തലമുടി കുറവ്, ഭാര്യ പരിഹസിച്ചെന്നാരോപിച്ച് യുവാവ് ജീവനൊടുക്കി 

ബെംഗളൂരു: തലമുടി കുറഞ്ഞതിന് ഭാര്യ നിരന്തരം പരിഹസിക്കുന്നുവെന്നാരോപിച്ച്‌ യുവാവ് ജീവനൊടുക്കിയതായി പരാതി. ചാമരാജ് നഗറില്‍ പരമശിവമൂര്‍ത്തി (32) ആണ് ജീവനൊടുക്കിയത്. ഭാര്യ നിരന്തരം കളിയാക്കിയിരുന്നതായും മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു. മരിച്ച പരമശിവയുടെ കുടുംബം നല്‍കിയ പരാതിയില്‍ ഭാര്യ മമതയ്‌ക്കെതിരെ ചാമരാജ് നഗര്‍ പോലീസ് കേസെടുത്തു.

Read More

നഗരത്തിലെ ഹോളി ആഘോഷത്തിനിടെ നിർമാണത്തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു

ബെംഗളൂരു : ബെംഗളൂരുവിൽ ഹോളി ആഘോഷത്തിനിടെ നിർമാണത്തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ബിഹാർ സ്വദേശികളായ രാധേശ്യാം, ദീപു, അൻസു എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ടവരിൽ ഒരാൾക്ക് പ്രതികളിലൊരാളുടെ സഹോദരിയുടെ ഫോൺവിളി വന്നതാണ് സംഘർഷത്തിന് കാരണമെന്ന് ബെംഗളൂരു റൂറൽ എസ്.പി. സി.കെ. ബാബ പറഞ്ഞു. സർജാപുരയിൽ നിർമാണത്തിലുള്ള 14 നില കെട്ടിടത്തിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഹോളി പ്രമാണിച്ച് ഇവിടുത്തെ നിർമാണത്തൊഴിലാളികൾക്ക് മൂന്നുദിവസം അവധി നൽകിയിരുന്നു. സൈറ്റ് ഇൻ ചാർജും അവധിയിൽ പോയി. തൊഴിലാളികൾ ഹോളി ആഘോഷിക്കുന്നതിനായി സമീപത്തെ മറ്റു കെട്ടിടങ്ങളിലെ നിർമാണത്തൊഴിലാളികളെയും ക്ഷണിച്ചിരുന്നു. ആഘോഷത്തിനിടെ,…

Read More

പുതിയ കെഎസ്ആർടിസി സ്റ്റാൻഡ്‌ ഒരുങ്ങുന്നു

bus stand

ബെംഗളൂരു: വ്യാപാരികളുടെ എതിർപ്പ് അവഗണിച്ച് ബന്നിമണ്ഡപിൽ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്‌ ഒരുങ്ങുന്നു. 127 കോടി രൂപയുടെ പദ്ധതിക്ക് കർണാടക സർക്കാർ അംഗീകാരം നൽകുകയും ബജറ്റിൽ ഫണ്ട് അനുവദിക്കുകയും ചെയ്തതോടെ പുതിയ സ്റ്റാൻഡിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കി. നിലവിലുള്ള സബ് അർബൻ സ്റ്റാൻഡിന് പകരമായി 24 ഏക്കർ വിസ്തൃതിലാണ് പുതിയ സ്റ്റാൻഡ്‌ ഒരുങ്ങുന്നത്. ബെംഗളൂരു-നീലഗിരി റോഡിൽ കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള ബന്നിമണ്ഡപിലെ ഡിപ്പോ പ്രവർത്തിക്കുന്ന സ്ഥലത്തേക്കാണ് സബ്-അർബൻ ബസ് സ്റ്റാൻഡ് മാറ്റുന്നത്. സ്റ്റാൻഡ്‌ മാറ്റുന്നതിനെതിരേ വ്യാപാരികളടക്കം വൻ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, എതിർപ്പുകൾ അവഗണിച്ച് സർക്കാർ…

Read More

ഈസ്റ്റർ അവധിയോടനുബന്ധിച്ച് ആർടിസി ബസ്സുകളിൽ ബുക്കിങ് ഇന്ന് മുതൽ

ksrtc

ബെംഗളൂരു: ഈസ്റ്റർ അവധിയോടനുബന്ധിച്ച് ആർടിസി ബസ്സുകളിൽ തിങ്കളാഴ്ച ബുക്കിങ് തുടങ്ങും. പെസഹാ വ്യാഴത്തിന് തൊട്ടു തലേന്നാണ് നാട്ടിലേക്ക് കൂടുതൽ തിരക്ക് അനുഭവപ്പെടുക. ഈ ദിവസത്തേക്കുള്ള ബുക്കിങ്ങാണ് തിങ്കളാഴ്ച ആരംഭിക്കുന്നത്. അവധിയോടനുബന്ധിച്ച് സ്വകാര്യ ബസ്സുകളിൽ നേരത്തേ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നു. തീവണ്ടികളിൽ മാസങ്ങൾക്കു മുമ്പു തന്നെ ടിക്കറ്റുകൾ തീർന്നിരുന്നു.

