അനധികൃതമായി കടത്തിയ 34.56 ലിറ്റർ മദ്യവുമായി 2 പേർ അറസ്റ്റിൽ 

ബെംഗളൂരു: കര്‍ണാടകയില്‍ നിന്ന് അനധികൃതമായി കടത്തിയ മദ്യശേഖരം പിടികൂടി. 34.56 ലിറ്റര്‍ മദ്യവുമായി രണ്ട് പേരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. കാസര്‍ഗോഡ് പനയാല്‍ കുന്നിച്ചി സ്വദേശി ഡേവിഡ് പ്രശാന്ത് , മൊയോളം സ്വദേശി ഉപേന്ദ്രന്‍ എന്നിവരാണ് പിടിയിലായത്. ഡേവിഡ് പ്രശാന്ത് ഉപേന്ദ്രന് മദ്യം കൈമാറുന്ന സമയത്താണ് എക്‌സൈസ് സംഘം ഇവരെ പിടികൂടിയത്. ഉപേന്ദ്രന്‍ അബ്കാരി കേസിലെ മുന്‍ പ്രതിയാണ്. പ്രതി ഡേവിഡ് പ്രശാന്തിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ വീടിന് സമീപം ഒഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ട സ്വിഫ്റ്റ് കാറില്‍…

Read More

തിരുവനന്തപുരം- മംഗളൂരു വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ് 

തിരുവനന്തപുരം: തിരുവനന്തപുരം – മംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. കണിയാപുരത്ത് വച്ചാണ് വന്ദേഭാരത്തിന് നേരെ ആക്രമണം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്നും മംഗളൂരുവിലേക്ക് പോകുകയായിരുന്നു തീവണ്ടി. കണിയാപുരത്ത് ഒഴിഞ്ഞ പ്രദേശത്ത് തീവണ്ടി എത്തിയപ്പോള്‍ കല്ലെറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വലിയ പാറപോലുള്ള കല്ലാണ് പതിച്ചത്. ഇതിന്റെ ആഘാതത്തില്‍ തീവണ്ടിയുടെ വിൻഡോ ഗ്ലാസ് പൊട്ടിയിട്ടുണ്ട്. സി 4 കോച്ചിന് നേരെയായിരുന്നു ആക്രമണം നടന്നത്. സംഭവത്തില്‍ കൊച്ചുവേളി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ, ആർപിഎഫ് ഉദ്യോഗസ്ഥരും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…

Read More

‘ബന്ധം ടോക്സിക്കായി’ ; വീണ്ടും സിംഗിൾ ആയെന്ന് നടൻ ഷൈൻ ടോം ചാക്കോ 

ജീവിതത്തില്‍ വീണ്ടും സിംഗിളായെന്ന് വെളിപ്പെടുത്തി നടൻ ഷൈൻ ടോം ചാക്കോ. ഒരു റിലേഷനിലാകുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ നഷ്ടപ്പെടുമെന്നും താരം പറഞ്ഞു. പുതിയ ചിത്രമായ താനാരയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയിലായിരുന്നു ഷൈൻ ടോം ചാക്കോയുടെ വെളിപ്പെടുത്തല്‍. ‘ഞാനൊരു റിലേഷനിലായിരുന്നു. അത് ഇപ്പോള്‍ അവസാനിച്ചു. ഒരു ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. കാരണം എനിക്കും മറ്റൊരു വ്യക്തിക്കും അത് ജീവിതത്തില്‍ കൂടുതല്‍ ബുദ്ധിമുട്ടുകളുണ്ടാക്കും. ആ വ്യക്തിയെ കൂടുതല്‍ ഇഷ്ടപ്പെടുന്നത് കൊണ്ട് എന്നോടൊപ്പം നില്‍ക്കണമെന്ന് പറയാനും സാധിക്കില്ല. അങ്ങനെയാണെങ്കില്‍ ഞാനാണ് അവരെ കൂടുതല്‍ ദ്രോഹിക്കുന്നത്. ഞങ്ങള്‍ തമ്മില്‍…

Read More

രണ്ടാമതും പെൺകുഞ്ഞ് ജനിച്ചു; ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് വധശിക്ഷ 

