ബെംഗളൂരു : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച കർണാടക സ്വദേശികളുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് കർണാടക സർക്കാർ. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യമറിയിച്ചത്. ദുരന്തത്തിൽ കർണാടകത്തിൽനിന്നുള്ള ഒൻപതു പേർ മരിച്ചതായാണ് വിവരം. ഇക്കാര്യം സർക്കാർ സ്ഥിരീകരിച്ചിട്ടില്ല. ചാമരാജനഗർ ജില്ലയിൽനിന്നുള്ള നാലുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി ചാമരാജനഗർ ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിൽനിന്ന് അറിയിച്ചു. ഒൻപത് പേരെ കാണാതായെന്നും പറഞ്ഞു. മാണ്ഡ്യ ജില്ലയിലെ കെ.ആർ. പേട്ട്, മലവള്ളി താലൂക്കുകളിൽനിന്നുള്ളവരും ദുരന്തത്തിൽപ്പെട്ടതായി വിവരമുണ്ട്.
Read MoreMonth: August 2024
വൻ നാശംവിതച്ച ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിനായി സി.എസ്.ആർ. ഫണ്ട് അഭ്യർഥിച്ച് സിദ്ധരാമയ്യ
ബെംഗളൂരു : വൻ നാശംവിതച്ച ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിനുവേണ്ടി സി.എസ്.ആർ. (കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി) ഫണ്ടുവഴി സംഭാവനചെയ്യാൻ കോർപ്പറേറ്റുകളോട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സിദ്ധരാമയ്യ എഴുതിയ കത്തിലാണ് അഭ്യർഥന. സമൂഹത്തിന്റെ എല്ലാവിഭാഗങ്ങളുടെയും, പ്രത്യേകിച്ച് കോർപ്പറേറ്റ് കമ്പനികളുടെ ഉറച്ചപിന്തുണ ആവശ്യമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ദുരന്തബാധിതസ്ഥലത്തെ പുനർനിർമാണത്തിനും ഭക്ഷണമുൾപ്പെടെയുള്ള സഹായങ്ങളെത്തിക്കുന്നതിനും കർണാടകം സാമ്പത്തികസഹായം തേടുകയാണെന്നും കത്തിൽ പറഞ്ഞു. ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് കർണാടകം പ്രത്യേകസംഘത്തെ നിയോഗിച്ചതായും ലഭിക്കുന്ന സംഭാവനകൾ കാര്യക്ഷമമായും സുതാര്യമായും വിനിയോഗിക്കുമെന്ന് ഉറപ്പുവരുത്തുമെന്നും പറഞ്ഞു. സംഭാവനകൾനൽകാൻ കർണാടക ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി ഡയറക്ടർ കെ.ബി. ശിവകുമാറുമായി ബന്ധപ്പെടണം. സാമ്പത്തികസഹായം…
Read Moreനമ്മ മെട്രോ നാഗസാന്ദ്ര – മാധവാര പാതയിലെ പരീക്ഷണയോട്ടം അടുത്ത ആഴ്ച മുതൽ; സർവീസ് ആരംഭം സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ
ബെംഗളൂരു : നമ്മമെട്രോ ഗ്രീൻ ലൈനിലെ നാഗസാന്ദ്ര മുതൽ മാധവാര വരെയുള്ള പാതയിലെ പരീക്ഷണയോട്ടം അടുത്ത ആഴ്ച നടക്കും. പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കിയ ശേഷം സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യ വാരമോ സർവീസ് ആരംഭിക്കാനാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) ലക്ഷ്യമിടുന്നത്. 3.7 കിലോമീറ്ററാണ് പാതയുടെ നീളം. മഞ്ജുനാഥ്‌നഗർ, ചിക്കബിദരകല്ലു, മാധവാര എന്നിവയാകും സ്റ്റേഷനുകൾ. 198 കോടി രൂപ ചെലവിലാണ് പാത നിർമിച്ചത്. വിവിധ പരിശോധനകൾ പൂർത്തിയാക്കിയെന്നും പരീക്ഷണയോട്ടം ഒരു മാസത്തോളം നടക്കുമെന്നും ബി.എം.ആർ.സി.എൽ. മാനേജിങ് ഡയറക്ടർ മഹേശ്വർ റാവു പറഞ്ഞു.…
