ബെംഗളൂരു: വയനാട് ചൂരൽമലയിൽ ദ്രുതഗതിയിലുയർന്ന ബെയ്‌ലി പാലത്തിനുപിന്നിലുള്ള കരങ്ങൾ ബെംഗളൂരുവിൽനിന്നുള്ള സൈന്യത്തിന്റെ മദ്രാസ് എൻജിനിയറിങ് ഗ്രൂപ്പ് (എം.ഇ.ജി.). രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈന്യത്തിനാവശ്യമായ സഹായങ്ങൾ നൽകുന്നതാണ് ഈ എൻജിനിയറിങ് വിഭാഗം. മദ്രാസ് സാപ്പേഴ്‌സ് എന്നും ഇവർ അറിയപ്പെടുന്നു. പ്രത്യേക പരിശീലനം ലഭിച്ച ഇവർ യുദ്ധമുഖത്ത് ആദ്യമെത്തി സൈന്യത്തിന് വഴിയൊരുക്കുക, പാലങ്ങൾ നിർമിക്കുക, കുഴി ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ചെയ്യുന്നത്. പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോഴും രക്ഷാപ്രവർത്തനങ്ങൾക്ക് സഹായകമായി എത്താറുണ്ട്. കേരളത്തിൽ മുൻകാലങ്ങളിലും പ്രളയകാലത്ത് രക്ഷാപ്രവർത്തനങ്ങളിൽ ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു. കർണാടക-കേരള സബ് ഏരിയാ ജനറൽ ഓഫീസർ…
Read MoreMonth: August 2024
അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസ് രേവണ്ണയ്ക്കും ഭവാനിക്കുമെതിരേ കുറ്റപത്രം
ബെംഗളൂരു : അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ ജെ.ഡി.എസ്. എം.എൽ.എ. എച്ച്.ഡി. രേവണ്ണയുടെയും ഭാര്യ ഭവാനിയുടെയും പേരിൽ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ജനപ്രതിനിധികളുടെ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിലാണ് സമർപ്പിച്ചത്. പ്രജ്ജ്വൽ രേവണ്ണയുടെ അശ്ലീല വീഡിയോയിലുള്ള അതിജീവിതയെ തട്ടിക്കൊണ്ടുപോയെന്ന കേസിലാണ് കുറ്റപത്രം. പ്രജ്ജ്വലിനെതിരേ മൊഴിനൽകാതിരിക്കാൻ തട്ടിക്കൊണ്ടുപോയെന്നാണ് പോലീസ് കണ്ടെത്തൽ. രേവണ്ണയെ നേരത്തെ അന്വേഷണസംഘം അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയതാണ്.
Read Moreനമ്മ മെട്രോ മൂന്നാം ഘട്ടം; കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി
ബംഗളുരു : നമ്മ മെട്രോ മൂന്നാം ഘട്ടത്തിൽ 44.65 കിലോമീറ്റർ പാതയ്ക്ക് കേന്ദ്ര ധനകാര്യ മന്ത്രാലയം അനുമതി നൽകി. കേന്ദ്രമന്ത്രി സഭയുടെ അനുമതി കൂടി ലഭിക്കുന്നതോടെ 15,611 കോടി രൂപ ചെലവ് വരുന്ന പാതയുടെ നിർമാണത്തിന് തുടക്കമാകും. ഇതിനായി പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിട്ടുണ്ടെന്നും ബി.എം.ആർ.സി. അറിയിച്ചു. ഔറ്റർ റിങ് റോഡിൽ കെംപാപുരയില്‍ നിന്നും ജെ പി നഗർ ഫോർത്ത് ഫേസ് വരെ 32.15 കിലോമീറ്ററും മാഗഡി റോഡിൽ ഹോസ്സഹള്ളിയിൽ നിന്ന് 12.5 കിലോമീറ്ററുമാൻ ഉൾപ്പെടുന്നത്
Read Moreറായ്ചൂരുവിൽ പള്ളിയിലേക്ക് മദ്യക്കുപ്പികളെറിഞ്ഞ ഏഴുപേർ അറസ്റ്റിൽ
ബെംഗളൂരു : റായ്ചൂരുവിൽ പള്ളിയിലേക്ക് മദ്യക്കുപ്പികളെറിഞ്ഞ ആറുപേരെ പോലീസ് അറസ്റ്റുചെയ്തു. റായ്ചൂരുവിലെ സിരവര സ്വദേശികളായ എൻ.ബി. സാഗർ (23), ആർ. ബസവ (24), കെ.എൻ. വിജയ്(25), ബി.ആർ. രംഗനാഥ് (25), എൻ.എസ്. സുരേഷ് (22), ബി.കെ. സബയ്യ (22) എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായത്. സിരവര ടൗണിലെ ഫിർദൗസി മസ്ജിദിനുനേർക്കാണ് അതിക്രമമുണ്ടായത്. മസ്ജിദിനു സമീപത്തുനിന്ന് മദ്യപിച്ചശേഷം ഇവർ കുപ്പികൾ അകത്തേക്ക് വലിച്ചെറിയുകയായിരുന്നെന്ന് സിരവര പോലീസ് പറഞ്ഞു. മസ്ജിദിൽനിന്ന് വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും അക്രമികൾ ഓടിരക്ഷപ്പെട്ടെങ്കിലും പിന്നീട് ഇവരെ പിടികൂടുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.
Read Moreചെറിയ മഴയിൽ വെള്ളത്തിലായി നഗരം ;
ബെംഗളൂരു: ചെറിയതോതിലുള്ള ചാറ്റൽ മഴയെത്തുടർന്ന് പല റോഡുകളും വെള്ളത്തിനടിയിലായതിനെ തുടർന്ന് ബെംഗളൂരുവിലുടനീളം ഗതാഗതം സാരമായി തടസ്സപ്പെട്ടു. കെംപഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (കിംസ്) ഒരു ബ്ലോക്കിലും വെള്ളം കയറിയതിനാൽ രോഗികളെ മാറ്റിപ്പാർപ്പിക്കാൻ ജീവനക്കാരെ പ്രേരിപ്പിച്ചു. നഗരത്തിലുടനീളം രണ്ട് ഡസനിലധികം മരങ്ങൾ കടപുഴകിയഥായി അധികൃതർ അറിയിച്ചു. വൈകുന്നേരം 6.40 ഓടെ സെൻട്രൽ ബെംഗളൂരുവിലെ അലി അസ്കർ റോഡിൽ ഒരു വലിയ മരം കടപുഴകി വീണു, മില്ലേഴ്‌സ് റോഡിനും ഇൻഫൻട്രി റോഡിനും ഇടയിൽ ഗതാഗതം തടസ്സപ്പെട്ടു. മരം വീണ് രണ്ട് കാറുകൾ തകർന്നു, ഒരു ഓട്ടോറിക്ഷയും…
Read Moreയശശ്രീ ഷിൻഡെയുടെ കൊലപാതകം; പ്രതി കർണാടകയിൽ പിടിയിൽ
ബെംഗളൂരു: മഹാരാഷ്ട്രയില്‍ 20കാരിയായ യശശ്രീ ഷിൻഡെയുടെ കൊലപാതക കേസിലെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച നവി മുംബൈയിലെ ഉറാൻ പ്രദേശത്താണ് യശശ്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 5 ദിവസത്തെ തിരച്ചിലിന് ശേഷമാണ് കർണാടകയിലെ ഗുല്‍ബർഗ ജില്ലയില്‍ നിന്ന് പ്രതിയായ ദാവൂദ് ഷെയ്ഖിനെ പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹാഭ്യാർഥന നിരസിച്ചതാണ് കൊലക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. വളരെ കാലമായി ഇയാള്‍ യശശ്രീയെ ശല്യം ചെയ്തിരുന്നു. യശശ്രീയുടെ പിതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ദാവൂദ് ഷെയ്‌ക്കിനെതിരെ 2019ല്‍ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്ന് ഒന്നര മാസത്തോളം ഇയാള്‍…
Read Moreരാഹുൽ ഗാന്ധി എപ്പോഴും മദ്യപിച്ചാണ് പാർലിമെന്റിൽ വരുന്നത് ; കങ്കണ
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത പരാമര്‍ശങ്ങളുമായി ബിജെപി എംപി കങ്കണ റണാവത്ത്. രാഹുല്‍ എപ്പോഴും മദ്യപിച്ചിട്ടോ അതല്ലെങ്കില്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടോ ആണെന്ന് കങ്കണ പാര്‍ലമെന്റില്‍ പറഞ്ഞു. ഈ പരാമര്‍ശം വലിയ വിവാദമായി മാറിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധി നേരത്തെ അനുരാഗ് താക്കൂറിനെ വിമര്‍ശിച്ചതിനായിരുന്നു കങ്കണയുടെ പരിഹാസം നിറഞ്ഞ മറുപടി. അനുരാഗ് തന്നെ അപമാനിച്ചതായി രാഹുല്‍ ലോക്‌സഭയില്‍ പറഞ്ഞിരുന്നു. രാഹുല്‍ ജാതി പരാമര്‍ശത്തെ പരിഹസിച്ചാണ് ആദ്യം കങ്കണ രംഗത്ത് വന്നത്. രാഹുലിന്റെ മുത്തച്ഛന്‍ മുസ്ലീമാണ്. മുത്തശ്ശി അതുപോലെ പാര്‍സിയും, അമ്മ ക്രിസ്ത്യാനിയുമാണ്. രാഹുലിന് പക്ഷേ…
Read Moreനിറഞ്ഞു കവിഞ്ഞ ഭാരതപുഴയിൽ നീന്തനായി എടുത്തു ചാടിയ യുവാവ് അറസ്റ്റിൽ
