ബെംഗളൂരു : നഗരത്തിലെ ജങ്ഷനുകളിൽ വാഹനങ്ങളുടെ തിരക്കൊഴിവാക്കാൻ നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ട്രാഫിക് സിഗ്നലുകൾ പ്രവർത്തിച്ചുതുടങ്ങി. ബെംഗളൂരു ട്രാഫിക് പോലീസും ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്‌പോർട്ടും (ഡി.യു.എൽ.ടി.) സംയുക്തമായി ആദ്യഘട്ടത്തിൽ നഗരത്തിലെ 165 ജങ്ഷനുകളിലാണ് നിർമിതബുദ്ധി അടിസ്ഥാനമായ ക്യാമറകൾ സ്ഥാപിക്കുന്നത്. ഇതിൽ 23 എണ്ണത്തിൽ ഇത്തരം സിഗ്നലുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ട്രാഫിക് പോലീസ് ജോയിന്റ് കമ്മിഷണർ എം.എൻ. അനുചേത് പറഞ്ഞു. നിലവിൽ ജങ്ഷനുകളിൽ നിശ്ചിത സമയത്തേക്കാണ് ട്രാഫിക് സിഗ്നലുകൾ പ്രവർത്തിക്കുന്നത്. എന്നാൽ, നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സിഗ്നൽ ജങ്ഷനുകളിലെത്തുന്ന വാഹനങ്ങളുടെ തിരക്കനുസരിച്ചായിരിക്കും പ്രവർത്തിക്കുന്നത്. അതായത് വാഹനങ്ങളില്ലെങ്കിലും പച്ച…
Read MoreMonth: August 2024
എൻ.ഡി.എ. പദയാത്രയ്ക്ക് ബദലായി കോൺഗ്രസ് ജനാന്ദോളന റാലി
ബെംഗളൂരു : മൈസൂരു അർബൻ വികസന അതോറിറ്റിയുടെ ഭൂമികൈമാറ്റത്തിൽ ആരോപണവിധേയനായ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജിയാവശ്യപ്പെട്ട് ബി.ജെ.പി.യും ജെ.ഡി.എസും ചേർന്നു നടത്തുന്ന പദയാത്ര തുടങ്ങുന്നതിനുമുൻപേ പ്രതിരോധവുമായി കോൺഗ്രസ്. ബി.ജെ.പി.യുടെ യാത്ര കടന്നുപോകുന്ന വഴിയിൽ വൻ റാലികൾ നടത്തിയാണ് പ്രതിരോധം. വെള്ളിയാഴ്ച ബിഡദിയിൽ നടന്ന ആദ്യറാലിയിൽ സിദ്ധരാമയ്യയെ പിന്തുണച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരേ ആരോപണമുയർത്തി. കുമാരസ്വാമിയുടെയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയുടെയും നേതൃത്വത്തിൽ പത്തുദിവസത്തെ പദയാത്ര ശനിയാഴ്ച ബെംഗളൂരുവിൽനിന്ന് ആരംഭിക്കാനിരിക്കെയാണിത്. ബി.ജെ.പി.യുടെയും ജെ.ഡി.എസിന്റെയും പദയാത്ര അഴിമതിക്കാർ, അഴിമതിക്കാർക്കായി നടത്തുന്നതാണെന്ന് ശിവകുമാർ കുറ്റപ്പെടുത്തി. എച്ച്.ഡി.…
Read Moreഭക്ഷ്യവിഷബാധയെന്ന് സംശയം; ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു
ബെംഗളൂരു : റായ്ചൂരുവിൽ ഭക്ഷ്യവിഷബാധയുടെ ലക്ഷണത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. സിരവാര താലൂക്കിലെ കല്ലൂരു സ്വദേശി ഭീമണ്ണ ബാഗലി(70), ഭാര്യ ഏരമ്മ ബാഗലി(62), മക്കളായ മല്ലേഷ്(21), പാർവതി(19) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൾ മല്ലമ്മ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വീട്ടിൽനിന്ന് ഭക്ഷണം കഴിച്ച ഇവരെ ബുധനാഴ്ച രാവിലെ ഛർദിയും വയറിളക്കവും ബാധിച്ച് അവശരായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആട്ടിറച്ചി കൊണ്ടുള്ള ഭക്ഷണമാണ് കഴിച്ചതെന്ന് പറയുന്നു. മൂന്ന് പേർ റായ്ചൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും ഒരാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു.…
Read Moreനമ്മ മെട്രോ പാളത്തിലേക്കു വീണ നാലുവയസ്സുകാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി
ബെംഗളൂരു : ബെംഗളൂരു മെട്രോ സ്റ്റേഷനിൽ പാളത്തിലേക്കുവീണ നാലുവയസ്സുകാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബൈയപ്പനഹള്ളി മെട്രോ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ അമ്മയോടൊപ്പം തീവണ്ടി കാത്തുനിന്ന കുട്ടിയാണ് വീണത്. വ്യാഴാഴ്ച രാത്രി 9.08-നായിരുന്നു അപകടം. 750 വോൾട്ട് വൈദ്യുതി പ്രവഹിപ്പിക്കുന്ന വൈദ്യുതലൈനുള്ള പാളത്തിൽ കുട്ടിവീണയുടൻ വൈദ്യുതപ്രവാഹം തടയുന്ന എമർജൻസി ട്രിപ്പ് സിസ്റ്റം പ്രവർത്തിപ്പിച്ചു. സ്റ്റേഷനിലേക്ക് വന്നുകൊണ്ടിരുന്ന ട്രെയിനുകൾ നിർത്താൻ നിർദേശവും നൽകി. തുടർന്നാണ് കുട്ടിയെ പാളത്തിൽനിന്ന് പുറത്തെടുത്തത്. സി.വി. രാമൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് വിദഗ്ധ പരിശോധനയ്ക്കായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ചെവിക്കുപുറകിൽ ചെറിയ…
Read Moreമണ്ണിടിച്ചിൽ; കണ്ണൂർ-ബെംഗളൂരു എക്സ്പ്രസ് റദ്ദാക്കിയത് ഈ ദിവസം വരെ നീട്ടി വിശദാംശങ്ങൾ
ബെംഗളൂരു : ഹാസനിലെ സകലേശ്പുര ഭാഗത്തുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് കണ്ണൂരിൽനിന്ന് മംഗളൂരു വഴിയുള്ള കണ്ണൂർ-ബെംഗളൂരു എക്സ്പ്രസ് തീവണ്ടി (16512) റദ്ദാക്കിയത് ഓഗസ്റ്റ് ആറുവരെ നീട്ടി. ഇത് ഓഗസ്റ്റ് നാലുവരെ റദ്ദാക്കിയതായി നേരത്തേ ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചിരുന്നു. മംഗളൂരു വഴിയുള്ള കെ.എസ്.ആർ. ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസ് (16511) റദ്ദാക്കിയത് ഓഗസ്റ്റ് അഞ്ചുവരെയും നീട്ടി. നേരത്തേ ഇത് മൂന്നുവരെയായിരുന്നു റദ്ദാക്കിയത്. ഈ റൂട്ടിലോടുന്ന മറ്റ് പത്ത് തീവണ്ടികളും റദ്ദാക്കിയത് രണ്ടു ദിവസത്തേക്കുകൂടി നീട്ടി. യടകുമേറി-കടഗരവള്ളി സ്‌റ്റേഷനുകൾക്കിടയിൽ ജൂലായ് 26-ന് രാത്രിയാണ് മണ്ണിടിച്ചിലുണ്ടായത്. ഇതോടെ ഈ റൂട്ടിലുള്ള എല്ലാ തീവണ്ടിസർവീസുകളും…
Read Moreമലയാളി യുവാവിനെ കൊള്ളയടിച്ച് അടിവസ്ത്രം മാത്രം ബാക്കി ആക്കി കടത്തിണ്ണയിൽ ഉപേക്ഷിച്ചു; പ്രതികളും മലയാളികൾ തന്നെ
ബംഗളുരു : മൂകാംബിക ദർശനം കഴഞ്ഞു രാത്രി മംഗളുരു ബസ് സ്റ്റാൻഡിൽ എത്തിയ ആലുവ സഹൃദയപുരം മോണ്ടപാടത്ത് ഷിബുവിനെ (46) രണ്ടു മലയാളികൾ ചേർന്നു മർദിച്ചു കൊള്ളയടിച്ച ശേഷം വഴിയിൽ തള്ളി. 2 പവന്റെ സ്വർണ മാല, ഒരു പവന്റെ കൈ ചെയ്യിൻ, അരപവന്റെ മോതിരം, സ്മാർട്ട് വച്ച്, 20000 രൂപ, എ ടി എം കാർഡും സൂക്ഷിച്ചിരുന്ന പേഴ്സ് എന്നിവ നഷ്ടമായി. ജൂലൈ 27ന് മൂകാംബിക ക്ഷേത്രത്തിലും പിറ്റേന്ന് ഉഡുപ്പി ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷം രാത്രി 9 നാണ് ഷിബു ബസ്…
Read Moreവാടക 43000, ഡെപ്പോസിറ്റ് 2.5 ലക്ഷം; വൈറലായി യുവതിയുടെ പോസ്റ്റ്
