ഓട്ടോറിക്ഷ നിരക്ക് വർദ്ധനവ് പരിഗണനയിൽ; മിനിമം ചാർജ് 30 രൂപ വരെയായി ഉയർത്തിയേക്കും

ബെംഗളൂരു: ആപ്ലിക്കേഷൻ അധിഷ്ഠിത ക്യാബുകളുടെയും സിറ്റി ടാക്സികളുടെയും നിരക്ക് വർധിപ്പിച്ചസാഹചര്യത്തിൽ ഓട്ടോറിക്ഷ നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങി ഗതാഗത വകുപ്പ്.

2013 ഇൽ ആണ് അവസാനമായി ഓട്ടോറിക്ഷ നിരക്ക് പുതുക്കിയത്. ആദ്യ 1.9 കിലോമീറ്ററിന് മിനിമം ചാർജ് 25 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 13 രൂപയും എന്നതാണ് നിലവിലുള്ള ഓട്ടോ നിരക്കുകൾ.

മിനിമം ചാർജ് 30 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 16 രൂപയും എന്ന നിരക്കിലേക്ക് ഓട്ടോചാർജ് ഉയർത്താൻ സാധ്യത ഉണ്ടെന്ന് അധികൃതർ പറഞ്ഞു. “റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഓട്ടോനിരക്കുകളുടെ കാര്യത്തിൽ പുനരവലോകനം പരിഗണിക്കുന്നുണ്ട്. എട്ട് വർഷത്തോളമായി നിരക്ക്പുതുക്കിയിട്ടില്ല എന്നതിനാൽ ഓട്ടോ തൊഴിലാളികളുടെ ആവശ്യത്തിൽ കഴമ്പുണ്ട്“, എന്ന് ഗതാഗത വകുപ്പിലെഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും

പെട്രോളിന്റെയും എൽ പി ജിയുടെയും വില ദിനം പ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ ഓട്ടോ നിരക്കുകൾ ഉയർത്തണം എന്ന ആവശ്യം ഓട്ടോ തൊഴിലാളികളുടെ ഭാഗത്ത് നിന്നും നിരന്തരം ഉയർന്നു വരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു
[masterslider id="10"]

Related posts