Read More

സ്വത്ത് കൈവശപ്പെടുത്തി മാതാപിതാക്കളെ ഉപേക്ഷിച്ചാൽ സ്വത്ത് കൈമാറ്റം റദ്ദാക്കണം -കർണാടക മന്ത്രി

ബെംഗളൂരു : മാതാപിതാക്കളെ സ്വത്ത് കൈവശപ്പെടുത്തിയശേഷം സർക്കാരാശുപത്രികളിൽ ഉപേക്ഷിക്കുന്നവരുടെ വസ്തുകൈമാറ്റവും വിൽപ്പത്രവും റദ്ദാക്കാൻ നിർദേശിച്ച് കർണാടക മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ശരൺ പ്രകാശ് പാട്ടീൽ. സ്വത്ത് സ്വന്തംപേരിലാക്കിയശേഷം പ്രായമായ മാതാപിതാക്കളെ സർക്കാരാശുപത്രികളിൽ ഉപേക്ഷിക്കുന്ന പ്രവണത സംസ്ഥാനത്ത് കൂടിയ സാഹചര്യത്തിലാണ് നിർദേശം. ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (ബിഐഎംഎസ്) മാത്രം 150 മുതിർന്ന ആളുകളെ ഇത്തരത്തിൽ ഉപേക്ഷിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. അടുത്തിടെനടന്ന അവലോകനയോഗത്തിൽ ബിഐഎംഎസ് ഡയറക്ടറാണ് ഈ വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതേത്തുടർന്ന് മക്കൾക്കെതിരേ റവന്യു സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർമാർക്ക് പരാതിനൽകാൻ എല്ലാ മെഡിക്കൽ…

Read More

നിയമസഭാ സമ്മേളനത്തിനുശേഷം നന്ദിനി പാലിന്റെ വില ഉയരാൻ സാധ്യത

milk nandhini

ബെംഗളൂരു: നന്ദിനി പാലിന്റെ വില വർധിപ്പിക്കാൻ കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) സംസ്ഥാന സർക്കാരിന് നിർദ്ദേശം സമർപ്പിച്ചു. നിയമസഭാ സമ്മേളനത്തിന് ശേഷം വില വർധനവിന് സർക്കാർ അനുമതി നൽകുമെന്നാണ് റിപ്പോർട്ടുകൾ. പാൽ വില വർധിപ്പിക്കാൻ സർക്കാർ സമ്മതിച്ചില്ലെങ്കിൽ പ്രതിഷേധം ആരംഭിക്കുമെന്ന് കെഎംഎഫ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. വിലവർദ്ധനവ് ഫെഡറേഷൻ നിരവധി മാസങ്ങളായി ആവശ്യപ്പെടുന്നുണ്ട്. വില വർധനവ് ഉപഭോക്താക്കളെ കൂടുതൽ ഭാരപ്പെടുത്തുകയും അവരുടെ ബിസിനസിനെ ബാധിക്കുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ എതിർത്തു. ക്ഷീര വ്യവസായത്തെ പിന്തുണയ്ക്കുന്നതിനായി സർക്കാർ കർഷകർക്ക് സബ്‌സിഡികൾ നൽകണമെന്ന് അവർ വാദിച്ചു.…

Read More

മമ്മൂട്ടിക്ക് കുടലിൽ ക്യാൻസർ?  സൈബറിടങ്ങളിൽ വ്യാപക പ്രചരണം

മലയാളത്തിന്റെ മഹാ നടൻ മമ്മുട്ടിക്ക് കുടലില്‍ ക്യാൻസർ ആണെന്ന വാർത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്ന മെഡിക്കല്‍ റിപ്പോർട്ടുകളോ , കുടുംബത്തിന്റെ ഭാഗത്ത് നിന്നുള്ള സ്ഥിരീകരണമോ ഇതുവരെ പുറത്ത് വന്നിട്ടില്ല. മമ്മൂട്ടിയുടെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച്‌ സൈബറിടങ്ങളില്‍ പലതലത്തിലുള്ള പ്രചരണം നടക്കുന്നുണ്ട്. ഷുട്ടിംഗ് ഉണ്ടായിരുന്നിട്ടും അതില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്‌തെന്നും , ആരോഗ്യപ്രശ്നങ്ങള്‍ നേരിടുകയാണെന്നും സമൂഹ മാധ്യമങ്ങളിലൂടെ വ്യാപമായി പ്രചരിക്കുന്നുണ്ട്. ആരോഗ്യകാര്യത്തില്‍ അതീവ ശ്രദ്ധാലുവായ മമ്മൂട്ടി ഇടക്ക് ശര്‍ദ്ദിക്കുന്ന അവസ്ഥ വന്നു. ഇതോടെ പരിശോധനകള്‍ നടത്തിയപ്പോള്‍ കുടല്‍ കാന്‍സറിന്റെ നേരിയ…

Read More

75 കോടിയുടെ എംഡിഎംഎ യുമായി വിദേശ വനിതകൾ പിടിയിൽ 

ബെംഗളൂരു: 37.87 കിലോ കഞ്ചാവുമായി വിദേശവനിതകള്‍ പിടിയില്‍. ദക്ഷിണാഫ്രിക്കൻ സ്വദേശികളായ ബാംബ ഫാന്റ, അലിയാസ് അഡോണിസ് ജബുലിലേ എന്നിവരാണ് പിടിയിലായത്. 75 കോടിയുടെ ലഹരിയാണ് ഇരുവരില്‍ നിന്നും പിടികൂടിയത്. കര്‍ണാടകയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരിവേട്ടയാണിതെന്ന് പോലീസ് പറഞ്ഞു. ഇലക്‌ട്രോണിക് സിറ്റിക്കടുത്തുള്ള നീലാദ്രി നഗറിന് സമീപത്ത് വെച്ചാണ് ഇരുവരും പിടിയിലായത്. ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് വിമാനമാർഗം ക്രിസ്റ്റല്‍ രൂപത്തിലാണ് പ്രതികള്‍ എം ഡി എം എ കടത്തിയത്. നേരത്തേ തന്നെ ഇവരെ കുറിച്ച്‌ സെൻട്രെല്‍ ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ബെംഗളൂരു എയർപോർട്ടില്‍…

Read More

ശ്വാസതടസത്തെ തുടർന്ന് മമ്മൂട്ടി ആശുപത്രിയില്‍ എന്ന് അഭ്യൂഹം

മമ്മൂട്ടിയെ ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ ഫാന്‍സ് പേജുകളിലാണ് ഈ അഭ്യൂഹങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത്. താരത്തെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് വ്യാജ വാര്‍ത്തകളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.   മമ്മൂക്കയ്ക്ക് ഇപ്പൊ വന്നത് ചെറിയൊരു ബ്രീത്തിങ് ഇഷ്യൂ മാത്രം ആണ്.. വേറെ ഒന്നും ഇല്ല.. പുള്ളി ഇപ്പൊ റെസ്റ്റില്‍ ആണ്.. കണ്ടിന്യൂ റെസ്റ്റ്‌ലെസ് ആയ ഷൂട്ട് കാരണം സംഭവിച്ചത് ആയിരിക്കും! ഇത് അല്ലാതെ വേറെ പ്രശനം ഒന്നും ഇല്ല.. പുള്ളി വീട്ടില്‍ തന്നെ ബെഡ് റെസ്റ്റില്‍ ആണ്.. ഫേക്ക് ആയിട്ടുള്ളത് ഒന്നും അടിച്ചു…

Read More

തെരുവ് നായയുമായി ലൈംഗിക ബന്ധം; നായയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽപ്പിച്ചു 

ബെംഗളൂരു: തെരുവ് നായയെ യുവാവ് ലൈംഗിക പീഡനത്തിനിരയാക്കി. ജയനഗറിലാണ് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 23 വയസുള്ള ദിവസവേതന തൊഴിലാളിയാണ് നായയെ ഉപദ്രവിച്ചത്. സംഭവ സ്ഥലത്തെത്തിയ പ്രാദേശിക മൃഗസംരക്ഷകയാണ് ഈ ദാരുണ സംഭവം ആദ്യം കണ്ടത്. നായ മുറിവേറ്റ് കിടക്കുകയായിരുന്നു. അതിന്റെ സ്വകാര്യ ഭാഗത്ത് പ്രതി മുറിവേല്‍പ്പിച്ചിരുന്നു. ഇതുകണ്ട്‌ ഉടൻ ഈ സ്ത്രീ ബഹളം വച്ചു. ശബ്ദം കേട്ട് പ്രദേശത്തെ മറ്റ് മൃഗസ്‌നേഹികള്‍ സ്ഥലത്തെത്തുകയും യുവാവിനെ പിടികൂടുകയുമായിരുന്നു. പരിക്കേറ്റ തെരുവ് നായയ്ക്ക് ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കി. ശേഷം വിദഗ്ദ…

Read More
Click Here to Follow Us