ബെംഗളൂരു: ബെംഗളൂരു പോലുള്ള ഒരു നഗരത്തിൽ ജീവിതച്ചെലവ് വളരെ കൂടുതലാണ്. അതുപോലെ തന്നെയാണ് വീട്ടുവാടകയുടെ കാര്യവും. ഒപ്പം അതിന് കൊടുക്കേണ്ടുന്ന സെക്യൂരിറ്റി തുകയും ചെറുതല്ല. ജീവിതച്ചെലവ് വളരെ കൂടുതലുള്ള എളുപ്പമൊന്നും വീട് കിട്ടാത്ത നഗരങ്ങളാണ് ബെംഗളൂരു, മുംബൈ, ദില്ലി തുടങ്ങിയവയെല്ലാം. ഏതായാലും അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പോസ്റ്റില്‍ പറയുന്നത്, വീട്ടിലേക്ക് വാടകക്കാരെ ആവശ്യമുണ്ട് എന്നാണ്. ഇത് 2BHK അപ്പാർട്ട്‌മെൻ്റാണ്. എന്നാല്‍, അതിന്റെ വാടകയും സെക്യൂരിറ്റി തുകയും കേള്‍ക്കുമ്പോൾ ശരിക്കും ഞെട്ടും. വീട്ടുവാടക 43000 രൂപയും ഡെപ്പോസിറ്റ് 2.5 ലക്ഷവും.…
Read Moreശനിയാഴ്ച മംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്ക് സ്പെഷ്യൽ ട്രെയിൻ
ബെംഗളൂരു: തിരക്ക് പരിഗണിച്ച് ഓഗസ്റ്റ് മൂന്ന് ശനിയാഴ്ച മംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്ക് സ്പെഷ്യല്‍ ട്രെയിൻ സർവീസ് നടത്തും. 06041 മംഗളൂരു-കൊച്ചുവേളി സ്പെഷ്യല്‍ ട്രെയിൻ മംഗളൂരുവില്‍നിന്ന് വൈകീട്ട് 7.30-നാകും പുറപ്പെടുക. പിറ്റേന്ന് രാവിലെ എട്ടുമണിക്ക് കൊച്ചുവേളിയിലെത്തും. തിരിച്ച് 06042 എന്ന നമ്ബറില്‍ നാലാം തീയതി, ഞായറാഴ്ച വൈകീട്ട് 6.40-ന് കൊച്ചുവേളിയില്‍നിന്ന് ഈ ട്രെയിൻ മംഗളൂരുവിലേക്കും സർവീസ് നടത്തും. പിറ്റേന്ന് രാവിലെ ഏഴു മണിയോടെയാകും മംഗളൂരുവിലെത്തുക. എട്ട് സ്ലീപ്പർ കോച്ചുകളും ഏഴ് സെക്കൻഡ് ക്ലാസ് ജനറല്‍ കോച്ചുകളുമാകും ട്രെയിനില്‍ യാത്രക്കാർക്കായി ഉണ്ടാകുക. മംഗളൂരു, കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ,…
Read Moreമഞ്ജു വാര്യർ പ്രണയത്തിൽ!!! സൂചന നൽകി നടി
മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള പ്രണയവും വിവാഹവും ഏറെ ആഘോഷമായിരുന്നെങ്കിലും 16 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം ഇരുവരും പിരിയുകയായിരുന്നു. മാത്രമല്ല പിന്നീട് സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവാണ് നടി നടത്തിയത്. ഇപ്പോഴിതാ താരത്തെ കുറിച്ച് പുതിയ വാർത്തയാണ് ചർച്ചയാകുന്നത്. മഞ്ജു വാര്യർ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മഞ്ജു നല്‍കിയ ഒരു അഭിമുഖമാണ് ഈ പ്രണയവാർത്ത പ്രചാരണങ്ങളുടെ തുടക്കം. ‘ആരെയാണ് പ്രൊപ്പോസ് ചെയ്യാനാഗ്രഹിക്കുന്നതെന്ന…
Read Moreവയനാടിനായി കൈകോർത്ത് ബെംഗളൂരുവും
ബെംഗളൂരു: വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങളിൽ ദുരന്തത്തിൽ അകപ്പെട്ടവർക്ക് ആശ്വാസം പകരാനും സഹായം എത്തിക്കാനും വേണ്ട നടപടികൾ എടുക്കാൻ നോർക്കയുടെ നേതൃത്വത്തിൽ നടന്ന ലോക കേരളസഭാംഗങ്ങളുടെയും ബെംഗളൂരുവിലെ സാംസ്കാരിക സംഘടന പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. നോർക്ക റൂട്ട് ഡെവലപ്മെന്റ് ഓഫീസർ ശ്രീമതി റീസ രഞ്ജിത്തിന്റെ അധ്യക്ഷതയിൽ നടന്ന ഗൂഗിൾ മീറ്റിൽ ലോക കേരളസഭാംഗങ്ങളായ സി കുഞ്ഞപ്പൻ, എൽദോ ബേബി, എം.കെ.നൗഷാദ്, കെ.പി. ശശിധരൻ, റെജികുമാർ എന്നിവർ പങ്കെടുത്തു. കൂടാതെ സിപിഎസി സെക്രട്ടറി ഗിരീഷ് കുമാർ, ജോയിന്റ് സെക്രട്ടറി അനിരുപ് വത്സൻ, സൗത്ത് വെസ്റ്റ് കേരളസമാജം…
Read More