‘ബന്ധം ടോക്സിക്കായി’ ; വീണ്ടും സിംഗിൾ ആയെന്ന് നടൻ ഷൈൻ ടോം ചാക്കോ 

ജീവിതത്തില്‍ വീണ്ടും സിംഗിളായെന്ന് വെളിപ്പെടുത്തി നടൻ ഷൈൻ ടോം ചാക്കോ.

ഒരു റിലേഷനിലാകുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ നഷ്ടപ്പെടുമെന്നും താരം പറഞ്ഞു.

പുതിയ ചിത്രമായ താനാരയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയിലായിരുന്നു ഷൈൻ ടോം ചാക്കോയുടെ വെളിപ്പെടുത്തല്‍.

‘ഞാനൊരു റിലേഷനിലായിരുന്നു. അത് ഇപ്പോള്‍ അവസാനിച്ചു.

ഒരു ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്.

കാരണം എനിക്കും മറ്റൊരു വ്യക്തിക്കും അത് ജീവിതത്തില്‍ കൂടുതല്‍ ബുദ്ധിമുട്ടുകളുണ്ടാക്കും.

ആ വ്യക്തിയെ കൂടുതല്‍ ഇഷ്ടപ്പെടുന്നത് കൊണ്ട് എന്നോടൊപ്പം നില്‍ക്കണമെന്ന് പറയാനും സാധിക്കില്ല.

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

അങ്ങനെയാണെങ്കില്‍ ഞാനാണ് അവരെ കൂടുതല്‍ ദ്രോഹിക്കുന്നത്.

ഞങ്ങള്‍ തമ്മില്‍ നല്ല പ്രണയത്തിലായിരുന്നു.

അത് ടോക്സിക്കായി മാറിയിട്ടുമുണ്ട്. ഈ ഒരു അവസ്ഥ എപ്പോഴും നിലിനിർത്താൻ സാധിക്കില്ല. അപ്പോള്‍ എനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയും ഉണ്ടാകും.

ഇത് കുടുംബജീവിതത്തിന് ചേരുന്നതല്ല. ഇത് എനിക്ക് ആദ്യസമയങ്ങളില്‍ മനസിലായില്ല. അഭിനയവും ജീവിതവും രണ്ട് രീതിയില്‍ കൊണ്ടുപോകാമെന്നാണ് വിചാരിച്ചത്.

അങ്ങനെ കൊണ്ടുപോകാൻ സാധിക്കുന്നവരുണ്ട്.

എനിക്കത് പറ്റില്ലന്ന് ഓരോ ദിവസം കഴിയുംതോറും മനസിലായി. ഇത് ഞങ്ങള്‍ക്ക് രണ്ടുപേർക്കും മനസിലായി. അങ്ങനെയാണ് ആ ബന്ധം ഒഴിവാക്കിയത്. അതിന്റെ ബുദ്ധിമുട്ടുകള്‍ ആദ്യത്തെ കുറച്ച്‌ ദിവസം ഉണ്ടാകും. ആ വ്യക്തിക്കും ഉണ്ടാകും. പക്ഷെ കുറച്ച്‌ കഴിയുമമ്പോള്‍ ആ വ്യക്തിക്ക് പൂർണമായ സ്വാതന്ത്ര്യം അനുഭവിക്കാം. ഞാൻ വീണ്ടും സിംഗിളായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരം; ബെംഗളൂരു രാജ്യത്ത് ഒന്നാം സ്ഥാനത്തും ലോകത്ത് രണ്ടാം സ്ഥാനത്തും
[masterslider id="10"]

Related posts