുകൾ നടത്തുന്നത്. ഏകദേശം 10,000 പേർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാംസ്കാരിക പരിപാടികൾ, ലേസർ ഷോ, ലൈവ് ഓർക്കസ്ട്ര, മറ്റ് സാംസ്കാരിക പരിപാടികൾ…
Read Moreടാങ്കർ മാഫിയകൾക്ക് എട്ടിന്റെ പണി; കാവേരി ജലം വേണോ? മൊബൈൽ ആപ്പിൽ തന്നെ ബുക്ക് ചെയ്യൂ! ജലബോർഡിന്റെ പുതിയ പദ്ധതി
ബെംഗളൂരു: വേനൽക്കാലത്ത് ബെംഗളൂരു നഗരത്തിൽ ജലക്ഷാമം ഒഴിവാക്കുന്നതിനും ടാങ്കർ മാഫിയ നിയന്ത്രിക്കുന്നതിനുമായി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (BWSSB) ഒരു പുതിയ പദ്ധതി നടപ്പിലാക്കാൻ പദ്ധതിയിടുന്നു. പൈപ്പ്‌ലൈൻ കാവേരി ജലവിതരണ സംവിധാനം ഇല്ലാത്ത പ്രദേശങ്ങളിൽ ടാങ്കറുകൾ വഴി വെള്ളം വിതരണം ചെയ്തുകൊണ്ട് ടാങ്കർ മാഫിയ തടയുന്നതിനായി ഒരു ‘വെബ് അധിഷ്ഠിത മൊബൈൽ അഡാപ്റ്റീവ് ആപ്ലിക്കേഷൻ’ ആരംഭിക്കുന്നു. ഇതാദ്യമായാണ് ഒരു ആപ്പ് വഴി വാട്ടർ ബുക്കിംഗ് സംവിധാനം ആരംഭിക്കുന്നത്, ആപ്പിലേക്കുള്ള ലിങ്ക് ഉടൻ തന്നെ BWSSB വെബ്സൈറ്റിൽ ലഭ്യമാകും. മാർച്ച് അവസാനത്തോടെ ബെംഗളൂരുവിൽ…
Read Moreഇന്ദിരാനഗർ പാർക്കിൽ ജോഗിംഗ് നിരോധിച്ചു; നടക്കാനും നിയന്ത്രണം; വിശദാംശങ്ങൾ
ബെംഗളൂരു: സ്ത്രീകളുടെയും മുതിർന്ന പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ബെംഗളൂരുവിലെ ഒരു പാർക്ക് പുതിയ നിയമങ്ങൾ അവതരിപ്പിച്ചു. സമീപ ദിവസങ്ങളിൽ, പാർക്കുകളിൽ നടക്കുമ്പോൾ സ്ത്രീകളെ ഉപദ്രവിക്കുകയും കളിയാക്കുകയും, അക്രമികൾ അവരോട് മോശമായി പെരുമാറുകയും ചെയ്യുന്ന നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടതോടെയാണ് നടപടി. ഇന്ദിരാനഗറിൽ സ്ഥിതി ചെയ്യുന്ന പാർക്കിൽ ജോഗിംഗ് നിരോധിച്ചു, കൂടാതെ കാൽനടയാത്രക്കാർ ഘടികാരദിശയിൽ മാത്രമേ നീങ്ങാവൂ എന്ന നിയമം കൊണ്ടുവന്നിട്ടുണ്ട്. കൂടാതെ, പാശ്ചാത്യ വസ്ത്രങ്ങളും നിരോധിച്ചിട്ടുണ്ട്. ‘ജോഗിംഗ് പാടില്ല’, ‘ഘടികാരദിശയിൽ നടക്കുക’, ‘ഗെയിമിംഗ് പ്രവർത്തനങ്ങൾ പാടില്ല’ എന്നിവ ഉൾപ്പെടുന്ന നിയമങ്ങൾ പരാമർശിക്കുന്ന ഒരു സൈൻബോർഡ്…
Read Moreശബരിമലയിലേക്ക് പോകുകയായിരുന്ന ബെംഗളൂരു സ്വദേശി ട്രെയിൻ യാത്രയ്‌ക്കിടയിൽ മരിച്ചു
ചാലക്കുടി : യശ്വന്ത്പുരിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഗരീബ്‌രഥ് എക്സ്പ്രസിലെ യാത്രക്കാരനായിരുന്ന ബെംഗളൂരു സ്വദേശി ഗണേശ് റാവു (71) ട്രെയിൻ യാത്രയ്ക്കിടെ മരിച്ചു. മൃതദേഹം രാവിലെ എട്ടുമണിയോടെ ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ഇറക്കിയശേഷം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഗണേശ് റാവുവും കുടുംബവും 17 പേരടങ്ങുന്ന സംഘമായി ശബരിമലയിലേക്ക് പോകുകയായിരുന്നു. ബന്ധുക്കൾ കൂടെയുണ്ട്.