Read Moreബെംഗളൂരു എറണാകുളം വന്ദേ ഭാരത് ഇന്ന് മുതൽ
ബെംഗളൂരു: കേരളത്തിനുള്ള മൂന്നാം വന്ദേ ഭാരത് എക്സ്പ്രസ് യാത്ര ആരംഭിച്ചു. എറണാകുളം – ബെംഗളൂരു പാതയിലാണ് സർവീസ്. ഉച്ചയ്ക്ക് 12.50ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ രാത്രി 10 മണിക്ക് ബെംഗളൂരുവിൽ എത്തിച്ചേരും. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് വന്ദേ ഭാരത് സർവീസ് ആരംഭിച്ചത്. കേരളത്തെ നടുക്കിയ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കിയാണ് കേരളത്തിനുള്ള മൂന്നാം വന്ദേ ഭാരത് എക്സ്പ്രസ് എറണാകുളം – ബെഗളൂരു പാതയിയിൽ സർവീസ് ആരംഭിച്ചത്. തൃശൂർ, പാലക്കാട്, പോത്തന്നൂർ, ഈറോഡ്, സേലം എന്നിവടങ്ങളിലാണ് വന്ദേ…
Read Moreഎസ്.ടി. വികസന കോർപ്പറേഷനിലെ ഫണ്ട് തിരിമറി: കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ
ബെംഗളൂരു : മഹർഷി വാല്‌മീകി എസ്.ടി. വികസന കോർപ്പറേഷനിലെ ഫണ്ട് തിരിമറിയിൽ കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ക്രമക്കേടിൽ ദേശസാത്കൃത ബാങ്ക് ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുള്ളതിനാൽ യാഥാർഥ്യം മറച്ചുവെച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്രത്തെ പഴിചാരാനാണ് ശ്രമിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ബെംഗളൂരുവിൽ ബി.ജെ.പി. ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തുകയായിരുന്നു നിർമലാ സീതാരാമൻ. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കോൺഗ്രസ് ന്യായത്തെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ, വാല്‌മീകി സമുദായത്തിനുള്ള പണം തിരിമറി നടത്തുന്നത് ന്യായമാണോയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മറുപടി പറയണം. തിരിമറിയിൽ മന്ത്രി ഉൾപ്പെട്ടത് എങ്ങനെയെന്നും ധനവകുപ്പിന്റെ ചുമതലയുള്ള…
Read Moreവീണ്ടും ചർച്ചയായി ഗാഡ്ഗിൽ റിപ്പോർട്ട്
വയനാട് മുണ്ടക്കൈ, ചുരൽമലയിലെ ഉരുൾപൊട്ടൽ ഏറെ ഞെട്ടലോടെയാണ് നാട് അറിഞ്ഞത്. നിരവധി ജീവനുകളാണ് ഇതുവരെ ദുരന്തത്തിൽ നഷ്ടപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ. ഒരു പ്രദേശത്തെ ഭൂപ്രകൃതിയെ തന്നെ മാറ്റിമറിച്ച ദുരന്തത്തിനാണ് വയനാട സാക്ഷ്യം വഹിച്ചത്. ഒരു പുഴ തന്നെ ഗതിമാറിയെത്തി. സംസ്ഥാനത്ത് വീണ്ടും ഒരു ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത് ഗാഡ്ഗിൽ റിപ്പോർട്ടാണ്. 2013ൽ മാധവ് ഗാഡ്ഗിൽ തന്റെ പഠന റിപ്പോർട്ടിൽ പരാമർശിച്ച പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ലിസ്റ്റിൽ വയനാടും മേപ്പാടിയും ഉണ്ട്. പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനലിന്റെ റിപ്പോർട്ട് പ്രകാരമാണ് പരിസ്ഥിതി…
Read More