തൃശൂർ: അപകടകരമായ വിധം കരകവിഞ്ഞൊഴുകുന്ന ഭാരതപ്പുഴയിലേക്കു പാലത്തിനു മുകളില്‍ നിന്ന് എടുത്തു ചാടിയ യുവാവ് അറസ്റ്റില്‍. മായന്നൂര്‍ പാലത്തിനു മുകളില്‍ നിന്നു പുഴയിലേക്കു ചാടിയ ചുനങ്ങാട് നമ്പ്രത്തുതൊടി രവിയെയാണ് (46) ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. മുന്നറിയിപ്പുകള്‍ അവഗണിച്ച് പുഴയില്‍ ചാടിയതിനാണ് പോലീസ് കേസ് എടുത്തത്. നീന്തലില്‍ വൈദഗ്ധ്യമുള്ളയാളാണു രവിയെന്നാണ് പോലീസ് പറയുന്നത്. ജലാശയങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പോലീസിനും അഗ്‌നിരക്ഷാസേനയ്ക്കുമൊപ്പം പോകാറുണ്ട്. ഇന്നലെ വൈകിട്ടു നാലോടെ ഓട്ടോറിക്ഷയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ രവി പാലത്തിന്റെ മധ്യഭാഗത്തുനിന്നു പുഴയിലേക്കു ചാടുകയായിരുന്നു. കൗതുകത്തിനായിരുന്നു ചാട്ടമെങ്കിലും കൂടെയുണ്ടായിരുന്നവര്‍ പോലും പകച്ചു. കുത്തൊഴുക്കുള്ള…
Read Moreഫാസ്ടാഗ് നിയമത്തിൽ മാറ്റം; കാറുള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും
ഇന്ത്യയിലെ ദേശീയ പാതകളിലൂടെ സഞ്ചരിക്കാന്‍ വാഹനങ്ങളില്‍ ഫാസ്ടാഗ് കാര്‍ഡ് ഉണ്ടായിരിക്കണം. നിലവില്‍ ടോള്‍ പാതകളിലൂടെ സഞ്ചരിക്കുന്ന രാജ്യത്തെ ഭൂരിഭാഗം വാഹനങ്ങളും ഫാസ്ടാഗ് ഉപയോഗിക്കുന്നു. ഫാസ്ടാഗ് കാര്‍ഡ് ഇല്ലെങ്കില്‍ വാഹനങ്ങള്‍ ടോള്‍ ഫീസിന്റെ ഇരട്ടി നല്‍കണം. ഇന്ന് (01 ഓഗസ്റ്റ് 2024) മുതല്‍ ഫാസ്ടാഗ് നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ടോള്‍ പ്ലാസകളിലെ തടസങ്ങള്‍ നേരിടുന്നത് ഒഴിവാക്കാന്‍ ഉപയോക്താക്കള്‍ അതനുസരിച്ച് ഫാസടാഗ് അക്കൗണ്ടുകള്‍ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഈ പുതിയ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഫാസ്ടാഗുകള്‍ ബ്ലാക്ക്ലിസ്റ്റ് ചെയ്യപ്പെടുന്ന നില വന്നേക്കാം. ടോള്‍ പ്ലാസകളിലെ തിരക്ക് ലഘൂകരിക്കുകയും ഇലക്‌ട്രോണിക്…
Read Moreവയനാടിനെ ചേർത്ത് പിടിച്ച് പ്രിയതാരങ്ങൾ
തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ തകർന്ന കുടുംബങ്ങള്‍ക്ക് കെെത്താങ്ങായി കൂടുതല്‍ താരങ്ങള്‍ രംഗത്ത്. സൂര്യ, കാർത്തി, ജ്യോതിക, രശ്മിക മന്ദാന എന്നിവരാണ് ഇപ്പോള്‍ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപയാണ് സൂര്യയും കാർത്തിയും ജ്യോതികയും ചേർന്ന് നല്‍കിയിരിക്കുന്നത്. മുൻപ് നടൻ വിക്രം 20 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. ഹൃദയം തകർന്നുപോകുന്നുവെന്നാണ് സൂര്യ വയനാട്ടിലെ ദുരന്തത്തോട് പ്രതികരിച്ചത്. രക്ഷാപ്രവർത്തകർക്കൊപ്പം ചേർന്ന് ദുരിതബാധിതരെ സഹായിക്കുന്ന ജനങ്ങളോടും സർക്കാർ ഏജൻസി അംഗങ്ങളോടും ബഹുമാനമുണ്ടെന്നും സൂര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ദുരന്തവാർത്ത…
Read More