നമ്മ മെട്രോ നാഗസാന്ദ്ര – മാധവാര പാതയിലെ പരീക്ഷണയോട്ടം അടുത്ത ആഴ്ച മുതൽ; സർവീസ് ആരംഭം സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ

ബെംഗളൂരു : നമ്മമെട്രോ ഗ്രീൻ ലൈനിലെ നാഗസാന്ദ്ര മുതൽ മാധവാര വരെയുള്ള പാതയിലെ പരീക്ഷണയോട്ടം അടുത്ത ആഴ്ച നടക്കും.

പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കിയ ശേഷം സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യ വാരമോ സർവീസ് ആരംഭിക്കാനാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) ലക്ഷ്യമിടുന്നത്.

3.7 കിലോമീറ്ററാണ് പാതയുടെ നീളം. മഞ്ജുനാഥ്‌നഗർ, ചിക്കബിദരകല്ലു, മാധവാര എന്നിവയാകും സ്റ്റേഷനുകൾ.

  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി

198 കോടി രൂപ ചെലവിലാണ് പാത നിർമിച്ചത്. വിവിധ പരിശോധനകൾ പൂർത്തിയാക്കിയെന്നും പരീക്ഷണയോട്ടം ഒരു മാസത്തോളം നടക്കുമെന്നും ബി.എം.ആർ.സി.എൽ. മാനേജിങ് ഡയറക്ടർ മഹേശ്വർ റാവു പറഞ്ഞു.

സെപ്റ്റംബർ രണ്ടാമത്തെ ആഴ്ച പരിശോധനയ്ക്കായി മെട്രോ റെയിൽ സുരക്ഷാ കമ്മിഷണറെ ക്ഷണിക്കാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗ്രീൻ ലൈനിൽ നിലവിൽ നാഗസാന്ദ്ര വരെയുള്ള പാത മാധവാരയിലേക്ക് നീട്ടുന്നതാണ് പുതിയ പാത. മെട്രോ പാത മാധവാരയിലേക്ക് നീട്ടുമ്പോൾ നെലമംഗല ഭാഗത്തുള്ളവർക്ക് പ്രയോജനപ്പെടും.

  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം

ബാംഗ്ലൂർ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിലേക്ക് പോകുന്നവർക്കും മെട്രോ പാത പ്രയോജനപ്പെടും. 2019 ഓഗസ്റ്റിൽ ഈ പാതയുടെ നിർമാണം പൂർത്തിയാക്കാനായിരുന്നു ബി.എം.ആർ.സി.എൽ. ആദ്യം ലക്ഷ്യമിട്ടിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി
[masterslider id="10"]

Related posts