Read Moreസ്കൂൾ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ ഒരു വിദ്യാർഥി മരിച്ചു
ബെംഗളൂരു : മാണ്ഡ്യ മലവള്ളി താലൂക്കിലെ സ്കൂൾ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ഒരു വിദ്യാർഥി മരിച്ചു. അസ്വാസ്ഥ്യം അനുഭവപ്പെട്ട 29 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടി കഗേപുര ഗ്രാമത്തിലെ സ്കൂൾ ഹോസ്റ്റലിലാണ് സംഭവം. മേഘാലയയിൽ നിന്നുള്ള കെർകാങ് (13) ആണ് മരിച്ചത്. വെള്ളിയാഴ്ച മലവള്ളിയിൽ ഹോളി ആഘോഷത്തിനായി ഭക്ഷണം ഒരുക്കിയത് ഗ്രാമത്തിലുള്ള ഒരു വ്യവസായിയായിരുന്നു. ബാക്കിയായ ഭക്ഷണം സ്കൂളിലെ ഹോസ്റ്റലിലും നൽകി. 30 വിദ്യാർഥികളിൽ 24 പേർ മേഘാലയയിൽനിന്നും നേപ്പാളിൽനിന്നുമുള്ള അനാഥ വിദ്യാർഥികളായിരുന്നു. ശനിയാഴ്ച രാവിലെ ഭക്ഷണംകഴിച്ച ചില വിദ്യാർഥികൾക്ക് ഛർദിയും വയറുവേദനയും അനുഭവപ്പെട്ടു. ഇവർക്ക്…
Read Moreവിഷുയാത്രത്തിരക്ക്: കേരളത്തിലേക്ക് പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി
ബെംഗളൂരു : വിഷുക്കാലത്തെ യാത്രത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി ആദ്യഘട്ടത്തിൽ അഞ്ച് സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 11-നാണ് അഞ്ച് സർവീസുകളും. എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിലേക്ക് ഐരാവത് ക്ലബ് ക്ലാസ്, കണ്ണൂരിലേക്ക് രാജഹംസ, മൂന്നാറിലേക്ക് നോൺ എസി സ്ലീപ്പർ എന്നിവയാണ് ബസുകൾ. വിഷു അവധിദിവസങ്ങളിൽ നാട്ടിലേക്ക് പോകാൻ വേണ്ടത്ര യാത്രാസൗകര്യമില്ലാത്തത് ബെംഗളൂരു മലയാളികളെ ദുരിതത്തിലാക്കുക പതിവാണ്. തീവണ്ടികളിൽ ടിക്കറ്റുകൾ ഇപ്പോഴേ തീർന്നു. കേരള, കർണാടക ആർടിസി ബസുകളും സ്വകാര്യബസുകളുമാണ് ഇനി യാത്രക്കാരുടെ ആശ്രയം. വിഷു അടുക്കുമ്പോഴേക്കും…
Read Moreവായ്പ നൽകിയ പണം തിരികെ ചോദിച്ചു; സുഹൃത്തിനെ കൊലപ്പെടുത്തിയ വീട്ടമ്മ അറസ്റ്റിൽ
മൈസൂരു : വായ്പ നൽകിയ പണം തിരികെ ചോദിച്ചതിന് വയോധികയായ സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ വീട്ടമ്മ അറസ്റ്റിൽ. മാർച്ച് അഞ്ചിന് ചാമുണ്ടി കുന്നിന് സമീപമുള്ള കെസി നഗറിലെ ഗംഗണ്ണയുടെ ഭാര്യ സുലോചന (62)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുലോചനയുടെ സുഹൃത്ത് ശകുന്തളയെ (45) പോലീസ് അറസ്റ്റ് ചെയ്തു. ശകുന്തള സുലോചനയിൽനിന്ന് രണ്ടരലക്ഷം രൂപ കടം വാങ്ങിയിരുന്നു. സുലോചന തന്റെ വള ബാങ്കിൽ പണയംവെച്ചാണ് ശകുന്തളക്ക് പണം വായ്പനൽകിയിരുന്നത്. തുടർന്ന് പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സുലോചന ശകുന്തളയുടെ വീട്ടിലെത്തിയപ്പോൾ ഇരുവരും തമ്മിൽ വാക്കേറ്റമായി. തുടർന്ന് ശകുന്തള…
Read Moreനാട്ടിലേക്കുള്ള വിഷു യാത്ര ആർടിസി ബസുകളിൽ ടിക്കറ്റ് അതിവേഗം വിറ്റഴിയുന്നു; ബാക്കി ഉള്ള ടിക്കറ്റ് വിശദാംശങ്ങൾ
ബെംഗളൂരു : വിഷു അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള കേരള, കർണാടക ആർടിസി. ബസുകളിൽ ടിക്കറ്റ് അതിവേഗം വിറ്റഴിയുന്നു. ഏപ്രിൽ 11-നാണ് വിഷുവിനോടനുബന്ധിച്ച് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ യാത്രാത്തിരക്ക് അനുഭവപ്പെടുന്നത്. അന്നേദിവസം കേരള ആർടിസിയുടെ നാൽപ്പതോളം ബസുകളിലായി ഇനി 350-ൽ താഴെ ടിക്കറ്റുകളേ ബാക്കിയുള്ളൂ. കാസർകോട്ടേക്കുള്ള ബസിൽ 11 ടിക്കറ്റുകൾ ബാക്കിയുണ്ട്. പയ്യന്നൂരിലേക്കുള്ള രണ്ടു ബസുകളിലും കാഞ്ഞങ്ങാടേക്കുള്ള ഒരു ബസിലും ടിക്കറ്റ് തീർന്നു. കണ്ണൂരിലേക്കുള്ള നാലു ബസുകളിലായി ബാക്കിയുള്ളത് നാലു ടിക്കറ്റ് മാത്രമാണ്. കോഴിക്കോട്ടേക്കുള്ള 12 ബസുകളിലായി 127 ടിക്കറ്റുകൾ ബാക്കിയുണ്ട്. എന്നാൽ, ഇതിൽ അധികവും പകൽ…
Read Moreവയോധികയിൽ നിന്നും അരക്കോടിയിലേറെ തട്ടി; ബാങ്ക് ജീവനക്കാരിയും കാമുകനും അറസ്റ്റിൽ
ബെംഗളൂരു: 76കാരിയില്‍ നിന്ന് തന്ത്രപരമായി ഒപ്പ് കൈക്കലാക്കി അരക്കോടി രൂപ തട്ടിയെടുത്ത ബാങ്ക് ഡെപ്യൂട്ടി മാനേജരും കാമുകനും അടക്കം നാല് പേർ അറസ്റ്റില്‍. ബെംഗളൂരുവിലെ ഇൻഡസ്ലൻഡ് ബാങ്ക് ഡെപ്യൂട്ടി മാനേജർ അടക്കമാണ് അറസ്റ്റിലായിട്ടുള്ളത്. ബെംഗളൂരുവിലെ ഗിരിനഗർ ബ്രാഞ്ചിലെ ഡെപ്യൂട്ടി മാനേജറായ 31കാരി മേഘ്ന പി വി, കാമുകൻ ശിവപ്രസാദ്, അൻവർ ഘോസ്, വരദരാജ് എന്നിവരാണ് അറസ്റ്റിലായത്. 76കാരിയായ സാവിത്രിയമ്മ എന്ന പരാതിക്കാരിയുടേയും ഭർത്താവിന്റെയും ജോയിന്റ് അക്കൌണ്ട് കൈകാര്യം ചെയ്യുന്നതില്‍ മേഘ്ന ആയിരുന്നു ഇവരെ സഹായിച്ചിരുന്നത്. മാന്യമായ പെരുമാറ്റത്തിലൂടെ 76കാരിയുടെ വിശ്വാസം നേടിയെടുത്ത ശേഷം സ്വകാര്യ…
Read More