ഭുവനേശ്വര്‍: രണ്ടാമതും പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയതിന് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് വധശിക്ഷ. ഒഡിഷ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആറ് വയസുള്ള മൂത്ത പെണ്‍കുട്ടിയേയും ഇയാള്‍ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കുട്ടി രക്ഷപ്പെടുകയായിരുന്നു. 46 കാരനായ സഞ്ജീഷ് ദാസ് ആണ് പ്രതി. സ്വകാര്യ ആശുപത്രിയിലെ നേഴ്‌സായിരുന്ന ഭാര്യ സരസ്വതിയെ വീട്ടില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 33തവണയാണ് ഇയാള്‍ ഭാര്യയെ കുത്തിയത്. ഭാര്യ രണ്ടാമത് പ്രസവിച്ചത് ഇഷ്ടപ്പെടാത്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ഈ വൈരാഗ്യത്തില്‍ ആറ് വയസുള്ള ആദ്യത്തെ മകളെയും കഴുത്ത് മുറിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും…

Read More

അർജുന്റെ ഭാര്യയ്ക്ക് ജോലി, 11 കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകും; കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക്

കോഴിക്കോട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് വീട് വെച്ച്‌ നല്‍കുമെന്നും ഷിരൂർ ദുരന്തത്തില്‍ കാണാതായ ഡ്രെെവർ അർജുന്റെ ഭാര്യയ്ക്ക് ജോലിനല്‍കുമെന്നും കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് വാർത്താസമ്മേളനത്തില്‍ അറിയിച്ചു. ഭവനരഹിതരായവർക്ക് പുനരധിവാസത്തിന് അധികാരികളോ സ്വകാര്യസ്ഥാപനങ്ങളോ വ്യക്തികളോ സൗജന്യമായി നല്‍കുന്ന സ്ഥലത്ത് പഞ്ചായത്ത് നിർദ്ദേശിക്കുന്ന 11 കുടുംബങ്ങള്‍ക്കാണ് 5 ലക്ഷം രൂപ വീതം ചെലവഴിച്ചു കൊണ്ട് വീടുകള്‍ നിർമ്മിച്ച്‌ നല്‍കുക. നാഷണല്‍ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി)യുമായി കൂടിച്ചേർന്ന് പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിലുള്ള വീടുകളാണ് 120 ദിവസം കൊണ്ട് പൂർത്തിയാക്കുക.ബാങ്കിന്റെ 2023-24 വർഷത്തെ അറ്റലാഭം 4…

Read More

സംസ്ഥാനത്ത് മഴ കനക്കുന്നു: വെള്ളപൊക്ക ഭീഷണിയും നിലനിൽക്കുന്നു

ബെംഗളൂരു∙ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. റായ്ച്ചൂരിലെ ലിംഗനമക്കി ഡാം തുറന്നുവിട്ടു. മൈസൂരു, മണ്ഡ്യ, ചാമരാജ്നഗർ ജില്ലകളിൽ ഇന്നലെയും കനത്ത മഴ തുടർന്നു. കുടകിൽ കഴിഞ്ഞ 3 ദിവസങ്ങളിലായി പെയ്തിരുന്ന മഴയ്ക്കു ശമനമുണ്ടായെങ്കിലും വെള്ളപ്പൊക്കം തുടരുകയാണ്.. കുടകിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നെത്തും. മണ്ണിടിച്ചിൽ ഉണ്ടായ ശ്രീമംഗലയും പ്രളയമുണ്ടായ വിരാജ്പേട്ടിലെ കെടമല്ലൂരു, സിദ്ധാപുര എന്നിവിടങ്ങളിലും സിദ്ധരാമയ്യ എത്തും. ഒട്ടേറെ വീടുകൾ തകർന്ന മടിക്കേരിയിൽ എത്തുന്ന മുഖ്യമന്ത്രി ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവരെയും കാണും. പൊലിഞ്ഞത് 12 ജീവൻ കർണാടകയിൽ…

Read More

നഗരത്തിൽ നിന്നും എറണാകുളത്തേക്കുള്ള വന്ദേഭാരത് സ്പെഷൽ ട്രെയിൻ ആദ്യയാത്ര കളറായിൽ; സർവീസ് ആഴ്ചയിൽ 6 ദിവസമാക്കാൻ ആവശ്യം ശക്തം

