തിരുവനന്തപുരം- മംഗളൂരു വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ് 

തിരുവനന്തപുരം: തിരുവനന്തപുരം – മംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.

കണിയാപുരത്ത് വച്ചാണ് വന്ദേഭാരത്തിന് നേരെ ആക്രമണം ഉണ്ടായത്.

തിരുവനന്തപുരത്ത് നിന്നും മംഗളൂരുവിലേക്ക് പോകുകയായിരുന്നു തീവണ്ടി. കണിയാപുരത്ത് ഒഴിഞ്ഞ പ്രദേശത്ത് തീവണ്ടി എത്തിയപ്പോള്‍ കല്ലെറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

വലിയ പാറപോലുള്ള കല്ലാണ് പതിച്ചത്. ഇതിന്റെ ആഘാതത്തില്‍ തീവണ്ടിയുടെ വിൻഡോ ഗ്ലാസ് പൊട്ടിയിട്ടുണ്ട്. സി 4 കോച്ചിന് നേരെയായിരുന്നു ആക്രമണം നടന്നത്.

സംഭവത്തില്‍ കൊച്ചുവേളി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ, ആർപിഎഫ് ഉദ്യോഗസ്ഥരും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒരാളാണ് ആക്രമണം നടത്തിയത് എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പ്രതിയ്ക്കായി തീവണ്ടിയിലെ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts