ഓട്ടോ ഡ്രൈവർ ആപ്പിൽ കണ്ടതിലും കൂടുതൽ പൈസ ചോദിച്ചു; പൈസ നൽകാൻ ആവശ്യപ്പെട്ട് പോലീസും 

ബെംഗളൂരു: നഗരത്തില്‍ ഓണ്‍ലൈൻ ആപ് വഴി ഓട്ടോറിക്ഷ വിളിച്ച്‌ ആപ്പിലായ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പ് വൈറൽ. ആപ്പില്‍ കാണിച്ചതിനേക്കാള്‍ വലിയ തുക ഡ്രൈവർ ആവശ്യപ്പെട്ടുവെന്നും അത് കൊടുക്കാൻ തയ്യാറാവാതെ വന്നപ്പോള്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു പവൻ കുമാർ എന്നയാളുടെ എക്സ് പോസ്റ്റ്‌. ഒടുവില്‍ പോലീസ് എത്തിയപ്പോള്‍ പോലീസും കാര്യം മനസിലാക്കാതെ പ്രതികരിച്ചുവെന്നാണ് ആരോപണം. ഒല ആപ് വഴി ബ്രൂക് ഫീല്‍ഡില്‍ നിന്ന് കോറമംഗലയിലേക്കാണ് ഓട്ടോ വിളിച്ചത്. ഇടയ്ക്ക് മഹാദേവപുരയില്‍ ഒരു സ്റ്റോപ്പുണ്ടായിരുന്നു. 292 രൂപയാണ് ആപ്പില്‍ കാണിച്ചത്. എന്നാല്‍…

Read More

ഷൂട്ടിങില്‍ ഇന്ത്യക്ക് മൂന്നാം വെങ്കല മെഡല്‍ നേട്ടം

പാരിസ്: ഒളിംപിക്‌സ് ഷൂട്ടിങില്‍ ഇന്ത്യക്ക് മൂന്നാം വെങ്കല മെഡല്‍ നേട്ടം. പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യയുടെ സ്വപ്‌നില്‍ കുസാലെയാണ് വെങ്കലം നേടിയത്. ആദ്യ രണ്ട് പൊസിഷനുകളിലും അഞ്ചാം സ്ഥാനത്തായിരുന്നു സ്വപ്‌നില്‍ മൂന്നാം പൊസിഷനിലാണ് മികവോടെ മൂന്നാം സ്ഥാനത്തേക്ക് കയറിയത്. 451.4 പോയിന്റുകള്‍ നേടിയാണ് സ്വപ്‌നില്‍ ഇന്ത്യക്ക് മൂന്നാം വെങ്കലം സമ്മാനിച്ചത്. പാരിസിലെ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. മൂന്നും ഷൂട്ടര്‍മാര്‍ വെടിവച്ചിട്ടതാണ്. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍ വ്യക്തിഗത പോരാട്ടത്തിലും മനു- സരബ്‌ജോത് സിങ് സഖ്യം ഇതേ ഇനത്തില്‍…

Read More

തുംഗഭദ്ര വെള്ളത്തിൽ മുങ്ങി ഹംപിയിലെ സ്മാരകങ്ങൾ

ബെംഗളൂരു : കനത്തമഴയെത്തുടർന്ന് തുംഗഭദ്ര അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടതിനാൽ ഹംപിയിലെ 12 സ്മാരകങ്ങളും കെട്ടിടങ്ങളും വെള്ളത്തിലായി. വിനോദസഞ്ചാരികളെ വെള്ളംകയറിയ മേഖലയിൽ വിലക്കിയിട്ടുണ്ട്. നിർദേശം പാലിക്കാത്തവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് വിജയനഗര ഡെപ്യൂട്ടി കമ്മിഷണർ എം.എസ്. ദിവാകർ പറഞ്ഞു. ഹംപി സന്ദർശിക്കാനെത്തുന്നവർ തുംഗഭദ്രനദിയിൽ ഇറങ്ങരുതെന്നും നിർദേശമുണ്ട്. ഹംപിയിലെ പുരന്ദര മണ്ഡപ, ചക്രതീർഥ, ഹനുമാൻ ക്ഷേത്രം തുടങ്ങിയവയാണ് വെള്ളത്തിലായത്. ചിലത് ഭാഗികമായും ചിലത് പൂർണമായും മുങ്ങി. തുംഗഭദ്രാനദിയുടെ വൃഷ്ടിപ്രദേശങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കനത്തമഴയാണ് പെയ്യുന്നത്. തുംഗഭദ്ര അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനെത്തുടർന്നാണ് കഴിഞ്ഞദിവസം 1.6 ലക്ഷം ക്യൂസെക്‌സ് വെള്ളം…