ബെംഗളൂരു∙ എറണാകുളത്തേക്കുള്ള വന്ദേഭാരത് സ്പെഷൽ ട്രെയിൻ ബെംഗളൂരുവിൽ നിന്ന് ആദ്യയാത്ര പുറപ്പെട്ടു. ഇന്നലെ രാവിലെ 5.30നു ബെംഗളൂരു കന്റോൺമെന്റിൽ നിന്നുള്ള ആദ്യ സർവീസിന് പകുതിയോളം സീറ്റുകൾ നിറഞ്ഞാണ് ട്രെയിൻ പുറപ്പെട്ടത്. കെആർ പുരത്തും സ്റ്റോപ് അനുവദിച്ചത് നഗരത്തിന്റെ കിഴക്കൻ മേഖലയിൽ താമസിക്കുന്നവർക്ക് സൗകര്യപ്രദമാകും. ഈ മാസം 26 വരെ ആഴ്ചയിൽ 3 ദിവസമുള്ള സർവീസിൽ സ്വാതന്ത്ര്യദിനമായ 15നാണ് കൂടുതൽ തിരക്ക്. ഈ ദിവസത്തെ ടിക്കറ്റ് വെയ്റ്റിങ് ലിസ്റ്റിലാണ്. ട്രെയിൻ സർവീസ് സ്ഥിരമാക്കണമെന്ന ആവശ്യവുമായി കർണാടക കേരള ട്രാവലേഴ്സ് ഫോറം (കെകെടിഎഫ്) ഉൾപ്പെടെയുള്ള സംഘടനകൾ നേരത്തെ…

Read More

പുതിയ ന്യൂനമര്‍ദം; ഇന്നും നാളെയും ശക്തമായ മഴ സാധ്യത

തിരുവനന്തപുരം: പശ്ചിമബംഗാളിനും ഝാര്‍ഖണ്ഡിനും മുകളിലായി പുതിയ ന്യൂനമര്‍ദം രുപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളതീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായി ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍…

Read More

കുമാരസ്വാമിയെ അനുനയിപ്പിക്കാൻ ബി.ജെ.പി. കേന്ദ്രനേതൃത്വം; നേതാക്കൾ ചർച്ചനടത്തി

ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജിആവശ്യപ്പെട്ട് എൻ.ഡി.എ. നടത്താനിരുന്ന പദയാത്രയിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച ജെ.ഡി.എസിനെ അനുനയിപ്പിക്കാൻ ബി.ജെ.പി. കേന്ദ്രനേതൃത്വം. കർണാടകയുടെ ചുമതലയുള്ള ബി.ജെ.പി. ദേശീയജനറൽസെക്രട്ടറി രാധ മോഹൻദാസ്, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, സംസ്ഥാന പ്രസിഡന്റ് ബി.വി. വിജയേന്ദ്ര എന്നിവർ കുമാരസ്വാമിയുമായി ചർച്ച നടത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശപ്രകാരമാണ് നേതാക്കൾ ചർച്ച നടത്തിയതെന്നാണ് സൂചന. കുമാരസ്വാമിയുമായി ആശയവിനിമയത്തിൽവന്ന വിടവാണ് പ്രശ്നമായതെന്നും നേരത്തെ നിശ്ചയിച്ചപോലെ കുമാരസ്വാമിയുടെയും വിജയേന്ദ്രയുടെയും നേതൃത്വത്തിൽ പദയത്ര നടക്കുമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം ബി.ജെ.പി. നേതാക്കൾ പറഞ്ഞു. അതേസമയം, കുമാരസ്വാമി ഇനിയും നിലപാട്…

Read More

ബെംഗളൂരു-മംഗളൂരു തീവണ്ടിപ്പാത അടഞ്ഞു

ബെംഗളൂരു: മണ്ണടിച്ചിലിനെത്തുടർന്ന് ബെംഗളൂരു-മംഗളൂരു തീവണ്ടിപ്പാതയും അടഞ്ഞുകിടക്കുകയാണ്. ഹാസനിലെ യടകുമേറി-കടഗരവള്ളി സ്റ്റേഷനുകൾക്കിടയിൽ കഴിഞ്ഞ 26-നാണ് മണ്ണടിച്ചിലുണ്ടായത്. ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസ് വണ്ടിയുൾപ്പെടെ മുടങ്ങിയിരിക്കയാണ്.

Read More
Click Here to Follow Us