ബെംഗളൂരു : ദാസറഹള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന’ചുവപ്പിന്റെ കാവൽക്കാർ’ നവമാധ്യമ ഇടതു കൂട്ടായ്മയുടെ ഒന്നാം വാർഷികം ആഘോഷിച്ചു.
എസ്എഫ്ഐ ദേശീയ പ്രസിഡണ്ട് വിപി സാനു മുഖ്യപ്രഭാഷണം നടത്തി.
ദേശീയതലത്തിൽ ഫാസിസത്തിനെതിരായ പോരാട്ടത്തിലൂടെ ഇടതുപക്ഷം ഉയിർത്തെഴുന്നേൽക്കുകയാണെന്ന്
വി.പി സാനു ചൂണ്ടിക്കാട്ടി.
പോരാട്ടത്തിലും പ്രതിരോധത്തിലും സേവനരംഗത്തും ഒറ്റക്കെട്ടായ പ്രവർത്തനത്തിലൂടെ പോയവർഷത്തിൽ ബെംഗളൂരു മലയാളികൾക്കിടയിൽ വേറിട്ട സാന്നിധ്യമാവാൻ കൂട്ടായ്മക്ക് സാധിച്ചുവെന്ന് പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് ഷാജി കോട്ടയം പറഞ്ഞു.
ആർ വി ആചാരി,എ ഗോപിനാഥ്, സി.കുഞ്ഞപ്പൻ, കെ ആർ കിഷോർ, ടി.എം ശ്രീധരൻ എന്നിവർ കൂട്ടായ്മക്ക്
ആശംസകളർപ്പിച്ചു.
ആഘോഷയോഗത്തിൽ ഗോപകുമാർ വെട്ടിയാർ സ്വാഗതം പറഞ്ഞു.
ജയേഷ് ആയുർ ആമുഖഭാഷണം നടത്തി.
ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിന്
കൂട്ടായ്മയുടെ ഐക്യദാർഢ്യം രേഖപ്പെടുത്തി. ജേക്കബ് റാന്നി നന്ദി പറഞ്ഞു.