Read More

മാംഗോ മാനിയ! ബെംഗളൂരു വിമാനത്താവളം വഴി മാമ്പഴകയറ്റുമതിയിൽ ഉയർച്ച

ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള മാമ്പഴകയറ്റുമതി കൂടി. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം 20 ശതമാനം വർധനവാണുണ്ടായതെന്ന് ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എൽ.) അറിയിച്ചു. ഈ വർഷം 8,22,000 കിലോഗ്രാം മാമ്പഴമാണ് കയറ്റി അയച്ചത്. 2023-ൽ 6,84,648 കിലോഗ്രാം മാമ്പഴമായിരുന്നു കയറ്റി അയച്ചത്. 2022-ൽ 3,05,521 കിലോഗ്രാം മാമ്പഴമായിരുന്നു കയറ്റി അയച്ചത്. ഈ വർഷം ഏകദേശം 20 ലക്ഷത്തോളം മാങ്ങകളാണ് ബെംഗളൂരു വിമാനത്താവളം വഴി വിദേശരാജ്യങ്ങളിലെ 60-ലധികം സ്ഥലങ്ങളിലേക്ക് കയറ്റിഅയച്ചത്. യു.എസിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള മാമ്പഴകയറ്റുമതി ഈ സീസണിൽ…

Read More

60 ലക്ഷത്തിന്റെ അഭരണം കവർന്നു;രണ്ട് സ്ത്രീകളും മലയാളി യുവവും പിടിയിൽ

  ബംഗളുരു : ഓൾഡ് എയർപോർട്ട് റോഡിലെ വീട്ടിൽ നിന്ന് 60 ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്ന കേസിൽ മലയാളി ഉൾപ്പെടെ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു,. ഈജിപുരയിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശി ജോൻ എന്നറിയപ്പെടുന്ന ജോമോൻ (44) ആണ് പിടിയിലായത്. യമലൂരിലെ വീട്ടിൽ നിന്നും കഴിഞ്ഞ 6 മാസത്തിനിടെ സ്വർണഭരണങ്ങൾ കവർന്ന കേസിൽ ജോലിക്കാരി ദിവ്യ, ബന്ധുവായ മഞ്ജു എന്നിവരും ഇവരെ സഹായിച്ചതിന് ജോമോനെയുമാണ് അറസ്റ്റ് ചെയ്തത്. കുടുംബം ഫ്രാൻ‌സിൽ അവധിക്കാലം ആഘോഷിക്കാൻ പോയി തിരിച്ചെത്തിയപ്പോളാണ് മോഷണവിവരം അറിയുന്നത്. ആഭരണങ്ങൾ വിൽക്കാൻ…

Read More

നഗരത്തിൽ അടുത്ത 3 ദിവസത്തേക്ക് മഴ തുടരും

ബെംഗളൂരു : അടുത്ത മൂന്ന് ദിവസങ്ങളിൽ നഗരത്തിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്ന് ഐ എം ഡി പ്രവചിക്കുന്നു, കാറ്റിൻ്റെ വേഗത മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമാവധി താപനില 27 ഡിഗ്രി സെൽഷ്യസായിരിക്കും, കുറഞ്ഞത് 20 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ബുധനാഴ്ച രാത്രി 8.30 ഓടെ ബെംഗളൂരുവിൽ 22.2 മില്ലിമീറ്റർ മഴ പെയ്തതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. കനത്ത മഴയിലും മരങ്ങൾ കടപുഴകി വീണും നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങി. വൈകുന്നേരം 7…

Read More

കർണാടക മന്ത്രി വയനാട്ടിൽ; ലക്ഷ്യം ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ

ബെംഗളൂരു :കേരളവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കർണാടക തൊഴിൽമന്ത്രി സന്തോഷ് ലാഡ് ബുധനാഴ്ച വയനാട്ടിലെത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശപ്രകാരമാണിത്.ദുരന്തത്തിൽ ഉൾപ്പെട്ട കർണാടക സ്വദേശികൾക്കുവേണ്ടിയുള്ള രക്ഷാപ്രവർത്തനത്തിന് നടപടി സ്വീകരിക്കാനും നിർദേശിച്ചു.

Read More

വയനാട് ദുരന്തത്തിൽ മരണം 276 ആയി; 240 ലേറെ പേരെ കാണാനില്ല

കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 276 ആയി. ഇരുന്നൂറ്റി നാല്‍പ്പതിലേറെ പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ചെളിനിറഞ്ഞ വീടുകളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. തിരച്ചില്‍ മൂന്നാം ദിവസം രാവിലെ ആരംഭിച്ചു. തിരച്ചിലിനായി കരസേനയും നാവിക സേനയും കോസ്റ്റ് ഗാര്‍ഡും രംഗത്തുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്ത മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ പറ്റാത്ത നിലയിലാണുള്ളത്. നൂറോളം പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞത്. ചാലിയാറില്‍ നിന്ന് 127 മൃതദേഹങ്ങളാണ് ലഭിച്ചത്. ഗുരുതരമായി പരിക്കേറ്റ നിരവധി പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 82 ദുരിതാശ്വാസ…

Read More

എല്ലാ തടവുകാർക്കും പോഷകസമൃദ്ധമായ ഭക്ഷണം നൽകണം; നടൻ ദർശനും മറ്റ് വിചാരണത്തടവുകാരും തമ്മിൽ വേർതിരിവ് പാടില്ല: കർണാടക ഹൈക്കോടതി

ബെംഗളൂരു : എല്ലാതടവുകാർക്കും പോഷക സമൃദ്ധമായ ഭക്ഷണക്രമം ആവശ്യമാണെന്നും തടവുകാരന്റെ സാമ്പത്തിക, സാമൂഹികാവസ്ഥ കണക്കിലെടുത്ത് വേർതിരിവ് കാണിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജയിലിൽ വീട്ടിലെഭക്ഷണംവേണമെന്ന ഹർജി തള്ളിയ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരേ നടൻ ദർശൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു ഹൈക്കോടതി. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ഏകാംഗബെഞ്ചാണ് വാദം കേൾക്കുന്നത്. ദർശന് പോഷകസമൃദ്ധമായഭക്ഷണം വേണമെന്ന് അഭിഭാഷകൻ പ്രഫുലിങ് കെ. നവദാഗി ആവശ്യപ്പെട്ടപ്പോളായിരുന്നു കോടതിയുടെ പ്രതികരണം

Read More

എസ്.എസ്.എൽ.സി., പി.യു. തോറ്റ വിദ്യാർഥികൾക്കും അതേ സ്കൂളിൽ തന്നെ ഇനി പഠിക്കാം

ബെംഗളൂരു : സംസ്ഥാനത്ത് എസ്.എസ്.എൽ.സി., പി.യു. പരീക്ഷകളിൽ തോറ്റവർക്ക് അതേസ്കൂളിൽ പഠനംതുടരാൻ അവസരമൊരുക്കി കർണാടക വിദ്യാഭ്യാസവകുപ്പ്. തോറ്റ വിദ്യാർഥികൾക്കും അതേ സ്കൂളിൽ റെഗുലർ ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിച്ച് നിയമത്തിൽ മാറ്റംവരുത്തി. നിലവിൽ എസ്.എസ്.എൽ.സി.ക്കും പി.യു. രണ്ടാംവർഷ പരീക്ഷയ്ക്കും തോൽക്കുന്ന വിദ്യാർഥികൾക്ക് അതേക്ലാസിൽ പഠിക്കാനാവില്ല. പ്രൈവറ്റായി പഠിച്ച് സപ്ലിെന്ററി പരീക്ഷ എഴുതിയിട്ടും പരാജയപ്പെടുന്ന വിദ്യാർഥികൾ വീണ്ടും പരീക്ഷയെഴുതാൻ വരാനുള്ള സാധ്യത കുറവാണ്. ഇത്തരം വിദ്യാർഥികൾക്ക് പഠനാവസരം ഒരുക്കാൻ സ്കൂളിൽതന്നെ അവരെ നിലനിർത്തുകയാണ് നല്ലതെന്ന് വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മുതിർന്ന വിദ്യാർഥികൾ ജൂനിയർ വിദ്യാർഥികൾക്കൊപ്പം ഇരിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകൾ…

Read More
Click Here to Follow Us